ഒരോ അനുഭവത്തിനും നന്ദി; ഒരു കാലത്ത് കൂട്ടിലടച്ച കിളിയായിരുന്നു; സൂപ്പർ ബൈക്കിൽ അഭ്യാസ പ്രകടനങ്ങളുമായി മഞ്ജു!
ഭൂരിഭാഗം പെൺകുട്ടികളും സ്ത്രീകളും റോൾ മോഡലായി സ്വീകരിച്ചിരിക്കുന്ന ഒരു അഭിനേത്രിയുണ്ടെങ്കിൽ അത് മഞ്ജു വാര്യരാണ്. സിനിമാ നടി, ലേഡി സൂപ്പർ സ്റ്റാർ എന്നതിലുപരി താരത്തിന്റെ റിയൽ ലൈഫാണ് പലരേയും മുന്നോട്ട് ജീവിക്കാനും പ്രതിസന്ധികളോടും പടവെട്ടാനും പ്രേരിപ്പിക്കുന്നത്. ബിഗ് സീറോയിൽ നിന്ന് കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ താണ്ടിയ വ്യക്തിത്വമാണ് മഞ്ജു. വിവാഹമോചനം വാങ്ങി കോടതിയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ മഞ്ജുവിന് മുന്നിൽ ഒരു ശൂന്യതയായിരുന്നു.
മാറിയ മലയാള സിനിമ തന്നെ സ്വീകരിക്കുമോയെന്ന ആകുലതയും. ഹൗ ഓൾഡ് ആർ യു സിനിമയുടെ പ്രമോഷനായി മീഡിയയ്ക്ക് മുന്നിൽ വന്നിരുന്ന് സംസാരിക്കുമ്പോൾ ഉള്ളിലുള്ള ഭയം മഞ്ജുവിന്റെ ശബ്ദത്തിലും കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.

എന്നാൽ മലയാള സിനിമ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ മഞ്ജുവിനെ രണ്ടാം വരവിനുശേഷം സ്വീകരിച്ചു ആഘോഷിച്ചു. സിനിമ, നൃത്തം, യാത്രകൾ തുടങ്ങിയവയാണ് ഇപ്പോൾ മഞ്ജു ഏറെ സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങൾ. അടുത്തിടെയായി മഞ്ജുവിന് പ്രേമം ബൈക്ക് റൈഡിനോടാണ്. കുറച്ച് കാലം മുമ്പാണ് താരം ടു വീലർ ലൈസൻസ് എടുത്തത്. തൊട്ട് പിന്നാലെ ബി.എംഡബ്ല്യൂവിന്റെ 1250 ജി.എസ് ബൈക്ക് സ്വന്തമാക്കുകയും ചെയ്തു.
അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഈ ബൈക്കിന്റെ വില 28 ലക്ഷം രൂപയാണ്. ഇപ്പോഴിതാ പുതുവർഷത്തിൽ ആരാധകർക്ക് ന്യൂഇയർ ഗിഫ്റ്റെന്നപോലെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ജാക്കറ്റും ഹെൽമെറ്റും ധരിച്ച് പുതുപുത്തൻ ബിഎംഡബ്ല്യൂവിൽ ധനുഷ്കോടി-രാമേശ്വരം റൂട്ടിൽ ചീറിപ്പായുകയാണ് താരം.
ഇടയ്ക്ക് അല്ലറ ചില്ലറ അഭ്യാസപ്രകടനങ്ങളും കാഴ്ചവെക്കുന്നുണ്ട്. കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്. ഇപ്പോൾ ജീവിതത്തിൽ ഉള്ളതൊക്കെയും നന്ദിയോടെ സ്വീകരിക്കുന്നു.ഇനി വരാനിരിക്കുന്ന എല്ലാറ്റിനെയും പ്രതീക്ഷയോടെയും നന്ദിയോടെയും കാത്തിരിക്കുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് മഞ്ജു വീഡിയോ പങ്കുവെച്ചത്. ഒപ്പം ഒരു ചുവന്ന റെഡ് ഹാർട്ട് ഇമോജിയും നൽകിയിട്ടുണ്ട്.
ബിഎംഡബ്ല്യൂ മഞ്ജുവിന്റെ കയ്യിൽ വഴങ്ങി തുടങ്ങിയെന്നത് വീഡിയോയിൽ വ്യക്തം. തുടക്കത്തിൽ അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന 1250 ജി.എസ് ബൈക്ക് മഞ്ജുവിനേയും ഏറെ വലച്ചിട്ടുണ്ട്. ബൈക്ക് ഓടിക്കാൻ പഠിക്കുന്ന കാലത്തെ അനുഭവങ്ങൾ താരം തന്നെ പലയിടത്തും പങ്കുവെച്ചിട്ടുമുണ്ട്. ഹാപ്പി ന്യൂയർ, ഗ്രേറ്റ്ഫുൾ, ട്രാവൽ, പീസ് തുടങ്ങിയ ഹാഷ്ടാഗുകളും മഞ്ജു പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. ആരാധകരും സിനിമാ-സീരിയൽ താരങ്ങളുമെല്ലാം സ്നേഹമറിയിച്ചും രസകരമായതുമായ കമന്റുകൾ കുറിച്ചും എത്തി. മഞ്ജുവിനോട് എന്നും ആരാധനയാണ്. ഒരു കാലത്ത് കൂട്ടിൽ അടച്ചിടപ്പെട്ട കിളിയാണ് ഇന്ന് പാറി പറന്ന് നടക്കുന്നത്. ജനപ്രിയന്റെ ഭാര്യ എന്ന ലേബലും കോടികളുടെ ആസ്തിയും നോക്കിയിരുന്നുവെങ്കിൽ ജീവിതം വെറും നരകം മാത്രമായേനെ, എഐ ആണോയെന്ന് ആദ്യം സംശയിച്ചു. പക്ഷെ മഞ്ജു ഞെട്ടിച്ചു,
കൊതിയാകുന്നു ഇതുപോലെ പോകാൻ എന്നിങ്ങനെ നീളുന്നു കമന്റുകൾ. തുനിവ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ അജിത്തിനോടൊപ്പം ലെഡാക്കിലേക്ക് മഞ്ജു ബൈക്കില്‍ പോയിരുന്നു. അജിത്തിനൊപ്പമുള്ള യാത്രയാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലര്‍ ലൈസന്‍സ് എടുക്കാനും മഞ്ജുവിന് പ്രചോദനമായതും. ഇടയ്ക്കിടെ തന്റെ പ്രിയപ്പെട്ട ബൈക്കിൽ ഇത്തരം റൈഡുകൾ താരത്തിന് പതിവാണ്.
പക്ഷെ അനായാസമായി ബൈക്ക് കൈകാര്യം ചെയ്യുന്ന മഞ്ജുവിനെ ആരാധകർ ആദ്യമായാണ് കാണുന്നത്. നടിയെ ആക്രമിച്ച കേസിൽ വിധി വന്നശേഷം മഞ്ജു സോഷ്യൽമീഡിയയിൽ അത്ര ആക്ടീവായിരുന്നില്ല. പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആരോ എന്ന ഹ്രസ്വചിത്രമാണ് അവസാനമായി താരത്തിന്റേതായി പ്രേക്ഷകരിലേക്ക് എത്തിയത്.


Click it and Unblock the Notifications