ജീവിതത്തിൽ എന്നും പരസ്പരം തുണയായവർ, ഭാവനയ്ക്ക് വേണ്ടി മഞ്ജുവെത്തി; ടെൻഷനുണ്ടെന്ന് നടി

പുതിയ ചിത്രം അനോമിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ഭാവന. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും ബി​ഗ് സ്ക്രീനിലെത്തുന്ന സിനിമയാണ് അനോമി. നടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. ത്രില്ലർ സിനിമകൾ കാണാനിഷ്ടപ്പെടുന്ന ഭാവന അങ്ങനെയൊരു സിനിമ തന്നെ തേടി വന്നതിന്റെ ത്രില്ലിലാണ്. അനോമിയുടെ നിർമാണത്തിൽ ഭാവനയും പങ്കാളിയാണ്. റഹ്മാനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

റിയാസ് മാറാത്ത് ആണ് സംവിധായകനും തിരക്കഥാകൃത്തും. ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, വിഷ്ണ അ​ഗസ്ത്യ തുടങ്ങിയവർ അനോമിയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ബോളിവുഡ് ചിത്രം അനിമലിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രമേശ്വറാണ് അനോമിയുടെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത്. അനോമിക്ക് വേണ്ടി രം​ഗത്ത് വന്നിരിക്കുകയാണ് ഭാവനയുടെ അടുത്ത സുഹൃത്തായ നടി മഞ്ജു വാര്യർ.

Bhavana Manju Warrier

ഭാവനയുടെ സിനിമ കാണാൻ മഞ്ജു വാര്യരും കാത്തിരിക്കുകയാണ്. ഭാവനയും മഞ്ജു വാര്യരും ഒരുമിച്ചുള്ള പ്രൊമോഷൻ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. റിലീസിൽ ടെൻഷനുണ്ടോ എന്ന് മഞ്ജു ചോദിക്കുമ്പോൾ കുറച്ച് ടെൻഷനുണ്ട് എന്ന് ഭാവന മറുപടി നൽകി. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ട്രെയിലർ നന്നായിരുന്നു. നിന്നെ കാണാൻ നല്ല രസമുണ്ട്. പ്രൊമോഷൻസിലും ഇന്റർവ്യൂസിലുമൊക്കെ നിന്നെ കാണാൻ ഭയങ്കര രസം. എന്റെ പ്രിയപ്പെട്ട ഭാവനയ്ക്കും അനോമിയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും എല്ലാ വിധ ആശംസകളും നൽകുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു. ഫെബ്രുവരി ആറിനാണ് അനോമി റിലീസ് ചെയ്യുന്നത്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പരസ്പരം താങ്ങായവരാണ് മഞ്ജു വാര്യരും ഭാവനയും. കരുത്തിന്റെ പ്രതീകമാണ് ഭാവന. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് ഭാവനയുമായുള്ളതെന്ന് മുമ്പൊരിക്കൽ മഞ്ജു വാര്യർ പറഞ്ഞിരുന്നു. മഞ്ജു വാര്യർക്ക് പുറമെ സംയുക്ത വർമ, ഗീതു മോഹൻദാസ് തുടങ്ങി സിനിമാ രംഗത്തും പുറത്തുമായി ഭാവനയ്ക്ക് നിരവധി സൗഹൃദങ്ങളുണ്ട്.

എനിക്ക് കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കൂടെയുണ്ടാകും എന്നുറപ്പുള്ളവരുണ്ട്. സുഹൃത്തുക്കൾക്കിടയിൽ ഫോർമാലിറ്റിയില്ല. അവർക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനും തിരിച്ച് അവരും ഉണ്ടാകും. നന്ദി പറയലോ ഫോർമാലിറ്റിയോ ഇല്ല. എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണതെന്നും ഭാവന ഒരിക്കൽ പറയുകയുണ്ടായി. അതേസമയം പുതിയൊരാളെ തന്റെ സൗഹൃദ വലയത്തിലേക്ക് കൊണ്ട് വരാൻ ഇപ്പോൾ ഒരുപാട് സമയമെടുക്കാറുണ്ടെന്ന് ഭാവന അടുത്തിടെ പറഞ്ഞിരുന്നു. നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന നടിയാണ് ഭാവന. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകൾ ചെയ്തു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X