ഇന്നും ഭാര്യയായി അവിടെയുണ്ടായേനെ, ആ ബന്ധം അറിഞ്ഞപ്പോൾ, മഞ്ജു ആ വീട്ടിൽ ഇങ്ങനെയായിരുന്നു; ഭാ​ഗ്യലക്ഷ്മി പറഞ്ഞത്

മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ നാടകീയ സംഭവങ്ങൾ ഏവർക്കും അറിയാവുന്നതാണ്. ദിലീപുമായുള്ള വിവാഹ ശേഷം കരിയർ വിട്ട മഞ്ജു പിന്നെ തിരിച്ച് വരുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പം അറിഞ്ഞതോടെയായിരുന്നു വേർപിരിയലെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇതേക്കുറിച്ച് ഒരിക്കൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്.

ആ തീരുമാനം എടുക്കുന്ന ഘട്ടത്തിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഞാൻ പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടുണ്ട്. നല്ല്ത് പോലെ ആലോചിച്ചിട്ടേ ഇറങ്ങിപ്പോകാൻ പാടുള്ളൂ, തിരിച്ച് കയറുമ്പോൾ ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അഭിനയം വേണ്ടെന്ന് വെച്ച തീരുമാനത്തെക്കുറിച്ച് സത്യം പറഞ്ഞാൽ ഞാൻ ചോദിച്ചിരുന്നില്ല. പക്ഷെ ആ കുറേ വർഷങ്ങൾ അതിനുളളിൽ ഉണ്ടായ കാര്യങ്ങളൊക്കെ വളരെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.

Manju Warrier  Dileep

എന്തുകൊണ്ടാണ് പിന്നെ അഭിനയിക്കാതിരുന്നതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അങ്ങനെ കുത്തി കുത്തി ചോദിക്കാറില്ല. ആകെ ഞാൻ ചോദിച്ചത് ദിലീപും കാവ്യയും തമ്മിലുള്ള റിലേഷൻഷിപ്പ് എന്നാണ് അറിഞ്ഞതെന്നാണ്. ഈ ബന്ധം ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മഞ്ജു അവിടെ തന്നെ ഉണ്ടായിരുന്നേനെ എന്നാണ് എനിക്ക് തോന്നുന്നത്.

ഈ റിലേഷൻഷിപ്പ് അറിഞ്ഞത് കൊണ്ട് മാത്രമാണ് ആ കുട്ടി പുറത്ത് വന്നത്. അല്ലെങ്കിൽ അവൾ അവളുടെ ഇഷ്ടത്തിന് ഡാൻസും കളിച്ച് ഭം​ഗിയായി ജീവിച്ച് പോകുമായിരുന്നു. മഞ്ജു വാര്യരുമായി ആദ്യം സൗഹൃദമില്ലായിരുന്നെങ്കിലും ഒരു അനാഥയെ പോലെ തോന്നിയിരുന്നു. അച്ഛനും അമ്മയും ഒക്കെ എതിർത്തിട്ടാണ് ഇയാളുടെ (ദിലീപ്) കൂടെ പോയി ജീവിച്ചത്.

Manju Warrier  Dileep

സ്വാഭാവികമായും അതിലൊരു ബുദ്ധിമുട്ട് ഉണ്ടാകും. താനെടുത്ത ജീവിതത്തിൽ ഇങ്ങനെയൊരു പരാജയം സംഭവിച്ചല്ലോ എന്ന് തോന്നും. എന്താണ് ചെയ്യേണ്ടത്, പെെസയില്ല. അമ്മയും അച്ഛനും സഹോദരനും നീ ഇങ്ങോ‌ട്ട് പോര് എന്ന് പറയും. കയറി ചെല്ലാൻ ഒരു വീടുണ്ട്. ഇല്ലെന്നല്ല. പക്ഷെ ഇനിയെന്ത് എന്ന കൺഫ്യൂഷൻ അന്ന് ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഡിപ്രഷനടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് അവൾ അന്ന് കടന്ന് പോയതെന്നും ഭാ​ഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.

മഞ്ജുവിനെ വിവാഹ ശേഷം അവാർഡ് ഫങ്ഷന് പോലും കണ്ടിട്ടില്ല. വല്ലാത്തൊരു അടിച്ചമർത്തലാണ് അവിടെ ന‌ടന്നത്. അതൊന്നും അവൾ കാര്യമാക്കിയില്ല. 14 വർഷം എന്ത് ചെയ്തെന്ന് ചോദിച്ചപ്പോൾ ഞാൻ അവിടെ ലാപ് ടോപ്പിൽ സിനിമ കാണും, അല്ലെങ്കിൽ പുസ്തകം വായിക്കും എന്നാണ് മഞ്ജു പറഞ്ഞതെന്നും ഭാ​ഗ്യലക്ഷ്മി അന്ന് ഓർത്തു.

അക്കാലത്ത് ​ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയവരുമായുള്ള സൗഹൃദമായിരുന്നു മഞ്ജുവിന് ആശ്വാസമെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ദിലീപുമായി അകന്ന ശേഷം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. ഇതിന് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകളുമുണ്ട്. അടുത്തിടെയാണ് കാവ്യയുടെ പിതാവ് മരിച്ചത്. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ മാധവൻ. വിവാഹ ശേഷം നടി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. മറുവശത്ത് മഞ്ജു വാര്യർ സിനിമകളുടെ തിരക്കിലാണ്. മലയാളത്തിലും തമിഴിലും ന‌ടി ഇന്ന് സജീവമാണ്. എമ്പുരാൻ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മോഹൻലാൽ നായകനായെത്തിയ ചിത്രം വൻ വിജയം നേടി. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X