twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് സംഭവിച്ചതെന്താണെന്ന് മഞ്ജു വാര്യര്‍ വെളിപ്പെടുന്നു! തിരിച്ചെത്തിയത് വിശ്വസിക്കാനാകുന്നില്ല

    |

    കേരളത്തിലെ പ്രളയം ശമിച്ചതിന് പിന്നാലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും മഴക്കെടുതി വലച്ചു. ഹിമാചലില്‍ ഉണ്ടായ ദുരിതത്തില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകരും കുടുങ്ങി പോയിരുന്നു. മഞ്ജു വാര്യര്‍ തന്നെ സഹോദരന്‍ മധു വാര്യരെ വിളിച്ച് അറിയച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. പിന്നാലെ തന്നെ മന്ത്രിമാരും മറ്റ് നേതാക്കളും ഇടപ്പെട്ട് മഞ്ജുവിനെയും സംഘത്തെയും രക്ഷിച്ചിരുന്നു.

    സനല്‍ കുമാര്‍ ശശീധരന്റെ കയറ്റം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയായിരുന്നു മഞ്ജു ഹിമാചലിലേക്ക് പോയത്. തങ്ങള്‍ സുരക്ഷിതരാണെന്ന് സനല്‍ കുമാര്‍ ശശീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ അത്ഭുകരമായ രക്ഷപ്പെടലിനെ കുറിച്ചും യാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങളും മഞ്ജു വാര്യര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മനോരമയാണ് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.

    മഞ്ജുവിന്റെ വാക്കുകളിലേക്ക്

    മുന്നില്‍ ദൂരെ ഒരു മല ഇടിയുന്നത് ഞങ്ങള്‍ കണ്ടു. 3 അടിയോളം മഞ്ഞിനിടയിലൂടെ കൈ പിടിച്ച് ഞങ്ങള്‍ പതുക്കെ മലയിറങ്ങുകയായിരുന്നു. ഞങ്ങളെ പോലെ പോകുന്ന ചില ചെറിയ സംഘങ്ങള്‍ മുന്നിലുമുണ്ടായിരുന്നു. അപ്പോഴും മഞ്ഞ് പെയ്ത് കൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണര്‍ പോരുമ്പോള്‍ ഓരോ സംഘത്തോട് പറഞ്ഞത് അപ്പോഴും മനസിലുണ്ടായിരുന്നു. ഏത് സമയത്ത് വേണമെങ്കിലും മല ഇടിയാം. മലകള്‍ നിറങ്ങി താഴേട്ട് പോകാം.

    മഞ്ജുവിന്റെ വാക്കുകളിലേക്ക്

    ഛത്രുവില്‍ നിന്ന് ആറോ ഏഴോ മണിക്കൂര്‍ നടന്നാണ് ഞങ്ങള്‍ ഷിയാം ഗോരുവിലെത്തിയത്. മലകയറ്റം അറിയാവുന്നവരായിരുന്നില്ല ഞങ്ങള്‍ ആരും. ഞങ്ങളെ സഹായിക്കാനായി പരിചയ സമ്പന്നരായ മലകയറ്റ സംഘവുമുണ്ടായിരുന്നു. അവര്‍ക്ക് അവിടെയെല്ലാം നന്നായി അറിയാം. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി എത്തിയാതിരുന്നു ഞങ്ങള്‍. ആദ്യ ദിവസങ്ങളില്‍ കുഴപ്പമുണ്ടായില്ല.

    മഞ്ജുവിന്റെ വാക്കുകളിലേക്ക്

    മനോഹരമായ കാലാവസ്ഥ. പക്ഷെ പെട്ടെന്ന് കാലാവസ്ഥ മാറി. കൂടെയുള്ള പരിചയ സമ്പന്നരും ഗ്രാമീണരൊന്നും പ്രതീക്ഷിക്കാത്തതാണിത്. ചെറുതായി തുടങ്ങിയ മഞ്ഞ് വീഴ്ച പെട്ടെന്ന് വലുതായി. പലയിടത്തും മഞ്ഞ് നിറഞ്ഞു. ഞങ്ങള്‍ ടെന്റ് കെട്ടി താമസിച്ചതും ഷിയാം ഗോരുവിലെ ഒരു താഴ്‌വരത്തായിരുന്നു. മലയിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ടെന്റുകള്‍ മാറ്റാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞങ്ങളത് മാറ്റി. പിറ്റേന്ന് ഛത്രുവിലേക്ക് തിരിച്ച് പോകാന്‍ തീരുമാനിച്ചു. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. ഛത്രുവിലേക്കുള്ള യാത്ര വല്ലാത്തൊരു യാത്രയായിരുന്നു.

    മഞ്ജുവിന്റെ വാക്കുകളിലേക്ക്

    മണാലിയില്‍ നിന്ന് 90 കിലോമീറ്റല്‍ ദൂരെയാണ് ഛത്രു. മലകളില്‍ നിന്ന് മലകളിലേക്ക് പോകുമ്പോള്‍ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മല ഇടിഞ്ഞ് കിടക്കുന്നത് കണ്ടു. ചിലയിടത്ത് വെള്ളത്തോടൊപ്പം മഞ്ഞ് ഒലിച്ച് പോകുന്നത് ദൂരെ നിന്ന് കണ്ടു. അവര്‍ പറഞ്ഞത് അപ്പോഴും ഓര്‍മിച്ചു. ഏത് സമയത്തും വഴികള്‍ ഒലിച്ച് പോകാം. എപ്പോള്‍ വേണമെങ്കിലും ഒലിച്ചിറങ്ങിയേക്കാവുന്ന മലയോരത്തിലൂടെയാണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഛത്രു എത്തുന്നത് വരെ മനസില്‍ ഓരോ നിമിഷവും ഭീതിയായിരുന്നു.

    Recommended Video

    പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | #KeralaFloods | FilmiBeat Malayalam
     മഞ്ജുവിന്റെ വാക്കുകളിലേക്ക്

    രാത്രി 9 മണിയ്ക്ക് ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം സാറ്റലൈറ്റ് ഫോണ്‍വഴി പുറത്തേക്ക് ഒരു കോള്‍ വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ എട്ടനെ വിളിച്ചു. ഇതാണ് അവസ്ഥയെന്ന് പറഞ്ഞു. അത് പറയുമ്പോള്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണമേ ബാക്കി ഉണ്ടായിരുന്നുള്ളു. മഞ്ഞും മഴയും കൂടുതല്‍ ശക്തമാവുമെന്ന് ചില സൈനികര്‍ പറഞ്ഞു. അവര്‍ ഞങ്ങളോട് പെരുമാറിയത് പറഞ്ഞറിയിക്കാനാകാത്ത സ്‌നേഹത്തോടെയായിരുന്നു. പിറ്റേ ദിവസം സൈനികരില്‍ ചിലര്‍ എന്റെ പേര് അന്വേഷിച്ചു.

    മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രം! തമിഴിലും തരംഗമാവാന്‍ മധുരരാജ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രം! തമിഴിലും തരംഗമാവാന്‍ മധുരരാജ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    English summary
    Manju Warrier Talks About Himachal Flood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X