വിട്ടൊഴിയാത്ത വിവാദങ്ങൾ; മകളോട് പരസ്യമായി സ്നേഹം കാണിക്കാൻ പോലും പറ്റാത്ത അവസ്ഥ, മഞ്ജു ആരെയാണ് ഭയക്കുന്നത്?
തുടർച്ചയായി സിനിമ ചെയ്തില്ലെങ്കിലും വിജയങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും ജനമനസിൽ നിന്നും താരങ്ങൾ അതിവേഗത്തിൽ മാഞ്ഞുപോകും. എന്നാൽ ചിലർ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാൾ മഞ്ജു വാര്യരാണ്. വിവാഹമോചിതയായി നാൽപ്പതുകളോട് അടുക്കുന്ന സമയത്ത് സിനിമയിലേക്ക് തിരിച്ച് വരിക, നായിക വേഷങ്ങൾ ചെയ്യാൻ മുതിരുക എന്നത് പലരും പരീക്ഷിച്ച് പരാജയപ്പെട്ട് പോയ ഒന്നാണ്.
എന്നാൽ തെല്ലൊരു ഭയം ഉള്ളിലുണ്ടായിരുന്നുവെങ്കിലും തന്നെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും അവശേഷിക്കുന്നുണ്ടാകും എന്ന വിശ്വാസത്തിലാണ് മഞ്ജു വീണ്ടും അഭിനയത്തിലേക്ക് എത്തിയത്. മഞ്ജുവിന്റെ ആത്മവിശ്വാസവും പ്രേക്ഷക സപ്പോർട്ടും ഒരുമിച്ച് ചേർന്നപ്പോൾ നടിയുടെ രണ്ടാം വരവ് ഗംഭീരമായി. ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയിലാണ് താരം.

സ്വന്തം വ്യക്തി ജീവിതം പരസ്യപ്പെടുത്താനോ മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്ന തരത്തിൽ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യാത്ത നടി കൂടിയാണ് മഞ്ജു. പക്ഷെ സിനിമയിൽ വന്നകാലം മുതൽ എന്നതുപോലെ ഇന്നും ഒട്ടുമിക്ക വിവാദങ്ങളിലേക്കും അനാവശ്യമായി മഞ്ജുവിന്റെ പേരും വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സംവിധായകനായ സനൽ കുമാർ ശശിരധരൻ പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളും നടിയുടെ വ്യക്തി ജീവിതത്തിലെ സ്വൈര്യം നഷ്ടപ്പെടുത്തുന്നുണ്ട്.
ഒരു തരത്തിലും കഴമ്പില്ലാത്ത ആരോപണങ്ങളാണ് സനൽ കുമാർ നടിക്കെതിരെ ആരോപിക്കുന്നത്. വിഷയത്തിൽ നിയമപരമായി നീങ്ങുകയാണ് നടി. കേസ് ഒരു വഴിക്ക് മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയറിയാതെ ആട്ടം കാണുന്ന ചിലർ മഞ്ജുവിനേയും കമന്റിലൂടെ അധിക്ഷേപിക്കുന്നുണ്ട്.
ദിലീപുമായുള്ള വിവാഹമോചനത്തിനുശേഷം അമ്മയ്ക്കൊപ്പമാണ് മഞ്ജു. സോഷ്യൽമീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം മകൾ മീനാക്ഷിയുടെ ഒരു പോസ്റ്റ് ലൈക്ക് അടിച്ചത് വലിയ രീതിയിൽ വൈറലായിരുന്നു. കാവ്യ മാധവന്റെ അച്ഛൻ അടുത്തിടെയാണ് മരിച്ചത് എന്നതുകൊണ്ട് തന്നെ ദിലീപും കുടുംബവും ഇത്തവണ ഓണം ആഘോഷിച്ചിരുന്നില്ല. പക്ഷെ ഓണാശംസകൾ നേർന്നുള്ള പോസ്റ്റ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു.
കാവ്യ മാധവന്റെ വസ്ത്ര ബ്രാന്റ് ലക്ഷ്യയുടെ ഓണം കലക്ഷന്റെ മോഡലായിരുന്നു മീനാക്ഷി. കേരള സാരിയിൽ വ്യത്യസ്ത ലുക്കിൽ അതീവ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയും ഓണാശംസയ്ക്കൊപ്പം മീനാക്ഷി പങ്കുവെച്ചിരുന്നു. അച്ഛന്റെ തന്നെ അവതാരം എന്ന സിനിമയിലെ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ എന്ന പാട്ടായിരുന്നു ബിജെഎമായി മീനാക്ഷി ഉപയോഗിച്ചിരുന്നത്.

ഇൻസ്റ്റഗ്രാമിലെ വൈറൽ സെലിബ്രിറ്റി കിഡ്ഡാണ് മീനാക്ഷി. എന്ത് പോസ്റ്റ് ചെയ്താലും നിമിഷ നേരം കൊണ്ട് വൈറലാകും. ഓണാശംസ നേർന്ന് എത്തിയപ്പോൾ ആദ്യം ലൈക്ക് അടിച്ചവരിൽ മഞ്ജു വാര്യരുമുണ്ടായിരുന്നു. എന്നാൽ ആളുകൾ അത് ശ്രദ്ധിച്ച് തുടങ്ങി എന്ന് മനസിലായതോടെ ലൈക്ക് പിൻവലിച്ചു. നാലര വർഷം മുമ്പാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. രണ്ട് വർഷം മുമ്പാണ് മഞ്ജു മകളെ ഫോളോ ചെയ്ത് തുടങ്ങിയത്.
മീനാക്ഷിയും അമ്മയെ തുടക്കത്തിൽ ഫോളോ ചെയ്തിരുന്നു എന്നാൽ ആളുകൾ അത് സംസാര വിഷയമാക്കിയതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തു. വിവാഹമോചനത്തിനുശേഷം മകളെ ദിലീപ് വിട്ടുനൽകിയ മഞ്ജു പിന്നീട് മീനാക്ഷിക്കൊപ്പം എവിടേയും പ്രത്യക്ഷപ്പെടുകയോ ഓർമകൾ പങ്കുവെക്കുകയോ മകളെ കുറിച്ച് സംസാരിക്കുകയോ ചെയ്യാറില്ല.
മകളുടെ വ്യക്തി ജീവിതം മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കേണ്ടെന്ന് കരുതി സ്വകാര്യത നൽകുന്നതുമാകാം. മഞ്ജു ആരെയാണ് ഭയക്കുന്നതെന്നും മകളോട് പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ എന്തിന് മടിക്കുന്നുവെന്നും കമന്റുകളുണ്ട്. അമ്മയും മകളും പ്രൈവറ്റായി കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടാകുമെന്നും പ്രേക്ഷകരെ അറിയിക്കാത്തതാകുമെന്നും മറ്റ് ചിലർ കുറിച്ചു.


Click it and Unblock the Notifications











