For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച പുരുഷന്‍! വെളിപ്പെടുത്തലുകളുമായി നടി

  |

  പ്രായം കൂടുംതോറും നടി മഞ്ജു വാര്യരുടെ ഗ്ലാമറും കൂടി വരികയാണ്. അടുത്തിടെ നടിയുടേതായി പുറത്ത് വന്ന പല ഫോട്ടോകള്‍ സൂചിപ്പിക്കുന്നതും അതാണെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിസ്തുമസിന് മഞ്ജു നായികയായി അഭിനയിച്ച പ്രതിപൂവന്‍ കോഴി എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് മഞ്ജു വാര്യര്‍.

  ഇതിനിടെ പല അഭിമുഖങ്ങളിലും രസകരമായ നിരവധി കാര്യങ്ങളാണ് മഞ്ജു തുറന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ തേവര കോളേജില്‍ നിന്നും വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച അനുഭവം മുതല്‍ തന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വധീനിച്ച വ്യക്തി ആരാണെന്ന് വരെ എങ്കിലേ എന്നോട് പറ എന്ന അഭിമുഖത്തില്‍ മഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.

  മാധുരി എന്ന കഥാപാത്രത്തെയാണ് പ്രതിപൂവന്‍ കോഴിയില്‍ മഞ്ജു അവതരിപ്പിക്കുന്നത്. മാധുരി വളരെ സാധാരണക്കാരിയാണ്. എനിക്ക് ചെയ്യാനായിട്ടുള്ള കഥാപാത്രങ്ങളുടെയൊക്കെ പ്രത്യേകത വളരെ സാധാരണ പശ്ചാതലത്തില്‍ നിന്നുള്ളവരായിരിക്കും എന്നതാണെന്നും മഞ്ജു വാര്യര്‍ പറയുന്നു. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സംഭവങ്ങളൊക്കെ കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. സ്ത്രീ പുരുഷ ഭേദമന്യേ കുടുംബസമേതം കാണേണ്ട ചിത്രമാണ് പ്രതി പൂവന്‍കോഴിയെന്നും സ്ത്രീകള്‍ നേരിടുന്ന വളരെ ഗൗരവകരമായ ഒന്നിനെ ഈ സിനിമ വളരെ കാര്യമായി അഡ്രസ് ചെയ്യുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

  അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിങ്. അച്ഛന്റെ ചിത കത്തിക്കാുന്ന സീനൊക്കെ വളരെ വികാരപരമായിട്ടാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെയും ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

  താന്‍ പാചകമൊന്നും ചെയ്യാറില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു. അഭിമുഖത്തിന്റെ ഭാഗമായി കോഴിമുട്ടയില്‍ പ്രിയപ്പെട്ടൊരാളുടെ മുഖം വരയ്ക്കാന്‍ മഞ്ജുവിനോട് അവതാരക ആവശ്യപ്പെട്ടിരുന്നു. താന്‍ ഇതാണ് എപ്പോഴും വരയ്ക്കാറുള്ളതെന്ന് പറഞ്ഞ് ഒരു മുഖം നടി വരച്ചു. തന്റെ കുക്കിങ് മാത്രമല്ല വരയും മോശമാണെന്നും കോഴിക്കറി വെക്കാന്‍ പോലും തനിക്ക് അറിയില്ലെന്നും മഞ്ജു സൂചിപ്പിച്ചു.

  മഞ്ജു മുഖം വരച്ച മുട്ടകള്‍ കൈയില്‍ വെച്ച് കൊണ്ട് കൂടോത്രം ചെയ്യാമെന്ന് അവതാരക പറഞ്ഞപ്പോള്‍ അതിലൊന്നും തനിക്ക് വിശ്വാസമില്ലെന്നായിരുന്നു നടിയുടെ ഉത്തരം. ഈ മുട്ട വീട്ടില്‍ കൊണ്ട് പോയി ഓംലെറ്റ് അടിച്ച് ഇഷ്ടമല്ലാത്ത ആള്‍ക്ക് കൊടുക്കണമെന്ന് ഇതിന് മറുപടിയായി അവതാരക പറഞ്ഞു. എന്നാല്‍ കൂടോത്രത്തിന്റെ ആവശ്യമൊന്നുമില്ലെന്നും അതിന് പകരം ഞാന്‍ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ മതിയെന്നും ചിരിച്ച് കൊണ്ട് മഞ്ജു പറയുന്നു.

  മലയാള സിനിമയിലെ പൂവാല വേഷം അവതരിപ്പിക്കാന്‍ യോജിച്ച താരം ആരാണെന്നുള്ള ചോദ്യത്തിന് അങ്ങനെ പ്രത്യേകിച്ച് ഒരാളെ പറയാന്‍ ആകില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എന്നാല്‍ പൂവാല വേഷം എന്നൊക്കെ പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ ആണെന്നു ആ സിനിമയിലെ താരങ്ങളെ ഒക്കെ തന്നെയാണ് എനിക്ക് ഓര്‍മ്മ വരുന്നതെന്നും നടി വ്യക്തമാക്കുന്നു.

  English summary
  Manju Warrier Talks About Her New Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X