»   » മഞ്ജു വാര്യര്‍ ചിലങ്ക കെട്ടി ചുവടുവെച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല!

മഞ്ജു വാര്യര്‍ ചിലങ്ക കെട്ടി ചുവടുവെച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരുപാട് സിനിമകളുടെ തിരക്കുകളിലാണെങ്കിലും ചിലങ്ക അണിയാന്‍ അവസരം കിട്ടിയാല്‍ മഞ്ജു വാര്യര്‍ ഉപേക്ഷിക്കുകയില്ല. അത്തരത്തില്‍ തിരുവന്തപുരത്ത് നടക്കുന്ന സൂര്യ നൃത്ത സംഗീതോത്സവത്തിലാണ് മഞ്ജു വാര്യര്‍ കുച്ചിപുടിയുമായി എത്തിയത്. മാത്രമല്ല പരിപാടിയില്‍ പങ്കെടുത്തതിന്റെ സന്തോഷം പ്രകടിപ്പിച്ച് ചിത്രങ്ങളും മഞ്ജു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.

സാമന്തയും ഭര്‍ത്താവും ഇത്രയും സിംപിളായിരുന്നോ? വിവാഹശേഷമുള്ള ആദ്യ ചിത്രം വൈറലാവുന്നു!

manju

'തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ ഈ വര്‍ഷവും പങ്കെടുക്കാന്‍ സാധിച്ചു. ലോകപ്രശസ്തരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന ആ വേദിയില്‍ എല്ലാ വര്‍ഷവും ഒരു ദിനം എനിയ്ക്കായും മാറ്റിവയ്ക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തി സാറിനു നന്ദി. എന്നുമാണ് മഞ്ജു പറഞ്ഞത്. ഗീത പത്മകുമാറാണ് മഞ്ജുവിന്റെ ഗുരു.

manju-warrier

സ്‌കൂള്‍ കാലഘട്ടം മുതല്‍ നൃത്തം അഭ്യസിക്കുന്ന മഞ്ജു സ്‌കൂള്‍ കലോത്സവത്തില്ഡ കലാതിലകമായിരുന്നു. അത് വഴിയാണ് സിനിമയിലേക്കും എത്തിയിരുന്നത്. വിവാഹമോചനത്തിന് ശേഷം സിനിമയില്‍ സജീവമായിരിക്കുന്ന മഞ്ജുവിന്റെ ഉദാഹരണം സുജാതയായിരുന്നു അവസനാമിറങ്ങിയ പുതിയ സിനിമ.

മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന വില്ലനാണ് ഈ മാസം റിലീസിനെത്തുന്ന മഞ്ജു വാര്യരുടെ അടുത്ത സിനിമ. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. ബിഗ് റിലീസായ ചിത്രം ഒക്ടോബര്‍ 27 നാണ് റിലീസ് ചെയ്യുന്നത്.

English summary
Manju Warrier weaves magic with Kuchipudi recital

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam