For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ മികച്ച പത്ത് കഥാപാത്രങ്ങള്‍

  |

  മലയാള സിനിമയിലെ നായികമാരെക്കുറിച്ചു പരാമര്‍ശിക്കപ്പെടുമ്പോള്‍ മഞ്ജുവാര്യരെക്കുറിച്ചു പറയാതെ ആ നിര പൂര്‍ത്തിയാകില്ല. ഇത്രയധികം തന്‍മയത്തത്തോടെ അഭിനയിക്കുന്ന നടി വേറെയില്ലെന്നാണ് എല്ലാവരും പറയുന്നത്. മഞ്ജുവിനു ശേഷം ഇത്രയും കഴിവുള്ള നടിമാര്‍ വേറെ മലയാള സിനിമയില്‍ വന്നിട്ടില്ലെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്. കുറഞ്ഞ കാലം മാത്രമേ സിനിമയില്‍ നിന്നിട്ടുള്ളൂവെങ്കിലും, വിരരിലെണ്ണാവുന്ന കഥാപാത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും മഞ്ജുവിന്റെ കഴിവ് ഇപ്പോഴും അംഗീകരിക്കപ്പെടുന്നു. മഞ്ജുവാര്യരുടെ പ്രധാന കഥാപാത്രങ്ങള്‍

  നായികയായി മഞ്ജുവാര്യരുടെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും മനോജ് കെ.ജയനും ആയിരുന്നു നായകര്‍.

  ലോഹിതദാസിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം ആയിരുന്നു നായകന്‍. ദിലീപ് ഈ ചിത്രത്തില്‍ ചെറിയൊരു വേഷത്തിലുണ്ടായിരുന്നു. സഹോദരന്റെ മരണത്തില്‍ സഹോദരനെപോലെയുള്ള ഒരാളില്‍ സഹോദരനെ കണ്ടെത്തുകയാണ് പ്രഭ. എന്നാല്‍ അത് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

  കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്നില്‍ ദിലീപ് തന്നെയായിരുന്നു നായകന്‍. മൂന്നുസഹോദരിമാരുള്ള വീട്ടില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം അഞ്ജലിക്കായിരുന്നു.

  ബല്‍റാം മട്ടന്നൂരിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ സുരേഷ്‌ഗോപിയായിരുന്നു നായകന്‍. വടക്കന്‍ കേരളത്തിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രമൊരുങ്ങിയത് ഭാരിയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഒടുവില്‍ താമരയെ കൊല്ലുകയാണ്.

  രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുത്തശ്ശന്റെ തണലില്‍ നാലുകെട്ടില്‍ കഴിയുന്ന തമ്പുരാട്ടിക്കുട്ടിയാണ് ഉണ്ണിമായ. ആ തറവാട് വാങ്ങിയെത്തിയ ജഗന്നാഥനെ ആദ്യം അവള്‍ വെറുക്കുന്നു. ഒടുവില്‍ നാട്ടുകാരുടെ തമ്പുരാനായ ജഗന്നാഥന്റെ പ്രണയിനിയായി അവള്‍ മാറുന്നു.

  കമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയറാമും ബിജു മേനോനുമായിരുന്നു നായകര്‍. മുറച്ചെറുക്കനുമായി വിവാഹം ഉറപ്പിച്ച മീനാക്ഷിയെ ഒടുവില്‍ അയാളുടെ സമ്മതത്തോട ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം ്‌സ്വന്തമാക്കുന്നു.

  അറബിക്കഥയിലെ ചെറിയൊരു കഥയെടുത്ത് എം.ടി.വാസുദേവന്‍നായര്‍ തിരക്കഥയെഴുതി കാമറാമാന്‍ വേണു സംവിധാനം ചെയ്ത ചിത്രമായിരുന്നു ദയ. കൃഷ്ണയാണ് നായകന്‍. മഞ്ജുവിന്റെ അഭിനയ സാധ്യത ഏറെ പുറത്തുവന്ന കഥാപാത്രമായിരുന്നു ദയ.

  ഗള്‍ഫില്‍ പോയ സഹോദരന്‍ തിരികെ വരാത്തതിനാല്‍ കുടുംബഭാരം ഭാനുവിലാകുന്നു. അതുകൊണ്ടു തന്നെ വളരെ പരുക്കയായിരുന്നു അവള്‍. അവളുടെ ജീവിതത്തിലേക്ക് സേതു(മോഹന്‍ലാല്‍) കടന്നുവരുന്നു. ആദ്യം മോശമായി പെരുമാറിയെങ്കിലും ഒടുവില്‍ അയാളുടെ ഇഷ്ടപ്പെട്ടവളായി മാറുന്നു.

  രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ജയറാം എന്നിവരായിരുന്നു നായകര്‍. നിരഞ്ജന്‍ (മോഹന്‍ലാല്‍) അവളുടെ കാമുകനാണ്. നക്‌സല്‍ പ്രവര്‍ത്തകനായ അയാള്‍ കഴുമരം കാത്ത് ജയിലില്‍ കഴിയുകയാണ്.

  രാജീവ്കുമാര്‍സംവിധാനംം ചെയ്ത ചിത്രത്തില്‍ അബ്ബാസ്, ബിജുമേനോന്‍, തിലകന്‍ എന്നവരായിരുന്നു നായകര്‍. അച്ഛനെ കൊന്നവരോട് പകവീട്ടാന്‍ കുട്ടനാട്ടില്‍ എത്തിയതാണ് ഭദ്ര. ഒടുവില്‍ കൊല ചെയ്ത ആളെയും മകനെയും വകവരുത്തി അവള്‍ കാമുകനോടൊപ്പം പോകുന്നു.

  English summary
  Ten best movies of popular actress Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X