»   » മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്ന പേരെന്താണെന്നോ? ദിലീപ് പോലും കൊതിക്കുന്ന ആ പേര്...

മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്ന പേരെന്താണെന്നോ? ദിലീപ് പോലും കൊതിക്കുന്ന ആ പേര്...

Posted By: Karthi
Subscribe to Filmibeat Malayalam
മഞ്ജു മമ്മൂക്കയെ കുറിച്ച് പറയുന്നത് കേട്ടാല്‍ | Filmibeat Malayalam

മലയാള സിനിമയില്‍ ഒരു നായികയ്ക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നല്‍കാമെങ്കില്‍ അത് ഏറ്റവും യോചിക്കുക മഞ്ജുവാര്യര്‍ക്കായിരിക്കും. സിനിമയില്‍ മഞ്ജുവാര്യര്‍ നിറഞ്ഞ് നിന്ന കാലത്തും പകരം വയ്ക്കാനില്ലാത്ത നടിയായിരുന്നു താരം. രണ്ടാം വരവിലും ആ പേര് നിലനിര്‍ത്താന്‍ മഞ്ജുവാര്യര്‍ക്കായി.

മലയാളത്തിന് ഇനി താരങ്ങള്‍ വേണ്ട, അഡള്‍ട്ട് കോമഡി മതി... ചങ്ക്‌സ് വാരിക്കൂട്ടിയതെത്രയെന്നോ?

പതിനഞ്ച് വര്‍ഷം, പതിനഞ്ച് ചിത്രങ്ങള്‍! പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ആ ചിത്രങ്ങള്‍ ഇതാ...

ദിലീപുമായുള്ള വിവാഹത്തോടെ സിനിമ വിട്ട മഞ്ജുവാര്യര്‍ വിവാഹ മോചനത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ശക്തമായ സ്ത്രീ പക്ഷ സിനിമയുമയുമായി തിരിച്ചെത്തിയ താരം മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താര രാജാക്കന്മാരേക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയുണ്ടായി.

ആറാം തമ്പുരാന്‍ മുതല്‍ ഒടിയന്‍ വരെ

1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മഞ്ജുവാര്യര്‍ ആദ്യമായി മോഹന്‍ലാലിന്റെ നായികയാകുന്നത്. പിന്നീട് കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നിവയും രണ്ടാം വരവില്‍ എന്നും എപ്പോഴും, വില്ലന്‍ തുടങ്ങി ഒടിയനില്‍ വരെ എത്തി നില്‍ക്കുകയാണ് മഞ്ജുവിന്റെ മോഹന്‍ലാല്‍ ചിത്രങ്ങള്‍.

മോഹന്‍ലാലിനേക്കുറിച്ച്

അരഡസന്‍ ചിത്രങ്ങളില്‍ മാത്രമാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതെങ്കിലും മോഹന്‍ലാലിനേക്കുറിച്ച് പറയാന്‍ ഏറെയുണ്ട് മഞ്ജുവാര്യര്‍ക്ക്. മോഹന്‍ലാലിനൊപ്പമുള്ള ഒരോ നിമിഷവും മനസില്‍ കാത്ത് വയ്ക്കാം എന്നാണ് മഞ്ജുവര്യര്‍ പറയുന്നത്.

മോഹന്‍ലാലിനെ വിളിക്കുന്ന പേര്

മറ്റുള്ളവരോട് പെരുമാറുന്നത് മുതല്‍ അഭിനയിക്കുന്നത് വരെ മോഹന്‍ലാലില്‍ നിന്ന് പഠിക്കാമെന്നാണ് മഞ്ജുവാര്യര്‍ പറയുന്നത്. ഗോഡ് ചോസണ്‍ സണ്‍ എന്നാണ് മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്നത്. ആരും കൊതിക്കും അത്തരം ഒരു വിശേഷണത്തിന്.

ഏറ്റവും വലിയ ആഗ്രഹം

അതേ സമയം മഞ്ജുവാര്യരുടെ ഏറ്റവു വലിയ ആഗ്രഹം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതാണ്. പണ്ട് മുതലേ ഉള്ള ആഗ്രഹമാണ്. മമ്മൂട്ടിക്കൊപ്പം ഫ്രെയിമില്‍ വരാന്‍ കാത്തിരിക്കുകയാണെന്നും മഞ്ജുവാര്യര്‍ പറയുന്നു.

ഹാന്‍ഡ്‌സം മെഗാസ്റ്റാര്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതൊരു ഭാഗ്യമാണ്. ഇത്ര നന്നായി സൗന്ദ്രര്യം കാത്ത് സൂക്ഷിക്കുന്ന മെഗാസ്റ്റാര്‍ ആരുണ്ടെന്നും മഞ്ജുവാര്യര്‍ ചോദിക്കുന്നു. കരിയറിന്റെ രണ്ട് ഘട്ടത്തിലും മഞ്ജുവാര്യര്‍ക്ക് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ല.

മമ്മൂക്ക സമ്മതിക്കണം.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം എന്നത് മഞ്ജുവാര്യര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാഗ്യമാണ്. അങ്ങനെ ഒരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ. കൂടെ അഭിനയിക്കാനുള്ള ഭാഗ്യം മമ്മൂക്ക തരട്ടെ എന്നും മഞ്ജുവാര്യര്‍ പറയുന്നു.

ദിലീപും മമ്മൂട്ടിയും

ദിലീപ് തനിക്ക് ഒരു അനുജനേപ്പോലെയാണെന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോള്‍ ആദ്യ വിരുന്ന് നല്‍കിയതും മമ്മൂട്ടിയായിരുന്നു.

English summary
Manju Warrier calls Mohanlal as Gods Choosen Son.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam