എന്നും ചേർന്ന് നിന്നവർ, ആ പ്രശ്നത്തോടെ പ്രമുഖ നടി ​ഗ്യാങ്ങിൽ നിന്ന് പുറത്ത്; മഞ്ജുവിന്റെ പ്രിയപ്പെട്ട സൗഹൃദം

ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് മഞ്ജു വാര്യർ ഇന്ന്. സിനിമകളും യാത്രകളും തന്റേതായ ഹോബികളുമെല്ലാമായി നടി ജീവിതം മുന്നോട്ട് നയിക്കുന്നു. സൗഹൃദങ്ങൾക്ക് മഞ്ജു വാര്യർക്ക് വലിയ പ്രാധാന്യമുണ്ട്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും മഞ്ജുവിന് സൗഹൃദങ്ങൾ തുണയായിട്ടുണ്ട്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം വീട്ടിലേക്കൊതുങ്ങിയ മഞ്ജു വാര്യർക്ക് സംയുക്ത വർമ, ​ഗീതു മോഹ​ൻദാസ്, പൂർണിമ ഇന്ദ്രജിത്ത് എന്നിവരായിരുന്നു അന്നത്തെ പ്രിയ കൂട്ടുകാർ. വിവാഹ ശേഷം അപൂർവമായേ മഞ്ജുവിനെ പൊതുവിടങ്ങളിൽ കണ്ടിട്ടുള്ളൂ.

വല്ലപ്പോഴും മഞ്ജുവിനെ വിവാഹ ചടങ്ങുകൾക്കും മറ്റും കണ്ടിരുന്നത് ഈ സുഹൃത്തുക്കൾക്കൊപ്പമാണ്. ദിലീപ് അന്ന് തിരക്കുള്ള നടനാണ്. ഭാവന ഉൾപ്പെടെയുള്ള യുവ നടിമാരും പിന്നീട് ഈ സൗഹൃദ വലയത്തിലെത്തി. നടി ശ്വേത മേനോനും ഈ സുഹൃദ് വലയത്തിലുള്ളയാളായിരുന്നു. എന്നാൽ പിന്നീട് ഇവർക്കും ശ്വേതയ്ക്കുമിടയിൽ അകൽച്ച വന്നു. ഒരിക്കൽ ഇതേക്കുറിച്ച് ശ്വേത തുറന്ന് സംസാരിച്ചിട്ടുണ്ട്.

Manju Warrier s Friends

ഞാൻ ഒറ്റ മോളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. എന്നോടാരെങ്കിലും കള്ളത്തരം പറഞ്ഞാൽ അത് ഡെെജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അത് ആരായാലും. ഞാൻ ആരുടെയും ജീവിതത്തിൽ വന്ന് കള്ളത്തരം പറയാറില്ല. അങ്ങനെ എന്തോ ഒരു സ്വര ചേർച്ചക്കുറവ് വന്നു. കള്ളം പറഞ്ഞത് കൊണ്ടാണ്. ഞാനാണ് ഏറ്റവും അവസാനം അറിഞ്ഞതെന്ന് തോന്നുന്നു. ബോളിവുഡിൽ നിന്ന് വന്ന എനിക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.

ഇവിടെ വന്നിട്ട് എന്തിന് ഞാൻ എന്നെ ബുദ്ധിമുട്ടിക്കുന്നു എന്ന രീതിയിൽ തന്നെയാണ്. പുറത്ത് നിന്നെല്ലാം ആൾക്കാർ ചോദിക്കാൻ തുടങ്ങി. ദിലീപ്, മഞ്ജു വാര്യർ വിഷയമല്ല കാരണം. അതിപ്പോൾ വേറൊരു രീതിയിലാണ്. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങൾ ഇഷ്ട‌പ്പെട്ടില്ല. ഞങ്ങൾ തമ്മിൽ വഴക്കോ യുദ്ധമോ നടന്നില്ല. ഫെെൻ ​ഗുഡ് ലക്ക് എന്ന് പറഞ്ഞ് ഞാൻ പോയി. സമയമാണ് ഏറ്റവും നല്ല ഹീലർ. ഇത് എപ്പോഴോ നടന്നതാണ്. എന്റെ മനസിൽ ഒന്നുമില്ല. ഇൻഡിവിജ്വലി ഞാൻ അവരെ കാണുമ്പോൾ നന്നായി പെരുമാറുന്നു. പക്ഷെ ഞാൻ ആ ​ഗ്രൂപ്പിന്റെ ഭാ​ഗമല്ല ശ്വേത മേനോൻ കാൻ ചാനൽ മീഡിയയിൽ പറഞ്ഞതിങ്ങനെ.

Manju Warrier s Friends

ശ്വേത പോയെങ്കിലും മഞ്ജു, ​ഗീതു, സംയുക്ത സൗഹൃദം ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ന് രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ തുട‌ങ്ങിയവരും മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്. ഒരിക്കൽ സൗഹൃദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മഞ്ജു വാര്യർ പങ്കുവെച്ചിട്ടുണ്ട്. അങ്ങനെ എഫേർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പ് അല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓർ​ഗാനിക്കാണ്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഫാമിലിയാണല്ലോ.

എനിക്കുള്ള ഫ്രണ്ട്സ് കുറേ നാൾ ഒന്നും സംസാരിക്കില്ല. പക്ഷെ മാസങ്ങൾ കഴിഞ്ഞ് സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെയായിരിക്കും. ഒരു ഫ്രണ്ട്ഷിപ്പ് ഹോൾഡ് ചെയ്യാൻ നമ്മൾ എഫേർട്ട് ഇടണം എന്നുണ്ടെങ്കിൽ അത് യഥാർത്ഥ സൗഹൃദമല്ലെന്നാണ് എനിക്ക് തോന്നുന്നത്, മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ. സിനിമകളുടെ തിരക്കിലാണ് മഞ്ജു വാര്യർ. ​ഗീതു മോഹൻദാസ് ടോക്സിക് എന്ന സിനിമ സംവിധാനം ചെയ്യുന്നു. സംയുക്ത വർമ ഏറെക്കാലമായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. ഭാവന ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X