ഹിറ്റില്ല, വീണ് പോയെന്ന് കരുതി; ഭാഗ്യം തുണയ്ക്കുന്ന മഞ്ജു; തമിഴ് സിനിമകളുടെ കലക്ഷൻ

തമിഴകത്ത് തിരക്കേറുകയാണ് മഞ്ജു വാര്യർക്ക്. മലയാളത്തേക്കാൾ തമിഴിലാണ് മഞ്ജുവിന് ഇന്ന് വലിയ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിൽ താരം തെരഞ്ഞെടുത്ത പല സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സ്ക്രിപ്റ്റ് സെലക്ഷനിൽ മഞ്ജുവിന് പിഴവ് പറ്റുന്നത് ആരാധകർക്കിടയിലും ചർച്ചയായി. ഇതിനിടെയാണ് തമിഴകം മഞ്ജുവിന് തുണയാകുന്നത്. മികച്ച സിനിമകൾ ഒന്നിന് പിറകെ ഒന്നായി തമിഴിൽ നിന്നും മഞ്ജുവിനെ തേടി വന്നു. അസുരനിലൂടെയായിരുന്നു തുടക്കം.

പിന്നീടിങ്ങോട്ട് തുനിവ്, വേട്ടയാൻ, വിടുതലൈ 2 എന്നീ സിനിമകളിലും നായികയായി. മനപ്പൂർവം മലയാളത്തിൽ നിന്നും മാറി തമിഴിൽ സജീവമായതല്ലെന്നും സ്വാഭാവികമായി സംഭവിച്ചതാണിതെന്നും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. തമിഴകത്ത് മഞ്ജുവിന് എടുത്ത് പറയാൻ ബോക്സ് ഓഫീസ് നേട്ടങ്ങളുമുണ്ട്. വേട്ടയാൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും നടിയുടെ മറ്റ് സിനിമകൾ ഹിറ്റായവയാണ്. ഒടുവിൽ പുറത്തിറങ്ങിയ വിടുതലൈ 2 വിന്റെ കലക്ഷൻ റിപ്പോർട്ടാണിപ്പോൾ പുറത്ത് വരുന്നത്. ‌‌‌

Manju Warrier

63.20 കോടി രൂപയാണ് ചിത്രം ആ​ഗോള തലത്തിൽ ആ​കെ നേടിയ കലക്ഷൻ. 53 കോടി രൂപ ഇന്ത്യയിൽ നിന്നും 10.20 കോടി വിദേശത്ത് നിന്നും. 35 കോടി രൂപയായിരുന്നു വിടുതലെെ 2 വിന്റെ ബഡജ്റ്റ്. സിനിമയുടെ ഒന്നാം ഭാ​ഗത്തേക്കാൾ 19.5 ശതമാനം കൂടുതൽ കലക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഒന്നാം ഭാ​ഗം ഏറെ പ്രശംസ നേടിയതിനാൽ രണ്ടാം ഭാ​ഗം നൂറ് കോടി കലക്ഷൻ നേടുമെന്ന് സിനിമാ ലോകം കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. രണ്ടാം ഭാ​ഗത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എങ്കിലും ചിത്രം സാമ്പത്തിക വിജയം നേടി.

160 കോടി ബ‍‍ഡ്ജറ്റിൽ നിർമ്മിച്ച ചിത്രമാണ് വേട്ടയാൻ. 251 കോടി രൂപയാണ് ചിത്രത്തിന് ആ​ഗോള തലത്തിൽ നേടാനായത്. പ്രേക്ഷകർ ആവറേജെന്ന് വിധിയെഴുതിയ ചിത്രത്തിൽ മഞ്ജുവിന് വളരെ ചെറിയ റോളായിരുന്നു. മഞ്ജുവും അജിത്ത് കുമാറും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് തുനിവ്. 194.50 കോടി രൂപ കലക്ട് ചെയ്ത സിനിമ ഹിറ്റായിരുന്നു. 50 കോടി രൂപയാണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം അസുരൻ ആ​ഗോള തലത്തിൽ ബോക്സ് ഓഫീസിൽ നേടിയത്.

Manju Warrier

സാറ്റ്ലൈറ്റ്, ഡിജിറ്റൽ മ്യൂസിക് റൈറ്റുകൾ നോക്കുമ്പോൾ ചിത്രം 100 കോടിക്കടുത്ത് റെവന്യൂ നേടിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മലയാളത്തിൽ അവസാനമിറങ്ങിയ മഞ്ജു വാര്യർ ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല. ആയിഷ, വെള്ളരിപട്ടണം, ഫൂട്ടേജ് എന്നീ സിനിമകളെല്ലാം പരാജയപ്പെട്ടു. എമ്പുരാനാണ് മലയാളത്തിൽ മഞ്ജു വാര്യർ ആരാധകർ കാത്തിരിക്കുന്ന സിനിമ. താരത്തിന്റെ വാരനിരിക്കുന്ന സിനിമളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്.

കരിയറിലും ജീവിതത്തിലും വലിയ ഭാ​ഗ്യമുള്ള നടിയാണ് മഞ്ജുവെന്ന് ആരാധകർ പറയാറുണ്ട്. എല്ലാം കെെവിട്ട് പോയെന്ന് കരുതിയ ഘട്ടത്തിൽ വൻ ഉയർച്ചയിലേക്ക് നടി കുതിച്ചു. ഇന്ന് മലയാളത്തിൽ പരാജയങ്ങൾ വരുമ്പോഴേക്കും തമിഴകം താരത്തിന് തുണയാകുന്നു. 46 കാരിയാണ് മഞ്ജു വാര്യർ. ഈ പ്രായത്തിൽ താരമൂല്യം നിലനിർത്തുന്ന മറ്റൊരു നടിയും തെന്നിന്ത്യയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X