എത്ര സ്നേഹിച്ചാലും നന്ദിയില്ലാത്തവർ മനുഷ്യർ; വിശ്വസ്തതയും ക്ഷമയും ഇവരിൽ നിന്നും പഠിക്കണം, മഞ്ജുവിന്റെ പോസ്റ്റ്

By Desk

മലയാളികളുടെ മാനസപുത്രിയാണ് നടി മഞ്ജു വാര്യർ. സിനിമയിൽ വന്ന കാലം മുതൽ ഇന്ന് വരേയും കുടുംബത്തിലെ അം​ഗത്തെപ്പോലെയാണ് മഞ്ജുവിനെ മലയാളികൾ കാണുന്നതും. പൊതുവെ ഹിറ്റുകൾ കുറഞ്ഞാലും കരിയറിൽ വീഴ്ചകൾ സംഭവിച്ചാലും നടനായാലും നടിയായലും പിന്നീട് പ്രേക്ഷക പിന്തുണ ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയാണ്. മലയാളത്തിന്റെ എല്ലാമെല്ലാമായ മോഹൻലാൽ പോലും സിനിമകൾ പരാജയപ്പെടുന്ന സമയങ്ങളിൽ അധിക്ഷേപങ്ങളും ട്രോളുകളും ഏറ്റ് വാങ്ങേണ്ടി വരാറുണ്ട്.

എന്നാൽ മഞ്ജുവിനെ സിനിമകളുടെ പേരിലോ പരാജയങ്ങൾ സംഭവിക്കുമ്പോഴോ വിമർശിക്കാനോ ട്രോളാനോ പ്രേക്ഷകർ ശ്രമിക്കാറില്ല. കുടുംബത്തിലെ ഒരം​ഗം എന്ന പരി​ഗണന മലയാളികളുടെ മനസിൽ എന്നും മഞ്ജുവിന് ഉണ്ടെന്നത് തന്നെയാണ് കാരണം. ഇരുപത്തിരണ്ടുകാരി അനശ്വര രാജൻ മുതൽ മുപ്പത്തിമൂന്നുകാരി ഐശ്വര്യ ലക്ഷ്മി അടക്കം നിരവധി യുവനായികമാർ മലയാളത്തിനുണ്ട്.

Manju Warrier
Photo Credit: Manju Warrier / Instagram

പക്ഷെ അന്നും ഇന്നും വൈറൽ താരം മഞ്ജു തന്നെയാണ്. ലേഡി സൂപ്പർ സ്റ്റാറെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്നതും സ്റ്റാർഡം മുന്നോട്ട് കൊണ്ടുപോകാനുള്ള മഞ്ജുവിന്റെ കഴിവ് കണ്ട് കൂടിയാണ്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഒരു പെറ്റ് ഡോ​ഗിനൊപ്പമുള്ള ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചത്.

സംവിധായകൻ ജിസ് ജോയിയാണ് നായക്കുട്ടിയെ ഓമനിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. കാഷ്വൽ വെയറിൽ സിംപിൾ ലുക്കിലാണ് മഞ്ജു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോയെക്കാൾ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് ചിത്രത്തിന് നടി നൽകിയ ക്യാപ്ഷനാണ്. എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു എന്നാണ് മഞ്ജു കുറിച്ചത്.

ഫോട്ടോയും ക്യാപ്ഷനും വൈറലായതോടെ നടിയുടെ മുൻകാല ജീവിതവുമായി ബന്ധപ്പെടുത്തി അടക്കം പ്രേക്ഷകർ കമന്റുകൾ കുറിച്ച് തുടങ്ങി. സ്നേഹിച്ചാൽ നൂറ് ഇരട്ടി സ്നേഹം തിരിച്ച് തരുന്നവരാണ് വളർത്ത് മൃ​ഗങ്ങൾ. സ്നേഹിക്കാൻ മാത്രം അറിയാം. മനുഷ്യരെ പോലെ അല്ല. എത്ര സ്നേഹിച്ചാലും നന്ദി ഇല്ലാത്തത് മനുഷ്യനാണ്, ഒന്ന് സ്നേഹിച്ചാൽ ഒരു നേരത്തെ ആഹാരം കൊടുത്താൽ ഒരു ജന്മം മുഴുവൻ നമുക്കായി മാറ്റിവെയ്ക്കുന്നവരാണ്,

സ്നേഹത്തിന് ഇരട്ടി തിരിച്ചറിവുള്ളത് മനുഷ്യരെക്കാളും മൃഗങ്ങൾക്ക് തന്നെയാണ്, വിശ്വസിച്ച് സ്നേഹിക്കാവുന്നവരാണ് എന്നിങ്ങനെയാണ് കമന്റുകൾ. ചിലർ പെറ്റ് ‍ഡോ​ഗ് ആരുടേതാണെന്ന് തിരിക്കയും കമന്റുകൾ കുറിച്ചിട്ടുണ്ട്. മറ്റ് ചിലരുടെ സന്തോഷം ഒരിടവേളയ്ക്കുശേഷം മഞ്ജുവിനെ വീണ്ടും സോഷ്യൽമീഡിയയിൽ ആക്ടീവായി കണ്ടതിലായിരുന്നു.

Manju Warrier
Photo Credit: Manju Warrier / Instagram

ഏറെക്കാലം പ്രണയിച്ചശേഷമായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. എന്നാൽ പതിനാല് വർഷം പിന്നിട്ടപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. മാതൃകാ ദമ്പതികളെന്ന് കരുതിയിരുന്നവർ വേർപിരിഞ്ഞത് മലയാളികൾക്കും വിശ്വസിക്കാൻ കഴിയുന്ന വാർത്തയായിരുന്നില്ല. മകളുടെ താൽപര്യം പരി​ഗണിച്ച് കുഞ്ഞിനെ അച്ഛനായ ദിലീപിനെ സംരക്ഷിക്കാൻ ഏൽപ്പിച്ചാണ് മഞ്ജു തിരികെ സ്വന്തം വീട്ടിലേക്ക് എത്തിയത്.

ഒരു നയാപൈസ പോലും വിവാഹ മോചന ദ്രവ്യമായി മഞ്ജു കൈ പറ്റിയതുമില്ല. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് മഞ്ജു വിവാഹമോചനത്തിലേക്ക് എത്താൻ കാരണമായതെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ഇന്നും വിശ്വസിക്കുന്നത്. എന്നാൽ ഇന്നേ വരെ ഒരിക്കൽ പോലും ദിലീപിനെ കുറ്റപ്പെടുത്തുകയോ വിവാഹമോചനം സോഷ്യൽമീഡിയയിൽ ചർച്ചയാക്കാൻ വഴിയൊരുക്കയോ ചെയ്തിട്ടില്ല മഞ്ജു.

രണ്ടാം വരവിനുശേഷം വിശ്രമമില്ലാതെ അധ്വാനിച്ചാണ് ഇന്ന് കാണുന്ന നിലയിലേക്ക് മഞ്ജു സ്വന്തം കരിയർ എത്തിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴലും സജീവമാണ് നടി. അമ്മ, സുഹൃത്തുക്കൾ, അഭിനയം, നൃത്തം, യാത്രകൾ, വാഹനങ്ങൾ എന്നിവയാണ് ഇന്ന് മഞ്ജുവിന്റെ സന്തോഷം.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X