»   » വിവാഹ ശേഷമുള്ള മഞ്ജു വാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ?? അറിയുമോ???

വിവാഹ ശേഷമുള്ള മഞ്ജു വാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ?? അറിയുമോ???

Posted By: nimisha
Subscribe to Filmibeat Malayalam

കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റായ ചിത്രം. നൃത്തത്തെ ആസ്പദമാക്കി ഒരുക്കിയ മനോഹരമായ ചിത്രം. ബാലതാരമായി കാളിദാസ് പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ ചിത്രം. വിശേഷണങ്ങള്‍ ഏറെയാണ് ഈ ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍. എന്നാല്‍ ഈ സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ..

ജയറാം, ലാലു അലക്‌സ്, ലക്ഷ്മി ഗോപാല സ്വാമി, കാളിദാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍. എഴുത്തുകാരനും നോവലിസ്റ്റുമായ സിവി ബാലകൃഷ്ണനാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു അത്.

വിവാഹ ശേഷം നൃത്തം ഉപേക്ഷിച്ചു

നൃത്തത്തിലൂടെ കലോത്സവ വേദികളെ സജീവമാക്കിയ കലാകാരിയായിരുന്നു മഞ്ജു വാര്യര്‍. നൃത്ത വേദിയില്‍ നിന്നുമാണ് താരം സിനിമയിലേക്കെത്തുന്നത്. ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് വളരെ പെട്ടെന്നു തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു.

പ്രണയവും വിവാഹവും

സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടയിലാണ് മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം ചെയ്തത്. പിന്നീട് ഉത്തമ കുടുംബിനിയായി വീട്ടില്‍ ഒതുങ്ങിക്കൂടിയ പ്രിയ അഭിനേത്രിയുടെ തിരിച്ചു വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ഉറ്റു നോക്കിയിരുന്നത്.

വിവാഹത്തോടെ ഒതുങ്ങി

എത്ര മികച്ച അഭിനേത്രിയായും വിവാഹ ശേഷം ഒതുങ്ങുന്ന പതിവു രീതി തന്നെയായിരുന്നു മഞ്ജു വാര്യരും പിന്തുടര്‍ന്നത്. ഉത്തമ കുടുംബിനിയായും അമ്മയായും ഒതുങ്ങിപ്പോയ കലാകാരിയായി മഞ്ജു വാര്യരും മാറി.

ഭാര്യയെ അഭിനയിക്കാന്‍ വിടുന്നത് ഇഷ്ടമല്ല

സിനിമാ നടന്‍മാര്‍ക്കിടയിലുള്ള പലര്‍ക്കും വിവാഹ ശേഷം ഭാര്യ അഭിനയിക്കുന്നതിനോട് അത്ര താല്‍പര്യം പോര. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള ഓട്ടത്തിനിടയില്‍ കുടുംബ ജീവിതം നഷ്ടപ്പെടുമെന്ന് കൃത്യമായി അറിയുന്നതിനാലാവാം പലരും ഇക്കാര്യത്തില്‍ അത്ര തല്‍പ്പരരല്ലാത്തത്. മക്കളെ നോക്കി വീട്ടിലിരുന്ന് ഉത്തമ കുടുംബിനി റോളില്‍ തിളങ്ങനാണ് പല മുന്‍കാല നായികമാരും ഇഷ്ടപ്പെട്ടിരുന്നത് എന്ന് വിവാഹം തെളിയിക്കുകയും ചെയ്തു.

സംഭവം സിനിമയില്‍ ഉപയോഗിച്ചു

മലയാള സിനിമയിലും നൃത്ത വേദികളിലും സജീവമായിരുന്ന മഞ്ജു വാര്യരുടെ പിന്‍മാറ്റത്തെ അടിസ്ഥാനമാക്കിയാണ് സിവി ബാലകൃഷ്ണന്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടി കഥയാക്കി മാറ്റിയത്. സത്യന്‍ അന്തിക്കാടാവട്ടെ മനോഹരമായ സിനിമയാക്കി മാറ്റുകയും ചെയ്തു

ഹേമമാലിനിയെ മുന്‍നിര്‍ത്തി കഥയൊരുക്കി

പ്രധാന കഥാപാത്രമായ ആശാ ലക്ഷ്മിയെ അവതരിപ്പിക്കുന്നതിനായി ആദ്യം തീരുമാനിച്ചത് ബോളിവുഡ് താരം ഹേമമാലിനിയെ ആയിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ അതു നടക്കാതെ വരികയും പിന്നീത് മറ്റൊരു തമിഴ് താരത്തെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അതൊരു നിയോഗം പോലെ ലക്ഷ്മി ഗോപാലസ്വാമിയിലേക്ക് വന്നു ചേരുകയായിരുന്നു.

കാവ്യയുടെ റോളിനായി സംയുക്തയെ സമീപിച്ചു

ഗോപന്റെയും അശോകിന്റെയും ജീവിതത്തെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്ന സെലിനെ അവതരിപ്പിക്കുന്നതിനായി ആദ്യം സമീപിച്ചിരുന്നത് സംയുക്ത വര്‍മ്മയെയായിരുന്നു. എന്നാല്‍ മുന്‍പ് ഏറ്റിരുന്ന സ്റ്റേജ് ഷോയുടെ ഡേറ്റ് നീണ്ടതു കാരണം ആ റോള്‍ ചെയ്യാന്‍ സംയുക്തയ്ക്ക് കഴിഞ്ഞില്ല. പിന്നീട് സുകന്യയെയും പരിഗണിച്ചിരുന്നു. എന്തോ കാരണത്താല്‍ അതും നടക്കാതെ പോവുകയായിരുന്നു. കാവ്യമാധവനാണ് ആ റോള്‍ മനോഹരമാക്കിയത്.

കാളിദാസന്റെ തുടക്കം

ബാലതാരമായി കാളിദാസന്‍ അച്ഛനോടൊപ്പം അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ഇത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ താരപുത്രന് കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം നായകനായി അരങ്ങേറാനുള്ള തിരക്കിലാണ് കാളിദാസനിപ്പോള്‍. പൂമരത്തിലെ ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

English summary
Manju Warrier's life filmed with with Jayaram as hero and six heroines.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam