For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദി പ്രീസ്റ്റ് വിജയമാകുമ്പോൾ മഞ്ജു വാര്യർക്ക് സന്തോഷം ഈ കാര്യത്തിലാണ്, നന്ദി പറഞ്ഞ് നടി

  |

  കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിച്ച ചിത്രമാണ് ദി പ്രീസ്റ്റ്. മാർച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി വൈദികനായിട്ടാണ് ചിത്രത്തിലെത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പം ലേഡി സൂപ്പർസ്റ്റാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്, ഇതാദ്യമായിട്ടാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്നത്. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന മെഗാസ്റ്റാറിന്റേയും മഞ്ജു വാര്യരുടേയും ആദ്യത്തെ ചിത്രമാണിത്.

  അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

  ഇപ്പോഴിത പ്രീസ്റ്റിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ. സോഷിൽ മീഡിയ പേജിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ആരാധകർക്ക് നന്ദിയും പറയുന്നുണ്ട്. പ്രീസ്റ്റിന്റെ വിജയത്തിൽ മറ്റൊരു സന്തോഷം കൂടി നടി പങ്കുവെയ്ക്കുന്നുണ്ട് . മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...

  നമസ്‍കാരം, ദി പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. ഞാൻ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിനൊപ്പം തന്നെ ജോഫിൻ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത, ആന്റോ ചേട്ടനും ബി ഉണ്ണികൃഷ്‍ൻ സാറും ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ച നല്ലൊരു സിനിമയാണ് ദ പ്രീസ്റ്റ്.

  ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇൻഡസ്‍ട്രി വീണ്ടും സജീവമാകുമ്പോള്‍ തിയേറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദി പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാൻ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്. തിയേറ്ററിലേക്ക് വന്നവര്‍ക്ക് നന്ദി, ഇനി കാണാനുള്ളവരും തിയേറ്ററില്‍ വന്ന് തന്നെ കാണണം. ഞങ്ങള്‍ക്ക് തന്ന സ്‍നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് മനസ് നിറഞ്ഞ സ്നേഹം അറിയിക്കുന്നുവെന്നും മഞ്‍ജു വാര്യര്‍ വീഡിയോയിൽ പറയുന്നു.

  മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗത സംവിധായകനായ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. . ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. മമ്മൂട്ടിക്കും മഞ്ജു വാര്യരിനുമൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ.രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

  The Priest Movie First Day Collection Report | FilmiBeat Malayalam

  ചിത്രത്തിൽ ഫാദർ ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് , ആലാട്ട് കുടുംബത്തിൽ നടക്കുന്ന ആത്മഹത്യ പരമ്പരയുടെ യഥാർത്ഥ കാരണം തേടിയുളള അന്വേഷണത്തിനിടയിൽ ഫാദർ കാർമെൻ ബെനഡിക്ട് അമേയ ഗബ്രിയേൽ എന്ന 11 വയസ്സുകാരിയെ കണുന്നു. അസാധാരണ സ്വഭാവ സവിശേഷതയുള്ള അമേയയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അമേയയ്ക്ക് പിന്നിലെ നിഗൂഢതകളുടെ ഉത്തരം തേടിയുള്ള ഫാദർ കാർമെൻ ബെനഡിക്ടിന്റെ യാത്രയാണ് ‘ദി പ്രീസ്റ്റ്.' ഈ യാത്രയിലാണ് മഞ്ജു വാര്യർ ചിത്രത്തിലെത്തുന്നത്.

  Read more about: mammootty manju warrier
  English summary
  Manju Warrier Thanked Family Audience For Watching Her New Release The Priest,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X