ജയറാമിന്റെ ഭാര്യയായത് 17 വയസില്‍, 18 വയസിലാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിന് മുന്നിലെത്തിയതെന്ന് നടി
അന്നും ഇന്നും മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ആറാം തമ്പുരാന്‍. ഇരുവരും ഒരുപോലെ തകര്‍ത്തഭിനയിച്ച സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും പതിനെട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുകയാണ് നടിയിപ്പോള്‍. ക്ലബ്ബ് എഫ്എമ്മിലെ അഭിമുഖത്തിനിടെയാണ് ആറം തമ്പുരാനിലെ ചില നിമിഷങ്ങളെ കുറിച്ച് മഞ്ജു തുറന്ന് പറഞ്ഞത്.
മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം അമ്പലത്തില്‍ തൊഴുത് ഇറങ്ങി വരുന്ന രംഗമുണ്ട്. ആ സമയത്താണ് മോഹന്‍ലാല്‍ അമ്പലത്തിലേക്ക് വരുന്നത്. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു എന്റെ പതിനെട്ടാം ജന്മദിനമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. 'പതിനെട്ട് വയസായ ദിവസമാണ് ആ സീനില്‍ അഭിനയിച്ചത്. പക്ഷേ അന്ന് ആര്‍ക്കും തന്റെ ജന്മദിനമാണെന്ന് അറിയില്ലായിരുന്നു. ആരോടും പറഞ്ഞില്ല. അത് കൊണ്ട് തന്നെ സെറ്റില്‍ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ആദ്യമായി നായികയായി എത്തിയ സല്ലാപത്തില്‍ അഭിനയിക്കുമ്പോള്‍ പതിനാറ് വയസായിരുന്നു. ജയറാമിന്റെ ഭാര്യയായി അഭിനയിച്ച ചിത്രമാണ് കളിവീട്. അതില്‍ അഭിനയിക്കുമ്പോള്‍ പ്രായം 17 മാത്രമായിരുന്നു. കളിവീട് സിനിമയില്‍ ആദ്യം മറ്റൊരു വേഷമായിരുന്നു പറഞ്ഞത്. പിന്നീട് ഭാര്യയുടെ വേഷം ഇഷ്ടപെട്ടപ്പോള്‍ സിബി മലയില്‍ അത് തനിക്ക് നല്‍കുകയായിരുന്നു.
തന്റെ ഏറെ നാളുകളായിട്ടുള്ള സ്വപ്‌നം പൂവണിയുന്നുവെന്നാണ് ഞാന്‍ മമ്മൂക്കയ്ക്ക് ഞാന്‍ മെസേജ് അയച്ചത്. അതിന് ചിരിക്കുന്ന ഒരു മറുപടിയാണ് മമ്മുക്ക തന്നതെന്നും മഞ്ജു പറയുന്നു. നിലവില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ സന്തോഷത്തിലാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍.


Click it and Unblock the Notifications