twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ നഷ്ടത്തിൽ നിരാശ തോന്നിയെന്ന് മഞ്ജു വാര്യർ, നടിയ്ക്ക് പകരമാണ് ബോളിവുഡ് സുന്ദരി എത്തിയത്

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. തലമുറ വ്യത്യാസമില്ലാതെയാണ് മഞ്ജു വാര്യരെ ജനങ്ങൾ നെഞ്ചിലേറ്റുന്നത്.1995 പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ആദ്യമായി സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ സല്ലാപത്തിലെ രാധ എന്ന കഥാപാത്രം ചർച്ച വിഷയമാണ്. ദിലീപിന്റെ നായികയായിട്ടായിരുന്നു മഞ്ജു ചിത്രത്തിൽ എത്തിയത്. ഇതോടെ ദിലീപ്- മഞ്ജു കോമ്പോ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറുകയായിരുന്നു.

    വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി, പുതിയ സന്തോഷം പങ്കുവെച്ച് താരംവർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി, പുതിയ സന്തോഷം പങ്കുവെച്ച് താരം

    രാധ എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെയായിരുന്നു സല്ലാപത്തിൽ മഞ്ജു അവതരിപ്പിച്ചത്. ഇതിന് ശേഷം നിരവധി മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വരവ്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ച് കൊണ്ട് താരരാജാക്കന്മാർക്കൊപ്പം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്നും മഞ്ജു വാര്യരുടെ രാധയും താമരയും ഭദ്രയും ഭാനുമതിയുമൊക്കെ പ്രേക്ഷകരുടെ ഇടയി ചർച്ചയാണ്. ഇന്നും ആ പഴയ ചിത്രങ്ങൾക്ക് മിനിസ്ക്രീനിൽ കാഴ്ചക്കാരുണ്ട്.

    വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നോ എന്ന് അറിയില്ല, അവസാനം അയച്ച ആ വീഡിയോയെ കുറിച്ച് ഇന്നസെന്റ്വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നോ എന്ന് അറിയില്ല, അവസാനം അയച്ച ആ വീഡിയോയെ കുറിച്ച് ഇന്നസെന്റ്

     മഞ്ജു വാര്യരുടെ മടങ്ങി

    സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 1999 ൽ പുറത്ത് ഇറങ്ങിയ പത്രത്തിന് ശേഷം 2014 ൽ ഒരു ഗംഭീര മടങ്ങി വരവ് നടത്തുകയായിരുന്നു മഞ്ജു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തുന്നത്. ചിത്രത്തിൽ നിരുപമ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകാരിച്ചത്. മലയാള സിനിമ ലോകം ആഘോഷമാക്കി മടങ്ങി വരവ് ആയിരുന്നു മഞ്ജുവിന്റേത്. പിന്നീട് നടിക്കായി സിനമകൾ ഒരുങ്ങുകയായിരുന്നു.

     മലയാളത്തിന് പുറത്ത്

    ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്. ഗംഭീര മേക്കോവറിലായിരുന്നു നടി എത്തിയത്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ലുക്കിലായിരുന്നു മ‍ഞ്ജു എത്തിയത്. സിനിമകൾ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മഞ്ജുവിനെ ഒരു മാത്യകയായിട്ടാണ് കാണുന്നത്. നടിയുടെ സിനിമകൾ പോലെ തന്നെ മേക്കോവറും ആഘോഷമാക്കാറുണ്ട് ആരാധകർ. മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജു അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2019 ൽ പുറത്ത് ഇറങ്ങിയ വെട്രിമാരൻ -ധനുഷ് ചിത്രമായ അസുരനിലൂടെയായിരുന്നു മഞ്ജുവിന്റ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ പച്ചൈയമ്മാൾ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അസുരൻ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കോളിവുഡിലും ആരാധകരെ സൃഷ്ടിക്കാൻ മഞ്ജവിന് കഴിഞ്ഞിരുന്നു. ബോളിവുഡിൽ അരങ്ങേറ്റത്തിനായിഒരുങ്ങുകയാണ് മഞ്ജു വാര്യർ ഇപ്പോൾ.

    നഷ്ടപ്പെട്ട  ചിത്രം

    തുടക്ക കാലത്ത് മഞ്ജുവിന് പ്രിദർശന്റെ ഒരു ഹിറ്റ് ചിത്രം നഷ്ടപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ മഞ്ജുവിനായി കരുതിവെച്ച കഥാപാത്രത്തിലേയ്ക്ക് ഒരു ബോളിവുഡ് സുന്ദരിയായിരുന്നു എത്തിയത്. ഈ ചിത്രത്തോടെ ബോളിവുഡ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

    ചന്ദ്രലേഖ

    മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചന്ദ്രലേഖയിൽ നടി പൂജ ബത്ര ചെയ്ത കഥാപാത്രമായ ലേഖയ്ക്കായി ആദ്യം പരിഗണിച്ചത് മഞ്ജുവിനെ ആയിരുന്നു. എന്നാൽ നടിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് കഥാപാത്കത്തിലേയ്ക്ക് പൂജയെ കൊണ്ട് വന്നത്. സംവിധായകൻ പ്രിയദർശനാണ് അടുത്തിടെ ഇക്കാര്യം വെളപ്പെടുത്തിയത്. ലേഖയായി അഭിനയിക്കാൻ കഴിയാതിരുന്നതിൽ ഏറെ നിരാശയുണ്ട് എന്നായിരുന്നു മഞ്ജു ഇതിന കുറിച്ച് പ്രതികരിച്ചത്. മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംവിധായകൻ മഞ്ജുവിനോട് ഇക്കാര്യം പറയുന്നത്. മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ഏകദേശം100 ൽ അധികം ചന്ദ്രലേഖ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്നും ഈ ചിത്രം പ്രേക്ഷകരുടെ സ്വീകരണമുറികളിൽ ഇടം പിടിക്കുന്നുണ്ട്.

    പൂജ ബാദ്ര

    മോഹൻലാലിന്റെ നായികയായിട്ടാണ് പൂജ ബാദ്ര ചിത്രത്തിൽ എത്തിയത്. ചന്ദ്രലേഖ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പൂജ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് പ്രിയദര്‍ശൻ- മമ്മൂട്ടി ടീമിന്റെ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രം ദൈവത്തിന്റെ മകനിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഒക്ടോബർ 27 ന് ആയിരുന്നു നടിയുടെ 45ാം പിറന്നാൾ.

    Recommended Video

    ചേട്ടനൊപ്പം സൈക്കിളില്‍ കറങ്ങി മഞ്ജു, വീഡിയോ കാണാം | FilmiBeat Malayalam
     പ്രിയദർശൻ ചിത്രം

    വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ചിത്രത്തിൽ മഞ്ജു വാര്യർ എത്തുകയാണ്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹത്തിൽ മഞ്ജു ഒരു പ്രധാനം വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ദി പ്രീസ്റ്റ്,ചതുർ മുഖം എന്നിവയാണ് ഈ വർഷം പുറത്ത് വന്ന മഞ്ജു വാര്യരുടെ ചിത്ര. ജാക്ക് ആൻഡ് ജിൽ,കയറ്റം,ലളിതം സുന്ദരം,പടവെട്ട്‌, മേരി ആവാസ് സുനോ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

    Read more about: manju warrier
    English summary
    Manju Warrier Was Replaced By pooja batra In In The Movie Chandralekha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X