മഞ്ജു വാര്യര്‍ ഇങ്ങനെ ഒക്കെ ചെയ്യുമോ? രജനികാന്തിനെ വരെ അത്ഭുതപ്പെടുത്തിയ മഞ്ജുവിന്റെ പ്രകടനം പുറത്ത്

മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആയി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച് മഞ്ജു പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് നടി. നിലവില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് നടി.

ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ കൂടി വരാനിരിക്കുകയാണ്. അതിനിടെ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രസകരമായ പല വെളിപ്പെടുത്തലുകളും നടത്തിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒപ്പം മഞ്ജുവിന്റെ പ്രകടനം കണ്ട് രജനികാന്ത് വരെ ഞെട്ടിയെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും പറയുന്നു.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

നൂറ് കോടി ക്ലബ്ബില്‍ കയറിയാലും എനിക്കെല്ലാം പഴയത് പോലെയാണ്. അതില്‍ സന്തോഷമുണ്ടാവും. നമ്മളെ വിശ്വസിച്ച് ഒരു സിനിമ എടുത്ത നിര്‍മാതാവിന് നഷ്ടം വന്നില്ലെന്നുള്ള കാര്യം വലുതാണ്. ഇരുന്നൂറ് കോടി അക്കൗണ്ടിലുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് പറഞ്ഞാണ് അവതാരകന്‍ മഞ്ജു വാര്യരെ പരിചയപ്പെടുത്തിയത്. ആന്റണി ചേട്ടന്‍ ഇത് കേള്‍ക്കേണ്ട എന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം. പിന്നെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് ചോദ്യം വന്നു. എന്റെ അക്കൗണ്ടിലെ കാശിനെ കുറിച്ച് പറയില്ല. എന്നാല്‍ അത് ഇരുന്നൂറ് കോടി ഒന്നും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം.

Recommended Video

Manju Warrier In A KSRTC Bus | FilmiBeat Malayalam
 മഞ്ജുവിന്റെ വാക്കുകളിലേക്ക്

ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിച്ചിട്ടുണ്ട്. അതോക്കെ സന്തോഷേട്ടന്റെ റിസ്‌കാണ്. സന്തോഷേട്ടന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് പണ്ട് മുതലേ ആഗ്രഹിച്ചതാണ്. ഷൂട്ടിങ് ഒക്കെ ഭയങ്കര ആഘോഷമായിരുന്നു. മഞ്ജുവിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാനും വിചാരിച്ചിരുന്നു. സിനിമയില്‍ മഞ്ജു ഒരു പാട്ടും പാടിയിട്ടുണ്ട്. അത് മനോഹരമായൊരു പാട്ടാണ്. അതിനൊപ്പം തമിഴിലും പാടി. ചിത്രത്തില്‍ ആക്ഷനും ചെയ്തിട്ടുണ്ടെന്ന് സന്തോഷ് ശിവന്‍ പറയുന്നു.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

അത് മാത്രമല്ല ദര്‍ബാര്‍ ഷൂട്ടിങിന് ശേഷം ഞാന്‍ രജനി സാറിനെ (രജനികാന്ത്) കണ്ടിരുന്നു. എന്റെ പുതിയ ചിത്രത്തിന്റെ ദൃശ്യങ്ങളെന്ന് പറഞ്ഞ് 'ജാക്ക് ആന്‍ഡ് ജില്ലി'ലെ ചിലത് രജനികാന്തിനെ കാണിച്ചിരുന്നു. അത് കണ്ടതോടെ അയ്യോ മഞ്ജു ഇങ്ങനെ ഒക്കെ ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു എന്നും സന്തോഷ് ശിവന്‍ പറയുന്നു. ഭരതനാട്യം ലുക്കിലുള്ള ആക്ഷന്‍ കണ്ടാണ് അദ്ദേഹം ഞെട്ടിയത്.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

തമിഴിലെ ആദ്യ പിന്നണി പാടിയത് ജാക്ക് ആന്‍ഡ് ജില്ലില്‍ ആയിരിക്കും. കുഞ്ഞ് കുഞ്ഞ് ആക്ഷന്‍ സ്വീകന്‍സ് ഒക്കെ ഞാന്‍ മുന്‍പ് ചെയ്തിട്ടുണ്ട്. 'ജോ ആന്‍ഡ് ദി ബോയ്' എന്ന ചിത്രത്തിലൊക്കെ ചെറിയ രീതിയില്‍ ഉള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതില്‍ ആക്ഷന്‍ (കാര്യമായി) ഉണ്ട്. ഞാനിത് വരെ ആരോടും പറഞ്ഞിട്ടില്ല. ഭയങ്കര രസമുള്ളതും ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ജില്ലിലേത്. ആ കഥാപാത്രത്തിന്റെ ഓരോരോ തോന്ന്യവാസങ്ങളാണ്. സിനിമയ്ക്ക് വേണ്ടി മിക്‌സ് ആയി ആയോധനകല പഠിച്ചിട്ടുണ്ട്.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

രജനികാന്തിനൊപ്പം മഞ്ജുവും അഭിനയിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി വന്നിട്ടില്ല. അങ്ങനെ ഒന്ന് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാനും ഇത് കേട്ടിരുന്നു. ഈ നിമിഷം വരെ അത് ഫേക്ക് ആണ്. അവര്‍ അങ്ങനെ ആലോചിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയുക പോലുമില്ല. 96 എന്ന സിനിമയില്‍ എന്നെ പരിഗണിച്ചിരുന്നു എന്ന് അറിയുന്നത് ആ പടം റിലീസ് ആയി. അതിന് ഏതോ ഒരു അവാര്‍ഡ് കിട്ടിയപ്പോള്‍ വേദിയില്‍ നിന്നുമായിരുന്നു. സ്ത്രീ പ്രധാന്യമുള്ള സിനിമ വേണമെന്ന് എനിക്ക് ആഗ്രഹമില്ല. സ്‌ക്രീപ്റ്റ് മനോഹരമായ ചിത്രമായിരിക്കണം എന്ന് മാത്രമേയുള്ളു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X