മഞ്ജു വാര്യരും മീനാക്ഷിയും മുതല്‍ പൂര്‍ണിമയും പ്രാര്‍ത്ഥനയും വരെ! അഭിനയിച്ചില്ലെങ്കിലും ആരാധകരുണ്ട്

താരങ്ങള്‍ക്കും സംവിധായകര്‍ക്കും പിന്നാലെയായി അടുത്ത തലമുറയും സിനിമയിലെത്താറുണ്ട്. സ്‌ക്രീനിലെ പ്രകടനങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാനായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മക്കളെക്കുറിച്ചും വീട്ടിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരങ്ങളെത്താറുണ്ട്. സിനിമാകുടുംബത്തില്‍ ജനിച്ചതോടെ തന്നെ താരങ്ങളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ചിലരൊക്കെ മക്കളുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങളുമായെത്താറുണ്ട്. മറ്റ് ചിലരാവട്ടെ വിശേഷ ദിനങ്ങളില്‍ മാത്രമാണ് മുഖം വ്യക്തമാവുന്ന ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളത്.

ബാലതാരമായി സിനിമയില്‍ വരവറിയിച്ച താരപുത്രികളും താരപുത്രന്‍മാരുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയായുമെത്തിയവരുമുണ്ട്. അഭിനയിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കിയ താരപുത്രികളേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മിക്ക താരപുത്രികളും. ടിക് ടോക്കിലൂടെയും മറ്റുമൊക്കെയായാണ് പലരും ആരാധകരെ സ്വന്തമാക്കിയത്. അമ്മയെപ്പോലെ ആരാധകപിന്തുണയുള്ള താരപുത്രികളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മഞ്ജു വാര്യരും മീനാക്ഷിയും

മഞ്ജു വാര്യരും മീനാക്ഷിയും

ഒരുമിച്ചെത്തുന്ന പതിവില്ലാത്തവരാണ് മഞ്ജു വാര്യരും മീനാക്ഷിയും. ദിലീപും മീനാക്ഷിയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛന്റെ കൂടെ പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നതിനാല്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ടിക് ടോക്കിലും മറ്റുമൊക്കെയായാണ് മീനാക്ഷിയും ആരാധകരെ സ്വന്തമാക്കിയത്. അഭിനയത്തിലല്ല ഡോക്ടറാവാനാണ് മകള്‍ക്ക് താല്‍പര്യമെന്നായിരുന്നു ദിലീപ് പറഞ്ഞത്. മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.

ബിന്ദു പണിക്കരും കല്യാണിയും

ബിന്ദു പണിക്കരും കല്യാണിയും

ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തി താരമായി മാറിയ അഭിനേത്രികളിലൊരാളാണ് ബിന്ദു പണിക്കര്‍. നായകന്റെ സഹോദരിയും നായികയുടെ കൂട്ടുകാരിയുമൊക്കെയായി തിളങ്ങിയതിന് ശേഷമായാണ് ഹാസ്യ കഥാപാത്രങ്ങളും വഴങ്ങുമെന്ന് താരം തെളിയിച്ചത്. സ്വഭാവികമായ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു. സായ് കുമാറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. ഇവരുടെ മകളായ കല്യാണിയേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. ഡാന്‍സും പാട്ടും ടിക് ടോക്കുമൊക്കെയായി സജീവമാണ് കല്യാണിയും. അച്ഛനും അമ്മയും കാരണമാണ് ആളുകള്‍ തന്നെയും പിന്തുണച്ചതെന്നായിരുന്നു കല്യാണി അഭിപ്രായപ്പെട്ടത്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam
പ്രവീണയും ഗൗരിയും

പ്രവീണയും ഗൗരിയും

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ പ്രവീണയ്ക്ക് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭക്തി പരമ്പരകളില്‍ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചിരുന്നു. പ്രവീണ മാത്രമല്ല മകളായ ഗൗരിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. 5ാം വയസ്സില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് ഈ താരം. പിന്നീടും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. അമ്മയ്ക്ക് പിന്നാലെ മകളും നടിയായെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലിസിയും കല്യാണിയും

ലിസിയും കല്യാണിയും

മലയാളത്തിന്റെ പ്രിയനായികമാരിലൊരാളാണ് ലിസി. പ്രിയദര്‍ശനുമായുള്ള പ്രണയവിവാഹത്തെത്തുടര്‍ന്നായിരുന്നു താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. അമ്മയ്ക്ക് പിന്നാലെയായാണ് മകള്‍ കല്യാണിയും അഭിനയ രംഗത്തേക്ക് എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാളത്തിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്റെ ഹൃദയത്തില്‍ നായികയായെത്തുന്നത് കല്യാണിയാണ്. ലിസിക്ക് മാത്രമല്ല കല്യാണിക്കും ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൂര്‍ണിമയും മക്കളും

പൂര്‍ണിമയും മക്കളും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി നിന്ന താരം വിവാഹത്തോടെയായിരുന്നു ഇടവേള എടുത്തത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് വൈറസിലൂടെയായിരുന്നു പൂര്‍ണിമ തിരിച്ചെത്തിയത്. പൂര്‍ണിമയ്ക്കും ഇന്ദ്രനും പിന്നാലെയായി മക്കളും അഭിനയത്തിലും പാട്ടിലും കഴിവ് തെളിയിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X