ആ വിവാഹം ഞെട്ടലായിരുന്നു, അന്ന് ദിലീപിനേക്കാൾ വലിയ താരമാണ്; ചർച്ചയായി മഞ്ജു വാര്യർ

സിനിമാ ലോകത്ത് നടിമാർ ഇടവേളയെടുക്കുന്നതും കരിയർ വിടുന്നതും വർഷങ്ങളായി കണ്ട് വരുന്ന പ്രവണതയാണ്. നായക ന‌ടൻ തന്റെ മുപ്പതുകളിലേക്ക് എത്തുമ്പോൾ സൂപ്പർതാരമാകുകയും നായിക നടിമാർ ഈ പ്രായത്തിനുള്ളിൽ കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നതിന് പല തവണ പ്രേക്ഷകരും സിനിമാ ലോകവും സാക്ഷിയായതാണ്. ഒരു നടിക്ക് പകരം മറ്റൊരു നടി എത്തുന്നതിനാൽ വിടവ് പലപ്പോഴും തോന്നാറുമില്ല. എന്നാൽ പതിനഞ്ച് വർഷത്തോളം ഒരു നായിക നടി സിനിമാ രം​ഗത്ത് നിന്നും മാറി നിന്നപ്പോൾ ആ വിടവ് നികത്താൻ മറ്റൊരു ന‌ടിക്കും സാധിച്ചില്ല. മഞ്ജു വാര്യർ എന്ന താരത്തിന് പകരം വെക്കാൻ അന്നും ഇന്നും മറ്റൊരാൾ വന്നിട്ടില്ല എന്നതാണ് വാസ്തവം.

മഞ്ജു വാര്യരുടെ കരിയറിലെ തുടക്കകാലത്തെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1995 ലാണ് മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. 1998 ൽ ദിലീപുമായുള്ള വിവാഹ ശേഷം കരിയർ വിട്ടു. മൂന്ന് വർഷത്തിനുള്ളിൽ മഞ്ജു ചെയ്ത അത്യു​ഗ്രൻ കഥാപാത്രങ്ങളെക്കുറിച്ചാണ് ചർച്ച. തീർച്ചയായും നമ്മൾ കണ്ടി‌ട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടിമാരിൽ ഒരാൾ. നർമ്മം, പ്രണയം, ധൈര്യം എന്നിവയെല്ലാം നന്നായി അവതരിപ്പിക്കാൻ അവർക്ക് സാധിച്ചു എന്നാണ് ഒരാളുടെ കമന്റ്.

Manju Warrier

വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു.

എല്ലാ മനുഷ്യ വികാരങ്ങളെയും അവർ സ്ക്രീനിൽ അവതരിപ്പിച്ചു. ഓരോന്നിലും മികവ് പുലർത്തി. ആറാം തമ്പുരാൻ പോലുള്ള നായക കേന്ദ്രീകൃത സിനിമകളിൽ പോലും തന്റെ അഭിനയ വെെദ​ഗ്ധ്യം കൊണ്ട് അണ്ടർ റെെറ്റഡായ കഥാപാത്രത്തെ അവിസ്മരണീയമാക്കി. മൂന്ന് പുരുഷ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച സമ്മർ ഇൻ ബത്ലഹേം പോലുള്ള ഒരു സിനിമയിൽ മഞ്ജുവിന് ഏറ്റവും പ്രധാനപ്പെട്ട വേഷം നൽകാൻ ഫിലിം മേക്കേർസ് ധെെര്യപ്പെട്ടു എന്ന് ഒരാൾ ചൂണ്ടിക്കാട്ടി.

Manju Warrier

മൂന്ന് വർഷങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ ചില മുൻനിര നടിമാർക്ക് അവരുടെ കരിയറിൽ ഒരിക്കലും ലഭിക്കാത്ത മറ്റൊരു ലെവൽ പീക്ക് സമയമായിരുന്നു. പ്രണയവർണങ്ങൾ, ദയ എന്നീ സിനിമകൾ മഞ്ജു തന്റെ തോളിലേറ്റി. കണ്ണെഴുതി പൊട്ടും തൊട്ടിലെ വളരെ ശക്തവും തന്ത്രശാലിയും ബ്രൂട്ടലുമായ കഥാപാത്രം, കന്മദത്തിലെ മറ്റൊരു ശക്തവും വെൊകരികവുമായ വേഷം എന്നാണ് ഒരു കമന്റ്.
ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം തെറ്റായ തീരുമാനമായിരുന്നെന്നും പറയുന്നവരുണ്ട്. ദിലീപിനെ വിവാഹം ചെയ്യുമ്പോൾ ദിലീപിനേക്കാൾ എത്രയോ വലിയ താരമായിരുന്നു മഞ്ജു. അഭിനയ രം​ഗം വിട്ടപ്പോൾ എല്ലാവർക്കും ഞെട്ടലായിരുന്നു എന്നാണ് ഒരാൾ റെഡിറ്റിൽ കുറിച്ചത്.

അതേസമയം വിവാഹത്തോടെ ഇടവേളയെടുത്തത് കാരണം വലിയ അവസരങ്ങൾ നഷ്ടപ്പെട്ടതിൽ തനിക്ക് നിരാശയില്ലെന്നാണ് മഞ്ജു വാര്യർ പറയാറുള്ളത്. 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. തിരിച്ച് വരവിലും വലിയ സ്വീകാര്യത മഞ്ജുവിന് ലഭിച്ചു. ഇന്ന് മലയാളവും കടന്ന് തമിഴകത്തും പ്രിയങ്കരിയാണ് മഞ്ജു വാര്യർ. തുനിവ്, വേട്ടയാൻ, വിടുതലെ 2, അസുരൻ, എന്നിവയാണ് മഞ്ജുവിന്റേതായി ഇതുവരെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങൾ. മിസ്റ്റർ എക്സ് എന്ന സിനിമ റിലീസ് ചെയ്യാനുമുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X