അന്ന് കണ്ട ആളേയല്ല, കോസ്മെറ്റിക് സർജറിയായിരിക്കില്ല; മഞ്ജുവിന്റെ യുവത്വം നിലനിർത്തുന്നത് ഇക്കാര്യം?
മലയാള സിനിമാ ലോകം മഞ്ജു വാര്യരെ പോലെ ആഘോഷിച്ച മറ്റൊരു നടി ഇല്ല. സിനിമാ ലോകത്തിന് ഇന്നും മഞ്ജുവിന്റെ ജനപ്രീതി അത്ഭുതമാണ്. സിനിമകൾ പരാജയപ്പെടാറുണ്ടെങ്കിലും ഇത് നടിയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. മറ്റൊരു നടിയോടും കാണിക്കാത്ത പ്രത്യേക മമത മഞ്ജുവിനോട് പ്രേക്ഷകർ കാണിക്കുന്നു. 90 കളിൽ തരംഗമായിക്കൊണ്ടിരിക്കെയാണ് മഞ്ജു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതും അഭിനയ രംഗം വിടുന്നതും. മഞ്ജു പോയ വിടവിലേക്ക് മറ്റൊരു നടിക്കും മലയാളത്തിൽ വരാൻ കഴിഞ്ഞില്ല.
വർഷങ്ങൾക്കിപ്പുറം നടി തിരിച്ചെത്തിയപ്പോൾ മുമ്പത്തേക്കാൾ വലിയ സ്വീകാര്യത സിനിാ ലോകത്ത് ലഭിച്ചു. 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. തിരിച്ച് വരവിൽ പഴയ ചുറുചുറുക്കുള്ള മഞ്ജുവിനെയല്ല ആരാധകർ കണ്ടത്. വിഷാദം തോന്നിക്കുന്ന മുഖവുമായാണ് ചെറു പുഞ്ചിരിയോടെ മഞ്ജു ലൈം ലൈറ്റിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കുറച്ച് വർഷത്തിനുള്ളിൽ നടി ആകെ മാറി. വളരെ സ്റ്റെെലിഷായ മഞ്ജു തന്റെ ജീവിതത്തിലെ പുതിയ ഘട്ടം മഞ്ജു ആസ്വദിച്ചു.

ഇതിനിടെ നടിയുടെ ലുക്കിലും വലിയ മാറ്റം വന്നു. നാൾക്ക് നാൾ മഞ്ജു വാര്യരുടെ പ്രായം കുറഞ്ഞ് വരികയാണെന്നാണ് ആരാധകർ പറയുന്നത്. മഞ്ജു വാര്യർ ചെറുപ്പം തോന്നിക്കാൻ എന്തെങ്കിലും ട്രീറ്റ്മെന്റുകൾ എടുത്തിട്ടുണ്ടോയെന്ന് പലർക്കും ചോദ്യമുണ്ട്. നടിയുടെ മുഖത്ത് കാണുന്ന പ്രകടമായ മാറ്റമാണ് ഇതിന് കാരണം. മൂക്കിന് വന്ന മാറ്റം പലരും എടുത്ത് പറയാറുണ്ട്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് ഒരു കോസ്മെറ്റോളജിസ്റ്റ് സംസാരിച്ചിട്ടുണ്ട്.
ശിഖ സംഘവി എന്ന കോസ്മെറ്റോളജിസ്റ്റാണ് മഞ്ജുവിന്റെ മുഖ സൗന്ദര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്ലാസ്റ്റിക് സർജറികളൊന്നും മഞ്ജു ചെയ്തിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി. അതേസമയം നോൺ സർജിക്കലായ ബോട്ടോക്സ്, ഫില്ലേർസ് എന്ന സൗന്ദര്യ വർധക മാർഗങ്ങൾ സ്വീകരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും കോസ്മെറ്റോളജിസ്റ്റ് പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ നിരവധി കമന്റുകളാണ് വന്നത്.

മഞ്ജു സ്കിൻ ലൈറ്റനിംഗ് ചെയ്തിട്ടുണ്ടെന്ന് പലരും വാദിച്ചു. മുഖത്ത് വന്ന മറ്റ് മാറ്റങ്ങളും ചിലർ ചൂണ്ടിക്കാട്ടി. കവിളിൽ വന്ന മാറ്റവും ഇവർ എടുത്ത് പറയുന്നു. എന്നാൽ അത് വണ്ണം കുറഞ്ഞത് കൊണ്ട് വന്ന മാറ്റമാണെന്നാണ് കോസ്മെറ്റോളജിസ്റ്റ് പറയുന്നത്. നടി എന്നതിനൊപ്പം ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മഞ്ജു വാര്യർ. നടി വണ്ണം കൂടാതിരിക്കുന്നതിന് കാരണം ഡാൻസ് പരിശീലനം ആവാമെന്നും അഭിപ്രായങ്ങൾ വന്നു.
പുറമേയുള്ള സൗന്ദര്യത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും മനസിന്റെ സന്തോഷമാണ് പ്രധാനമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ ഫൂട്ടേജാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വന്നത്. ആഗസ്റ്റ് രണ്ടിന് ചിത്രം റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴകത്തും മഞ്ജു ഇന്ന് സജീവമാണ്. വിടുതലൈ 2 ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications