'കഠിനാധ്വാനത്തിന് പ്രപഞ്ചം നൽകിയ മനോഹരമായ പ്രതിഫലം, ഇതാണ് രാജു നിങ്ങളുടെ എക്കാലത്തെയും മികച്ചത്'; മഞ്ജു വാര്യർ

ആടുജീവിതം സിനിമ കണ്ടശേഷം മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനക്കാരിൽ പൃഥ്വിരാജിന്റെ പേരും സിനിമാപ്രേമികൾ എഴുതി ചേർത്ത് കഴിഞ്ഞു. ശരീരം കൊണ്ടും പ്രകടനം കൊണ്ടും നജീബെന്ന തന്റെ കഥാപാത്രത്തിനോട് 100 ശതമാനം നീതി പുലർത്തി അദ്ദേഹം. ആദ്യ ചിത്രത്തോടെ തന്റെ പ്രതിഭ പ്രേക്ഷകരിൽ അടയാളപ്പെടുത്തിയ ബ്ലെസി ആടുജീവിതത്തിലും താൻ മലയാളത്തിലെ എണ്ണം പറഞ്ഞ ക്രാഫ്റ്റ്മാനാണെന്ന് കാണിച്ച് തന്നു.

ഇതുവരെ മലയാളത്തിൽ കാണാത്ത ചില വിഷ്വൽസിന്റെ വിരുന്ന് ആടുജീവിതത്തിലുണ്ട്. ഇമോഷണലി കണക്ട് ചെയ്ത് സങ്കടപ്പെടുത്തുന്ന, പേടി പെടുത്തുന്ന, തളർത്തുന്ന, ടെൻഷൻ അടിപ്പിക്കുന്ന കുറേ സന്ദർഭങ്ങൾ സിനിമയിലുണ്ട്. പതിനാറ് വർഷത്തോളം നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് ആടുജീവിതം ബ്ലെസിയും പൃഥ്വിരാജും ചേർന്ന് തിയേറ്ററിൽ എത്തിച്ചത്.

Manju Warrier  Prithviraj

ഇനി ഇതുപോലൊരു സിനിമ ലോക സിനിമയിൽ പിറക്കുമോയെന്ന് തന്നെ സംശയമാണ്. ശരീരഭാരം കുറച്ച് വലിയൊരു ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയിരുന്നു. അത് വ്യക്തിമായി അറിയാവുന്നവരാണ് മലയാളികൾ. അതുകൊണ്ട് കൂടിയാണ് ആടുജീവിതത്തെ മലയാളികൾ ​ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. ഇപ്പോഴിതാ നടി മഞ്ജു വാര്യർ ആടുജീവിതം കണ്ടശേഷമുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

സോഷ്യൽമീഡിയയിലാണ് ആടുജീവിതം ടീമിനെ പ്രശംസിച്ച് മഞ്ജു എത്തിയത്. കഠിനാധ്വാനത്തിന് പ്രപഞ്ചം നൽകിയ മനോഹരമായ പ്രതിഫലമെന്നാണ് മഞ്ജു സിനിമയെ കുറിച്ച് എഴുതിയത്. സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാൻ വാക്കുകൾ കുറവാണെന്നും മഞ്ജു കുറിച്ചു.

സിനിമയെ ഇരും കയ്യും നീട്ടി സ്വീകരിച്ച സിനിമാപ്രേമികൾക്ക് നന്ദി പറഞ്ഞ് ആടുജീവിതം ടീം പുറത്തിറങ്ങിയ പോസ്റ്റർ പങ്കിട്ടാണ് മഞ്ജു പൃഥ്വിരാജിനെയും ബ്ലെസിയേയും മറ്റ് അണിയറപ്രവർത്തകരേയും അഭിനന്ദിച്ചത്. ഇത് കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാൻ വാക്കുകൾ കുറവാണ്. എല്ലാ കഠിനാധ്വാനത്തിനും പരിശ്രമത്തിനും പ്രപഞ്ചത്തിൻ്റെ മനോഹരമായ പ്രതിഫലം... മുഴുവൻ ടീമിനും ആശംസകൾ.

ഇതാണ് രാജു... നിങ്ങളുടെ എക്കാലത്തെയും മികച്ചത്. ഈ സിനിമ സംവിധാനം ചെയ്തതിന് നന്ദി ബ്ലെസി ചേട്ടാ... മുഴുവൻ ടീമിനും ആശംസകൾ എന്നും മഞ്ജു കുറിച്ചു. സഹപ്രവർത്തകരെ അഭിനന്ദിക്കുന്നതിൽ ഒട്ടും മടികാണിക്കാറില്ല മഞ്ജു വാര്യർ. റിലീസ് ചെയ്യുന്ന സിനിമകൾ ഉടൻ തന്നെ കാണാനുള്ള ശ്രമവും മഞ്ജു നടത്താറുണ്ട്.

Manju Warrier  Prithviraj

മലയാളം ഇന്റസ്ട്രിയിൽ ഏറ്റവും അപ്ഡേറ്റഡായ നടിമാരിൽ‌ ഒരാൾ കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ നല്ല വാക്കുകൾക്ക് പൃഥ്വിരാജും ടീമും നന്ദി അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമപ്രേമികളും ആടുജീവിതം സ്വീകരിച്ച് കഴിഞ്ഞു. മാർച്ച് 28നായിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസും കസറി.

നാല് ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ 50 കോടി ക്ലബ്ബിലും ഈ പൃഥ്വിരാജ് ചിത്രം ഇടംപിടിച്ചു. മലയാള സിനിമയിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി നേടുന്ന സിനിമയിൽ ഒന്നാം സ്ഥാനത്തായി ചിത്രം. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ആടുജീവിതം ആ​ഗോളതലത്തിലും കോടികൾ സമ്പാദിച്ചു. ഇതുവരെ 64.20 കോടിയാണ് ആകെ ആടുജീവിതം നേടിയിരിക്കുന്നതെന്നാണഅ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തത്.

കേരളത്തിൽ നിന്നും 23.2 കോടി നേടിയപ്പോൾ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും 11കോടിയാണ് ആടുജീവിതം നേടിയത്. ഇന്ത്യ മുഴുവനായി 34.2 കോടിയും ഓവർസീസിൽ നിന്നും 30കോടിയും ആടുജീവിതം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 64.20കോടി. വരുന്ന വാരാന്ത്യത്തോടെ 100കോടി ക്ലബ്ബിൽ ആടുജീവിതം എത്തുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെ എങ്കിൽ ഏറ്റവും വേ​ഗത്തിൽ 100കോടി തൊടുത്ത ചിത്രമെന്ന ഖ്യാതിയും പൃഥ്വിരാജ് സിനിമയ്ക്ക് സ്വന്തമാകും. 82 കോടിയാണ് ചിത്രത്തിന്‍റെ ആകെ ബജറ്റ്.

Read more about: manju warrier prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X