ഞങ്ങൾ ബഹുമാനിക്കുന്ന നടിയാണ് മഞ്ജു വാര്യർ, നിലവാരമുള്ള ചോദ്യം ചോദിക്കൂ, വിമർശിച്ച് ആരാധകർ

മലയാളി പ്രേക്ഷകർക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജു വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. അതുവരെ കണ്ടുവന്ന നായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയായിരുന്നു മഞ്ജു.

ഗംഭീര ലുക്കിൽ ശ്രിയ ശരൺ, പുതിയ ചിത്രം വൈറലാകുന്നു

വിവാഹശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നടി ഒരു വലിയ ഇടവേയ്ക്ക് ശേഷം ഒരു സ്ത്രീപക്ഷ ചിത്രവുമായി എത്തുകയായിരുന്നു. ആദ്യകാലത്ത് കണ്ട മ‍ഞ്ജുവിനെ തന്നെയായിരുന്നു രണ്ടാം വരവിലും കണ്ടത്. മലയാള സിനിമയിലെ നായിക നായിക സങ്കൽപം മാറിയെങ്കിലും അതിനോടൊപ്പം വേഗം ഇണങ്ങി ചേരാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു അഭിനയത്തിലെ വ്യത്യസ്തത പരീക്ഷിച്ച മഞ്ജു രണ്ടാം വരവിൽ സ്ക്രീനിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. ഗെറ്റപ്പുകളിൽ പോലും ആ വ്യത്യസ്ത പ്രകടമായിരുന്നു.രണ്ടാം വരവിലും ലേഡിസൂപ്പർ സ്റ്റാറിനോടൊപ്പം പ്രേക്ഷകരും കൂടെയുണ്ടായിരുന്നു.

കോഴി ബന്ധം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രസകരമായ ഒരു അഭിമുഖമാണ്. മ‍ഞ്ജു നൽകിയ ഒരു പഴയ അഭിമുഖത്തിലെ ചിലഭാഗങ്ങളാണിത്. മഞ്ജു വാര്യരുടെ ജീവിതത്തിലെ കോഴി ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യം. ചോദ്യങ്ങൾക്ക് രസകരമായ മറുപടിയായിരുന്നു മഞ്ജു നൽകിയത്. മ‍ഞ്ജു വാര്യരുടെ ജീവിതത്തിലെ കോഴി ബന്ധത്തെ കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. കഴിക്കുന്ന ബന്ധം എന്നായിയിരുന്നു നടിയുടെ രസകരമായ മറുപടി.

രൂക്ഷ വിമർശനം

ചോദ്യങ്ങൾക്ക് വളരെ ബുദ്ധിപൂർവ്വമായിരുന്നു നടി ഉത്തരം നൽകിയത്. കഴിക്കുന്ന കോഴിയല്ലാതെ മറ്റൊരു കോഴി ഓർമ ഇല്ലെന്നായിരുന്നു നടി പറഞ്ഞത്. പ്രതി പൂവൻകോഴിയുടെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖമായിരുന്നു ഇത്. എന്നാൽ ഇത് മഞ്ജു വാര്യർ ഫാൻസിന് അധികം ഇഷ്ടപ്പെട്ടിട്ടില്ല. രൂക്ഷ വിമർശനമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.

നിലവാരമില്ല

ചോദ്യങ്ങൾക്ക് നിലവാരമില്ലയെന്നും മഞ്ജു ആയത് കൊണ്ടാണ് സഹിച്ച് ഇരുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. കുറച്ച് കൂടി നിവാരമുള്ള ചോദ്യങ്ങൾ ചോദിക്കാമയിരുന്നു, ഞങ്ങൾ എല്ലാം ബഹുമാനിക്കുന്ന നടിയാണ് ഇതെന്നും ആരാധകർ രോഷത്തോടെ പറയുന്നുണ്ട്. മഞ്ജുവിന് ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നും ഒരു ആരാധകൻ കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ കോഴി ബന്ധത്തിന് മഞ്ജു നൽകിയ ഉത്തരങ്ങളും പ്രേക്ഷകരുടെ ഇടയിൽ കയ്യാടി നേടുന്നുണ്ട്. കോഴി ബന്ധം.. കഴിക്കുന്ന ബന്ധം... മഞ്ജു ചേച്ചിയുടെ മറുപടി കലക്കി...മറ്റെയാൾ ഉദ്ദ്യേശിച്ചത്. വേറെ കോഴിയാണെന്ന് തോന്നുന്നു എന്നായിരുന്നു കമന്റ്. ഇതിനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു,

Recommended Video

Manju Warrier's new look viral | FilmiBeat Malayalam
മഞ്ജുവിന്റെ  ചിത്രങ്ങൾ

യൂത്തും കുടുംബ പ്രേക്ഷകരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യ പ്രേക്ഷകർ. നടിയുടെ മടങ്ങി വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. 2021 ൽ നിരവധി ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചേട്ടൻ മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജുവിന്റെ ഒരു ചിത്രം. പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളാണ് ഈ വർഷ തുടക്കത്തിൽ പുറത്തു വന്നത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X