ഞെട്ടിക്കുന്ന മേക്കോവറുമായി നടി അമൃത! മഞ്ഞുപോലൊരു പെണ്‍കുട്ടി ഇപ്പോള്‍ ടെലിവിഷനിലെ മിന്നും താരം!
കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രം കണ്ടവരാരും അമൃതയെ മറന്നുകാണാനിടയില്ല. നിധി എന്ന കഥാപാത്രത്തെയാണ് അമൃത പ്രകാശ് അവതരിപ്പിച്ചത്. ജയകൃഷണനായിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. 2004 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. രണ്ടാനച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവവും അതിനെതിരെ പ്രതികരിക്കുന്നതുമൊക്കെയായിരുന്നു സിനിമയുടെ വിഷയം. സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലേക്കെത്തുന്നതിന് മുന്‍പ് തന്നെ താരമായി മാറിയിരുന്നു അമൃത. രാജസ്ഥാന്‍ സ്വദേശിനിയായ താരം തും ബിന്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്.
പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള വരവ് അറിയിച്ചത്. വൈകാതെ തന്നെ മലയാള സിനിമയും അമൃതയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കമല്‍ ചിത്രത്തിന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും താരം അഭിനയ രംഗത്ത് സജീവമായിരുന്നു. ഞെട്ടിപ്പിക്കുന്ന മേക്കോവറിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിന് പിന്നാലെയായാണ് മഞ്ഞുപോലൊരു പെണ്‍കുട്ടിയെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി സിനിമാപ്രേമികളും എത്തിയത്.

ടെലിവിഷന്‍ രംഗത്ത് സജീവമാണ് അമൃത ഇപ്പോള്‍. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും മികവ് തെളിയിച്ച് മുന്നേറുകയാണ് താരം. അഭിനയത്തിന് പുറമേ മോഡലിംഗിലും സജീവമാണ്. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്നാണ് താരം പറയുന്നത്. താരം ആഗ്രഹിക്കുന്ന തരത്തിലുള്ള അവസരങ്ങള്‍ ലഭിക്കുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications











