കഷ്ടപ്പെട്ട് വന്ന മാറ്റം, നല്ല ലൈഫ് സ്റ്റെെലാണ്, മഞ്ജു വാര്യർ യുവത്വം നിലനിർത്തുന്നതിങ്ങനെ; ഡോക്ടർ പറയുന്നത്
മലയാളികൾക്ക് എന്നും അത്ഭുതമാണ് മഞ്ജു വാര്യർ. സിനിമയേക്കാൾ നാടകീയമായി മുന്നോട്ട് പോയ ജീവിതം, പ്രതിസന്ധികളെ തരണം ചെയ്ത രീതി, ആളുകളോട് ഇടപഴകുന്ന രീതി എന്നിവയെല്ലാം ആരാധകർ ശ്രദ്ധിക്കാറുണ്ട്. കരിയറിലും മഞ്ജു വ്യത്യസ്തയാണ്. 46 കാരിയായ നടിക്ക് വലിയ അവസരങ്ങൾ ലഭിക്കുന്നു. ബോളിവുഡിൽ പോലും നാൽപത് പിന്നിട്ട നായിക നടിമാർക്ക് താരമൂല്യമില്ല. എന്നാൽ മഞ്ജുവിനെ തേടി തുടരെ സൂപ്പർതാര ചിത്രങ്ങളെത്തുന്നു. അതേസമയം ഈ പ്രായത്തിലും തന്റെ ഫിറ്റ്നെസും യുവത്വവും നടി കാത്ത് സൂക്ഷിക്കുന്നുണ്ട്.
മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നത് പലരുടെയും ചോദ്യമാണ്. തന്റെ ഇരുപതുകളിൽ പോലും മഞ്ജു ഇത്ര സുന്ദരിയായിരുന്നില്ലെന്ന് ആരാധകർ പറയുന്നു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴേല്ലാം പുഞ്ചിരി മാത്രമാണ് താരത്തിന്റെ മറുപടി. മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സൗന്ദര്യത്തിനല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഉത്തരം ഒഴിഞ്ഞ് മാറൽ മാത്രമാണെന്നാണ് ആരാധകർ പറയാറുള്ളത്.

ഇതേക്കുറിച്ച് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ. ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഫാത്തിമ നിലുഫർ ഷെരിഫ് പറയുന്നു. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു.
ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. സ്കിൻ സ്റ്റേബിൾ ആയെന്നും ഏസ്തെറ്റിക് ഫിസിഷ്യൻ പറയുന്നു. എർസി പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറി ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ നിരവധി തവണ വാദം വന്നിട്ടുണ്ട്.

പഴയ മഞ്ജുവിൽ നിന്നും വലിയ മാറ്റം ഇന്ന് താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറ്. കരിയറിൽ ഇന്നും താരമൂല്യം നിലനിൽക്കുന്നതിന് മഞ്ജു വാര്യർ തന്റേതായ പ്രയത്നം നടത്തുന്നുണ്ട്.
സ്കിൻ കെയറിനും ഫിറ്റ്നെസും ഇതിലൊന്നാണ്. വിടുതലെ 2 ആണ് മഞ്ജു വാര്യരുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.


Click it and Unblock the Notifications











