നല്ല ഭാര്യയും എന്റെ മകന് നല്ല അമ്മയുമായി; 18 വര്‍ഷമായി തന്റെ ജീവിതത്തിന്് പൊന്‍തിളക്കം ബീനയാണെന്ന് മനോജ് കുമാർ
സിനിമാ-ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് മനോജ് കുമാറും ബീന ആന്റണിയും. വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നും വിവാഹം കഴിച്ച് സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് രണ്ട് പേരും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബീനയ്ക്ക് സുഖമില്ലാതായതോടെ മനോജ് പരിഭ്രാന്തിയിലായിരുന്നു.
കൊവിഡ് വന്ന് അത് ന്യൂമോണിയായി മാറി ബീന ആശുപത്രിയിലായി. മകനൊപ്പം തന്റെ വേദന പങ്കുവെച്ചാണ് മനോജ് രംഗത്ത് വന്നത്. അധികം വൈകാതെ അസുഖം ഭേദമായി ബീന വീട്ടിലെത്തി. അതൊരു ഭീകര അനുഭവമാണെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു. മരണത്തെ മുഖാമുഖം കണ്ട് തിരിച്ച് വന്ന ബീനയ്ക്ക് ഇത് സന്തോഷത്തിന്റെ ദിവസമാണ്. പ്രിയതമയ്ക്ക് ജന്മദിന സന്ദേശവുമായിട്ടെത്തിയ മനോജിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

'കഴിഞ്ഞ 18 വര്‍ഷമായി എന്റെ ജീവിതത്തിന് പൊന്‍തിളക്കമായി. എന്റെ ജീവിതത്തിന്റെ കരുത്തായി. നല്ല ഭാര്യയായി. എന്റെ മകന് നല്ല അമ്മയായി. ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന 'ധന' ത്തിന്റെ ജന്മദിനമാണിന്ന്. എന്നും നിനക്ക് മാത്രം അവകാശപ്പെട്ട എന്റെ മനസ്സും ശരീരവും നിറഞ്ഞ ഹൃദയത്തോടെ ജന്മദിന സമ്മാനമായി ഞാന്‍ വീണ്ടും നല്‍കുന്നു.
ഹോട്ട് ആയി ഷമ സിക്കന്ദർ, ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു
Recommended Video
പിറന്നാള്‍ ആശംസകള്‍ വാവേ. എന്നും അനുഗ്രഹത്തോടെ ഇരിക്കട്ടേ. ഒത്തിരി സ്‌നേഹത്തോടെ നിന്റെ മാത്രം മനു... എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ മനോജ് കുമാര്‍ സൂചിപ്പിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ ബീനയ്ക്ക് ആശംസകള്‍ അറിയിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications