»   » ദിലീപിന്‍റെ അറസ്റ്റ് മാത്രമല്ല വേറെയും കാരണമുണ്ട് ,മഞ്ജു വാര്യര്‍ വിദേശ യാത്രകള്‍ റദ്ദാക്കുന്നു ???

ദിലീപിന്‍റെ അറസ്റ്റ് മാത്രമല്ല വേറെയും കാരണമുണ്ട് ,മഞ്ജു വാര്യര്‍ വിദേശ യാത്രകള്‍ റദ്ദാക്കുന്നു ???

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്നത് മഞ്ജു വാര്യരുടെ പ്രതികരണത്തെക്കുറിച്ച് അറിയാനായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് താരം പ്രതികരിച്ചില്ലെന്ന് മാത്രമല്ല ഏറ്റെടുത്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് മഞ്ജു വാര്യരായിരുന്നു. നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി താരം കൂടെയുണ്ടായിരുന്നു.

സാമ്പത്തിക പരാജയങ്ങള്‍ അറിയാത്ത ജനപ്രിയന്‍, ദിലീപിനെതിരെയുള്ള കുരുക്ക് മുറുകുന്നു !!

14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് മഞ്ജു വാര്യര്‍ ദിലീപില്‍ നിന്നും വിവാഹ മോചനം നേടിയത്. പരസ്പരം ചെളി വാരിയെറിയാതെയായിരുന്നു ഇരുവരും വഴി പിരിഞ്ഞത്. അച്ഛനോടൊപ്പം പോകാനായിരുന്നു മകള്‍ തീരുമാനിച്ചത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ അവരെ സ്വതന്ത്രരായി വിട്ട് താരം തന്റേതായ വഴിയിലേക്ക് മാറുകയായിരുന്നു. മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രി കൂടിയായ താരത്തിന്റെ ഓരോ ചുവടിനൊപ്പവും പിന്തുണയുമായി ആരാധകര്‍ കൂടെയുണ്ട്. വന്‍സ്വീകാര്യതയാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

വിദേശ പരിപാടികള്‍ റദ്ദാക്കണമെന്ന നിര്‍ദേശം

പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന രണ്ട് വിദേശ പരിപാടികള്‍ താരം റദ്ദാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായാണ് പരിപാടി നിശ്ചയിച്ചിരുന്നത്.

അമേരിക്കന്‍ ഷോയില്‍ പങ്കെടുക്കില്ല

നിവിന്‍ പോളി, ഭാവന , കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് തുടങ്ങിയവരോടൊപ്പം മഞ്ജു വാര്യരും അമേരിക്കയിലേക്ക് പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് സ്വീകരിക്കാനാണ് പോകുന്നത്. പുരസ്‌കാരത്തിന് പുറമേ കലാപരിപാടികളും പ്ലാന്‍ ചെയ്തിരുന്നു.

പോലീസ് നിര്‍ദേശം മാത്രമല്ല കാരണം

യുഎസിലെ പരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് നിര്‍ദേശമല്ല ഇതിനു പിന്നിലെന്നും ഇവര്‍ പറയുന്നു. തിരക്കേറിയ ഷൂട്ടിങ്ങ് ഷെഡ്യൂള്‍ കാരണമാണ് താരം ഈ പരിപാടി റദ്ദാക്കിയത്.

മൊഴി രേഖപ്പെടുത്തിയിരുന്നു

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിരുന്നു.

നടിയോട് ദിലീപിന് പക തോന്നാന്‍ കാരണം

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു. കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് നടി ആദ്യഭാര്യയോട് വെളിപ്പെടുത്തിയതാണ് ശത്രുതയ്ക്ക് കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടുംബവിഷയങ്ങള്‍ കാരണമാണ് നടിയോട് ദിലീപിന് പക തോന്നിയതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചിരുന്നു.

സാക്ഷിയാക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ല

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനില്ല

ദിലീപിന്റെ ആദ്യ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 14 വര്‍ഷം നീണ്ട നിന്ന ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ദിലീപിന്‍റെ അറസ്റ്റിനെക്കുറിച്ച് താരത്തിന് പറയാനുള്ളതെന്താണെന്ന് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ലൊക്കേഷനില്‍ വെച്ച് പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍

ദിലീപിന്റെ അറസ്റ്റ് നടക്കുമ്പോള്‍ മഞ്ജു വാര്യര്‍ കമല്‍ ചിത്രമായ ആമിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റ് വാര്‍ത്തയറിഞ്ഞ താരം സെറ്റില്‍ പൊട്ടിക്കരഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പ്രതികരിക്കാതെ വിദേശത്തേക്ക്

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍പേ തന്നെ മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ വെച്ചായിരുന്നു മഞ്ജു വാര്യര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

പ്രഭുവിനൊപ്പം ജ്വല്ലറി ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍

പ്രമുഖ ജ്വല്ലറിയുടെ ഷോറൂമുകളുടെ ഉദ്ഘാടത്തിനായി പ്രഭുവിനൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ് മഞ്ജു വാര്യര്‍. റാസല്‍ഖൈാമയിലും അജ്മാനിലുമാണ് പുതിയ ഷോറൂമുകള്‍ തുറന്നിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനത്തിനായാണ് താരം വിദേശത്ത് എത്തിയിട്ടുള്ളത്.

വനിതാ സംഘടനയുടെ നേതൃനിരയില്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജോലി ചെയ്യാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വുമണ്‍ ഇന്‍ കളക്ടീവ് സംഘടനയുടെ പ്രധാന പ്രതിനിധികളിലൊരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മകള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ദിലീപ് അറസ്റ്റിലായതിനാല്‍ മകളെ വിട്ടുകിട്ടുന്നതിന് വേണ്ടി മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ

സിനിമാപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി മഞ്ജു വാര്യര്‍ കൂടെയുണ്ടായിരുന്നു. നടിയുടെ വിവാഹ നിശ്ചയത്തിലും താരം പങ്കെടുത്തിരുന്നു.

English summary
Manju Warrier will cancel her programmes in abroad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X