അന്ന് ദിലീപുമായുള്ള സൗഹൃദം പരി​ഗണിച്ചു; ഇന്ന് മഞ്ജുവിന്റെയും അടുത്ത സുഹൃത്തായി നയൻതാര; ശ്രദ്ധ നേടി പോസ്റ്റ്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് താരമൂല്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന രണ്ട് നടിമാരാണ് നയൻതാരയും മഞ്ജു വാര്യരും. ലേഡി സൂപ്പർസ്റ്റാർസ് എന്നാണ് ഇരുവരെയും ആരാധകർ വിളിക്കുന്നത്. കരിയറിൽ നയൻതാരയേക്കാൾ സീനിയറാണ് മഞ്ജു. പക്ഷെ വർഷങ്ങളുടെ ഇടവേള മ‍ഞ്ജു വാര്യരുടെ കരിയറിൽ വന്നിട്ടുണ്ട്. നയൻതാര അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വരുമ്പോഴേക്കും മഞ്ജു സിനിമാ രം​ഗം വിട്ടിട്ടുണ്ട്. പിന്നീട് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. അപ്പോഴേക്കും നയൻതാര താരറാണിയായി മാറിയിട്ടുണ്ട്.

മലയാളത്തിൽ താനുപേക്ഷിച്ച് പോയ സ്ഥാനം അതേ പോലെ മഞ്ജുവിന് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ തിരിച്ചെത്തിയ മഞ്ജു പിന്നീട് സജീവമായി. ഇന്ന് തമിഴകത്തും മഞ്ജു വാര്യർ സാന്നിധ്യം അറിയിക്കുന്നു. ഇതുവരെ ചെയ്ത അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും വൻ ഹിറ്റാണ്. രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Manju Warrier  Nayanthara

തമിഴകത്തെ മഞ്ജു വാര്യരുടെ വളർച്ച നയൻതാരയ്ക്ക് ഭീഷണിയാണെന്ന് നേരത്തെ വാദങ്ങൾ വന്നിരുന്നു. എന്നാൽ നയൻതാരയും മഞ്ജു വാര്യരും നല്ല സുഹൃത്തുക്കളാണ്. നയൻസിന്റെ ആരാധികയാണ് താനെന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. നയൻതാരയുടെ വിഘ്നേശ് ശിവന്റെയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ട് മഞ്ജു വാര്യർ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിഘ്നേശിനും നയൻതാരയ്ക്കും ഒപ്പമിരുന്ന് സംസാരിക്കുന്ന ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചത്.

നേരത്തെ വുമൺസ് ഡേയിൽ മഞ്ജു വാര്യർ നയൻതാരയെ പ്രശംസിച്ച് കൊണ്ട് കുറിപ്പ് പങ്കുവെച്ചിരുന്നു. സൂപ്പർ വുമൺ എന്നാണ് അന്ന് നടിയെ മഞ്ജു വിശേഷിപ്പിച്ചത്. നയൻതാരയും മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദം ആരാധകരിലും കൗതുകമുണ്ടാക്കുന്നുണ്ട്. മഞ്ജുവിന് പുറമെ മുൻനിര നായിക നടിമാരിൽ സമാന്ത, ശ്രുതി ഹാസൻ എന്നിവരും നയൻതാരയുടെ സുഹൃത്തുക്കളാണ്.

Manju Warrier  Nayanthara

മലയാളത്തിലെ നടൻമാരിൽ നയൻതാരയുമായി അടുത്ത സൗഹൃദമുള്ള നടൻ ദിലീപാണ്. നടിയുടെ വിവാഹത്തിന് ദിലീപ് എത്തിയിരുന്നു. ബോഡി ​ഗാർഡ് എന്ന സിനിമയിൽ ഇരുവരും നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ നടി തയ്യാറായി. ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിലും നയൻതാര എത്തി. ​ദിലീപുമായുള്ള പ്രൊഫഷണൽ സൗഹൃദം കൊണ്ടാണ് നയൻതാര അതിഥി വേഷം ചെയ്തത്.

നയൻതാരയും ദിലീപും തമ്മിൽ ഇപ്പോൾ സൗഹൃദമില്ലേ എന്ന ചോദ്യവും ആരാധകർക്കുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ പവി കെയർ ടേക്കറും പരാജയപ്പെടുകയാണുണ്ടായത്. മറുവശത്ത് നയൻതാരയും മഞ്ജു വാര്യരും കരിയറിലെ തിരക്കുകളിലാണ്. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്നപൂരണിയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരുടെ എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: manju warrier nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X