നിന്റെ പെങ്ങൾക്കായിരുന്നു ഈ അവസ്ഥയെങ്കിലോ, മഞ്ജുവിന്റെ അച്ഛൻ ദേഷ്യപ്പെട്ടു, ഒരു അച്ഛന്റെ വിഷമമാണ്; മണി പറഞ്ഞത്
ദിലീപ്-മഞ്ജു വാര്യർ വിവാഹത്തിൽ സന്തോഷിച്ചവരേക്കാൾ വിഷമിച്ചവരാണ് കൂടുതൽ. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മഞ്ജുവിനെ ഇനി സിനിമകളിൽ കാണാൻ പറ്റില്ലല്ലോ എന്ന നിരാശ പലർക്കുമുണ്ടായിരുന്നു. മഞ്ജുവിന്റെ കുടുംബം ദിലീപുമായുള്ള പ്രണയത്തെ ശക്തമായി എതിർത്തതാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുകയാണുണ്ടായത്. ദിലീപും സുഹൃത്തുക്കളും രഹസ്യമായി മഞ്ജുവിനെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വരികയായിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ അന്തരിച്ച നടൻ കലാഭവൻ മണി സംസാരിച്ചിട്ടുണ്ട്.
ദിലീപിന്റെയും മഞ്ജുവിന്റെയും കല്യാണത്തിൽ എനിക്കൊരു പങ്കുണ്ട്. ലാൽ ജോസേട്ടേൻ, ബിജു മേനോൻ ഞാൻ, ആലുവയിലെ ദിലീപിന്റെ സുഹൃത്തായ അഡ്വക്കേറ്റും ആ കൂട്ടത്തിൽ ഉണ്ട്. ആലുവയിൽ വെച്ച് ദിലീപിനെ കണ്ടപ്പോഴാണ് ഇങ്ങനെയൊരു സംഭവവമുണ്ടെന്ന് പറയുന്നത്. ഞാൻ കാറിൽ സാധനമെടുത്തിട്ട് തൃശൂരിൽ പോയി. എനിക്കന്ന് മാെബെെൽ ഫോണില്ല. ബിജു മേനോന്റെ സുഹൃത്തിന്റെ ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. നിങ്ങൾ ഇവിടെയിരിക്ക് ഞാൻ എന്റെ വീട്ടിലേക്കൊന്ന് ഫോൺ ചെയ്യട്ടെ എന്ന് പറഞ്ഞ് ഞാൻ പോയി. ഞാൻ പോയപ്പോൾ ഇവരെല്ലാം കൂടെ എന്നെ കളിയാക്കി.

എടാ നീ പോയി നോക്കെടാ അവൻ പോയി വല്ല ബൂത്തിലും നിന്ന് നാടൻ പാട്ട് പാടി ആളെകൂട്ടുന്നുണ്ടാകും, നമുക്ക് പോകാൻ സമയമായെന്ന് പറഞ്ഞു. അങ്ങനയാണ് അവിടെ നിന്ന് പോകുന്നതും മഞ്ജുവിനെ കൊണ്ട് വരുന്നതും വിവാഹം ചെയ്ത് കൊടുക്കുന്നതും. എനിക്കന്ന് മഞ്ജുവിന്റെ അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയ തെറി വളരെ രസകരമായി ആസ്വദിച്ചതാണ് ഞാൻ. പുള്ളി എന്നെ ചീത്ത വിളിച്ചപ്പോൾ ഞാൻ ചിരിച്ചു. ആ ചിരിയിൽ എല്ലാം കൂടി തിരിച്ച് പറഞ്ഞതാണോ എന്ന് അദ്ദേഹത്തിന് തോന്നി.
ആൾ ചോദിച്ചതും ശരിയാണ്. നിന്റെ പെങ്ങൾക്കാണ് ഇങ്ങനെയാരു അവസ്ഥ വന്നതെങ്കിൽ നീ എന്താണ് ചെയ്യുകയെന്നാണ് ചോദിച്ചത്. ഉള്ള പെങ്ങൾമാരുടെ കല്യാണം കഴിഞ്ഞ് പോയി. ഞാനെന്ത് ചെയ്യാനാ. ഒന്നും പറയാനും പറ്റില്ലല്ലോ. അച്ഛന്റെ വിഷമമാണ് പറഞ്ഞതെന്നും കലാഭവൻ മണി അന്ന് വ്യക്തമാക്കി. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.

1998 ലായിരുന്നു ദിലീപ്-മഞ്ജു വിവാഹം. 2015 ൽ ഈ ബന്ധം പിരിഞ്ഞു. മാനസികമായി തകർന്ന് പോയ മഞ്ജുവിന് അന്ന് മാതാപിതാക്കളും സഹോദരനുമായിരുന്നു ആശ്വാസം. ദിലീപുമായി അകന്ന ശേഷമാണ് മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്. ദിലീപിന്റയും മഞ്ജുവിന്റെയും അടുത്ത സുഹൃത്തായിരുന്നു കലാഭവൻ മണി. . 2016 ലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരിച്ചത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ദിലീപ് ഇന്ന് നടി കാവ്യ മാധവനൊപ്പം വിവാഹ ജീവിതം നയിക്കുകയാണ്. മഹാലക്ഷ്മി എന്നാണ് താരദമ്പതികളുടെ മകളുടെ പേര്. കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ദിലീപ് ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. കലാഭവൻ മണി തങ്ങളുടെയൊക്കെ ബലമായിരുന്നെന്നും ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ പ്രശ്നങ്ങളിൽ തനിക്ക് വേണ്ടി മണി സംസാരിച്ചിരുന്നേനെയെന്നും ദിലീപ് ഒരിക്കൽ പറയുകയുണ്ടായി. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി മികച്ച വിജയം നേടി.


Click it and Unblock the Notifications