ഇപ്പോൾ കണ്ടാൽ മീനാക്ഷിയുടെ ചേച്ചി, മഞ്ജു വാര്യരുടെ സൗന്ദര്യം കൂട്ടിയത് ഇക്കാര്യങ്ങൾ

മഞ്ജു വാര്യരുടെ മേക്കോവർ മിക്കപ്പോഴും ആരാധകർക്കിടയിലെ ചർച്ചയാണ്. പ്രായം കൂടുന്തോറും മഞ്ജു ചെറുപ്പമാകുന്നു എന്നാണ് ആരാധകർ പറയാറ്. 45 കാരിയുടെ ജ്വലിക്കുന്ന സ്ക്രീൻ പ്രസൻസ് പലരെയും അത്ഭുതപ്പെടുത്തുന്നു. മഞ്ജു പങ്കുവെച്ച പുതിയ ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ള സാരിയിൽ അണിഞ്ഞൊരുങ്ങിയ മഞ്ജുവിനെ കാണാൻ പ്രത്യേക ഭം​ഗിയുണ്ടെന്ന് ആരാധകർ പറയുന്നു. ഇപ്പോൾ കണ്ടാൽ മീനാക്ഷിയുടെ ചേച്ചിയാണെന്നേ തോന്നൂ എന്നാണ് പലരുടെയും അഭിപ്രായം.

മഞ്ജു വാര്യരുടെ സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യം പലർക്കുമുണ്ട്. നടി കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടോയെന്ന സംശയവുമുണ്ട്. എന്നാൽ കോസ്മെറ്റിക് സർജറികളല്ല, ജീവിത ശെെലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് വിദ​ഗ്ധർ പറയുന്നു. മഞ്ജു വാര്യരരുടെ സ്കിൻ കെയറിനെക്കുറിച്ച് അടുത്തിടെ ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോ‍ഡ് കാസ്റ്റിൽ സംസാരിക്കുകയുണ്ടായി. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി.

Manju Warrier

അതേസമയം സ്കിൻ കെയറിൽ ശ്രദ്ധിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷ്യൻ സപ്ലിമെന്റ്സ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലെെഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂവെന്ന് ഏസ്തെറ്റിക് ഫിസിഷ്യൻ അന്ന് വ്യക്തമാക്കി.

എമ്പുരാന് ശേഷം മഞ്ജുവിന്റെ പുതിയ മലയാളം സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എമ്പുരാന് മുമ്പ് മലയാളത്തിലെ തുടരെ പരാജയങ്ങൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു. മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മഞ്ജു വാര്യർ ഇന്ന് ശ്രദ്ധാലുവാണ്.തന്റെ സൗന്ദര്യ രഹസ്യം എന്തെന്ന ചോദ്യത്തിന് മഞ്ജു വാര്യർ കൃത്യമായ മറുപടി നൽകാറില്ല. ചെറുപ്പം തോന്നുന്നു എന്നതിനേക്കാൾ സന്തോഷമായിരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യമെന്നും മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജുവും മീനാക്ഷിയും

മകളെ ദൂരെ നിന്ന് നോക്കിക്കണ്ട് സന്തോഷം കണ്ടെത്തുന്ന അമ്മയാണ് മഞ്ജു വാര്യരെന്ന് ആരാധകർ പറയാറുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുന്ന മീനാക്ഷിയുടെ ഫോട്ടോകൾക്ക് മഞ്ജു വാര്യർ ലെെക്ക് ചെയ്യാറുണ്ട്. മകളെ മഞ്ജു ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ട്. പക്ഷെ ദിലീപുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം കണ്ടി‌ട്ടില്ല. മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മീനാക്ഷി ദിലീപിനൊപ്പം കാണാൻ എത്തിയിരുന്നു. കുറച്ച് സമയം അവിടെ നിന്ന് തിരിച്ച് പോയി.

മകൾ തിരിച്ച് വന്നാൽ മഞ്ജു വാര്യർ സ്വീകരിക്കാൻ തയ്യാറാണ്. അതേസമയം അച്ഛനൊപ്പം മകൾ സന്തോഷവതിയും സുരക്ഷിതയുമാണെന്ന് മഞ്ജുവിന് അറിയാം. മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം. അവൾ അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ എന്നും സുരക്ഷിതയും സന്തുഷ്ടയുമായിരിക്കും. അത് കൊണ്ട് തന്നെ അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയിൽ അവളെ ദുഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ലെന്നാണ് വേർപിരിയൽ സമയത്ത് മഞ്ജു വാര്യർ പറഞ്ഞത്.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X