സിനിമയിൽ എത്തിയതിന് പിന്നാലെ പുതിയ തുടക്കവുമായി മീര ജാസ്മിന്‍, സ്നേഹത്തോടെ സ്വാഗതം ചെയ്ത് മഞ്ജു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിന്‍. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ എത്തിയത്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് മീര പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ നായികയായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും മീര ജാസ്മിൻ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മറ്റ് സിനിമ മേഖലയിലും നടി സജീവമായിരുന്നു.
എകദേശം ഒരു 2015 വരെ മീര ജാസ്മിന്‍ സിനിമയിൽ സജീവമായിരുന്നു. പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുകയായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ അഭിനയത്തിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി. പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്.

സിനിമയിൽ എത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും നടി സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമ മകളിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ചുവട് വെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായിട്ടുണ്ട്. ''വിശേഷങ്ങളും ഓര്‍മ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേര്‍ത്തുപിടിക്കാനുമാണ് തന്റെ വരവെന്ന്'' കുറിച്ച് കൊണ്ടാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ സിമ്പിൾ ലുക്കിലുള്ള നടിയുടെ ചിത്രം വൈറൽ ആയിട്ടുണ്ട്.

മീര ജാസ്മിനെ സ്വാഗതം ചെയ്ത സിനിമ ലോകം രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ജു വാര്യർ, ഗൗതമി നായർ. ദീപ്തി വിധു പ്രതാപ്, മുരളി ഗോപി, മാളവിക സി മേനോൻ, പാർവതി, ആഷിഖ് അബു, പൂർണ്ണിമ ഇന്ദ്രജിത്ത്, അനൂപ് സത്യൻ, അഭിരാമി സുരേഷ് , സാനിയ ഇയ്യൻ, സിത്താര തുടങ്ങിയവർ ആശംസ അറിയിച്ചിട്ടുണ്ട്. മീരയുടെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തായിരുന്നു പൂര്‍ണിമ എത്തിയത്. വിര്‍ച്വല്‍ ലോകത്ത് നല്ലൊരു തുടക്കമാവട്ടെ ഇത്, പ്രിയകൂട്ടുകാരിയുടെ വരവിനെക്കുറിച്ച് പൂര്‍ണിമ കുറിച്ചത് ഇങ്ങനെയായിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ ലൈഫിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലേയ്ക്ക് സ്വാഗതം എന്നാണ് മഞ്ജു കുറിച്ചത്. ഇതിന് നന്ദിയു അറിയിച്ചിട്ടുണ്ട്. കൂടാതെ താരങ്ങളുടെ സ്ക്രീൻ ഷോർട്ടും സ്റ്റോറിയായി മീര പങ്കുവെച്ചിട്ടുണ്ട്.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ രണ്ടാം വരവ്. താന്‍ തിരിച്ചെത്തുന്നു എന്നറിഞ്ഞ് ആരാധകര്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇനി നല്ല സിനിമകളുടെ ഭാഗമായി താന്‍ ഇവിടെയുണ്ടാവും. തിരിച്ചുവരവ് സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയായതിനാല്‍ സന്തോഷവതിയാണ് താനെന്നുമായിരുന്നു മീര മുന്‍പ് പ്രതികരിച്ചത്. യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതിന്റെ സന്തോഷവും മുന്‍പ് മീര പങ്കുവെച്ചിരുന്നു. മുന്‍പ് ചെയ്ത കഥാപാത്രങ്ങളെ വെച്ച് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും മീര പറഞ്ഞിരുന്നു. രണ്ടാംവരവിലെ മികച്ച തുടക്കമായാണ് താന്‍ ഈ സിനിമയെ കാണുന്നതെന്നും മീര വ്യക്തമാക്കിയിരുന്നു.
Recommended Video

സത്യൻ അന്തിക്കാടും മീരയുടെ രണ്ടാം വരവിനെ കുറിച്ച് വാചാലനായിരുന്നു. വിജയദശമി ദിനത്തിലാണ് മീര ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. '' വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. എന്നായിരുന്നു സംവിധായകൻ അന്ന പറഞ്ഞത്. സത്യൻ അന്തിക്കാടിന്റെ ഹിറ്റ് നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. രസതന്ത്രം, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ നല്ല കാഴ്ചക്കാരെ നേടാറുണ്ട്.


Click it and Unblock the Notifications