മഞ്ജു വാര്യരെ വീണ്ടും വിവാഹം കഴിപ്പിച്ചേനെ! ബിനീഷ് ചന്ദ്രന് ആശംസകള്‍ അറിയിച്ച് നടിയുടെ പോസ്റ്റ് വൈറല്‍

ലേഡി സൂപ്പര്‍സ്റ്റാറായി നടി മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുകയാണ്. സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം ബൈക്ക് റൈഡും യാത്രകളുമൊക്കെയായി തിരക്കിട്ട ജീവിതം നയിക്കുകയാണ് നടി. ഇതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഏറ്റവും പുതിയതായി ഒരു ചെറുപ്പക്കാരനൊപ്പം നില്‍ക്കുന്ന ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇതിന് നടി നല്‍കിയ ക്യാപ്ഷന്‍ കൂടി കണ്ടതോടെ ആരാണ് ഈ ചെറുപ്പക്കാരന്‍ എന്നുള്ള ചോദ്യവും ഉയര്‍ന്നു. ഒടുവില്‍ നടിയെ അടുത്തറിയുന്നവരും അല്ലാത്തവരുമൊക്കെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണിപ്പോള്‍.

manju-bineesh

സിനിമയിലേക്ക് രണ്ടാമതും തിരിച്ച് വരവ് നടത്തിയതിന് ശേഷം മഞ്ജു വാര്യര്‍ക്ക് പിന്തുണ നല്‍കാന്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ തന്റെ നട്ടെല്ലായി നില്‍ക്കുന്നയാള്‍ ബിനീഷ് ചന്ദ്രയാണെന്നാണ് മഞ്ജുവിപ്പോള്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. സുഹൃത്ത് എന്നതിലുപരി ബിനീഷ് തനിക്ക് എത്രത്തോളം വേണ്ടപ്പെട്ടയാളാണെന്ന് നടി സൂചിപ്പിച്ചിരിക്കുകയാണ്.

'എന്റെ ബാക്ക്ബോണും ഉറ്റസുഹൃത്തിനും ജന്മദിനാശംസകള്‍. ബിനീഷ് ചന്ദ്രയ്ക്ക് മികച്ച ഒരു വര്‍ഷം ആശംസിക്കുകയാണ്. നിന്റെ സ്വപ്‌നങ്ങളും എല്ലാം സത്യമായി ഭവിക്കട്ടെ' എന്നാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ എഴുതിയിരിക്കുന്നത്.

ബിനീഷിനൊപ്പം വിദേശത്തേക്ക് നടത്തിയ യാത്രകളില്‍ നിന്നുള്ള ഫോട്ടോസും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ബിനീഷിന് ആശംസകള്‍ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നാലാമത് അങ്ങനെ ഒരു ഫാമിലി ഫോട്ടോ ഫേസ്ബുക്കില്‍ കൊടുത്തിട്ടില്ലായിരുന്നു എങ്കില്‍ യൂട്യൂബേഴ്‌സ് ചേച്ചിയെ ഇപ്പോള്‍ വീണ്ടും കല്യാണം കഴിപ്പിച്ചു വിട്ടേനെ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. മഞ്ജു ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടിന് മഞ്ജുച്ചേച്ചിയുടെ ബെസ്റ്റ് ഫോട്ടോഗ്രാഫറിന് ഒരായിരം പിറന്നാള്‍ ആശംസകള്‍. പാന്‍ ഇന്ത്യ നായിക മഞ്ജു വാര്യരെ മുന്‍പില്‍ നിന്ന് നയിക്കുന്ന സഹോദര തുല്യനായ ബിനീഷ് ചന്ദ്രന് പിറന്നാള്‍ ആശംസകള്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്നത്.

manju-bineesh

യാത്രകൡും ബിസിനസിലും തുടങ്ങി ഊണിലും ഉറക്കിലും മഞ്ജുവിന് തുണയായി നില്‍ക്കുന്ന സൗഹൃദങ്ങളില്‍ ഒരാളാണ് ബിനീഷ് ചന്ദ്ര. മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഉറ്റ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് നടി അദ്ദേഹത്തെ തന്റെ ബാക്കോബോണ്‍ എന്ന് വിശേഷിപ്പിക്കാനുള്ള കാരണം.

ഓരോ വര്‍ഷം കഴിയുംതോറും സൗന്ദര്യം കൂടി പ്രായം കുറച്ച് വരികയാണെന്നാണ് മഞ്ജുവിനെ പറ്റിയുള്ള എല്ലാവരുടെയും അഭിപ്രായം. അതിന് ഉദ്ദാഹരണമായിട്ടാണ് നടിയുടെ പുത്തന്‍ ഫോട്ടോസ്. അതിനെല്ലാം പിന്നില്‍ ബിനീഷിന്റെ കൂടെ പിന്തുണയുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ തിരിച്ച് വന്ന മഞ്ജുവിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകന്‍ കൂടിയാണ് ബിനീഷ് ചന്ദ്ര.

തന്റെ എല്ലാ യാത്രയിലും ബീനിഷ് ഒപ്പമുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതില്‍ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്. പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഇരുവര്‍ക്കും ഇടയില്‍ ഒരു സഹോദര സ്‌നേഹമാണ്. മഞ്ജുവിന്റെ സംസാരത്തില്‍ നിന്ന് പോലും അത് വ്യക്തമാണ്. ലഡാക്കിലേക്കുള്ള മഞ്ജുവിന്റെ ബൈക്ക് യാത്ര പോലു സാധ്യമായത് ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X