'ഭയങ്കര നല്ല ആൾക്കാരെ എനിക്ക് പേടിയാണ്, പങ്കാളി മദ്യപാനവും പുകവലിയുമൊക്കെയുള്ള ആളാണെങ്കിലും കുഴപ്പമില്ല'

ഒരു കാലത്ത് മിനിസ്ക്രീനിൽ ഏറ്റവും റേറ്റിങിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പയാണ് മഞ്ഞുരുകും കാലം. അടുത്തിടെയായി വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച സീരിയലിന്റെ ക്ലിപ്പുകൾ വീണ്ടും വൈറലാകുണ്ട്. ആൺ-പെൺ വ്യത്യാസമില്ലാതെ കേരളത്തിലെ ഒട്ടുമിക്ക ആളുകളും മഞ്ഞുരുകും കാലത്തിന്റെ പ്രേക്ഷകരായിരുന്നു. സീരിയലിലെ കേന്ദ്രകഥാപാത്രമായ ജാനകിക്കുട്ടിയുടെ യുവത്വം അവതരിപ്പിച്ചത് വയനാട് സ്വദേശിനിയായ മോനിഷയായിരുന്നു.

ജാനികുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം അവിചാരിതമായിട്ടാണ് മോനിഷയ്ക്ക് കൈവരുന്നത്. അപ്രതീക്ഷിതമായി ലഭിച്ച അവസരമാണെങ്കിലും വളരെ മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ച് മോനിഷ ജനപ്രീതി നേടി. മഞ്ഞുരുകും കാലത്തിനുശേഷം നിരവധി പ്രോജക്ടുകൾ ചെയ്തുവെങ്കിലും ഇന്നും മോനിഷ മലയാളികൾക്ക് ജാനിക്കുട്ടിയാണ്. ഇപ്പോഴിതാ ജാങ്കോ സ്പേസ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോനിഷ.

Serial actress Monisha
Photo Credit: https://www.instagram.com/monisha_c_s

മലയാളത്തിൽ വളരെ വിരളമായി മാത്രമെ മോനിഷ അഭിമുഖങ്ങൾ നൽകിയിട്ടുള്ളു. സോഷ്യൽമീഡിയയിലും സജീവമാണ് നടി. തെലുങ്ക് സീരിയലിൽ അഭിനയിച്ചപ്പോഴാണ് ഭാഷ അറിയാത്തതിന്റെ വിഷമം താൻ ഏറ്റവും കൂടുതൽ അനുഭവിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് മോനിഷ സംസാരിച്ച് തുടങ്ങിയത്. എനിക്ക് തമിഴ് ഒട്ടും അറിയില്ലായിരുന്നു. ചെറുപ്പത്തിൽ തമിഴ് സിനിമകൾ കാണാറുണ്ടായിരുന്നു.

അതുകൊണ്ട് തമിഴിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ പ്രോമിറ്റിങ് എനിക്ക് എളുപ്പത്തിൽ മനസിലാകുമായിരുന്നു. തമിഴ് എനിക്ക് ഈസിയായിരുന്നു. പക്ഷെ തെലുങ്ക് സീരിയലിൽ അഭിനയിക്കാൻ പോയപ്പോൾ ഞാൻ പെട്ടുപോയി. കാരണം തെലുങ്ക് കമ്യൂണിക്കേഷൻ ബുദ്ധിമുട്ടായിരുന്നു. ഒന്നും മനസിലാകുന്നില്ലായിരുന്നു. തമിഴ് അറിയാവുന്നവരോ മലയാളീസോ ഒന്നും ഉണ്ടായിരുന്നുമില്ല. അവസാനം തലക്ക് ഭ്രാന്തായിപ്പോയി.

ഡയറക്ടർ നടക്കാൻ പറയുമ്പോൾ ഞാൻ ഇരിക്കും. അതുകണ്ട് എല്ലാവരും ചിരിക്കും. ചിലപ്പോഴൊക്കെ കളിയാക്കൽ കണ്ട് സങ്കടം വരുമായിരുന്നു. പിന്നീട് അവസാനം ആയപ്പോഴേക്കും കുറച്ചൊക്കെ പഠിച്ചു. എന്റെ ഹീറോസുമായി ഞാൻ നല്ല ഫ്രണ്ട്ലിയായിരുന്നു. അതുകൊണ്ട് തന്നെ ​ഗോസിപ്പുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. കുടുംബത്തിൽ എല്ലാവർക്കും മഞ്ഞുരുകും കാലമാണ് ഞാൻ ചെയ്ത പ്രോജക്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത്.

പിന്നീട് ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളുമെല്ലാം താരം പങ്കുവെച്ചു. ഞാൻ തന്നെ വിചാരിക്കാറുണ്ട് എന്നോട് ആരെങ്കിലും വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലെന്ന്. പക്ഷെ ആരും എന്നോട്‌ പറഞ്ഞിട്ടില്ല. കോളജിൽ പഠിക്കുന്ന സമയത്ത് പ്രണയമുണ്ടായിട്ടുണ്ട് ഞാൻ പ്രേമിച്ചിട്ടുമുണ്ട്. എന്റെ എല്ലാ കാമുകന്മാരുമായും എന്റെ നല്ല ഫ്രണ്ട്സാണ്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാറുണ്ട്.

Serial actress Monisha
Photo Credit: https://www.instagram.com/monisha_c_s

എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ വളരെ ഹോംലിയാണെന്ന്. പക്ഷെ അടുത്ത് ഇടപഴകി കഴിയുമ്പോൾ ഞാൻ കുറച്ച് വൈലന്റാണ്. എന്റെ കുറേ ആറ്റിറ്റ്യൂഡൊക്കെ വ്യത്യാസമാണ്. അതൊക്കെ കൊണ്ട് തന്നെ പ്രണയം പെട്ടന്ന് അവസാനിക്കും. എന്നെ കണ്ടാൽ അമ്പലക്കുട്ടിയായി തോന്നും. പക്ഷെ ഞാൻ ദൈവ വിശ്വാസിയല്ല. പിന്നെ നമുക്ക് സെറ്റാവാത്ത ഒരു സ്പേസിൽ നമ്മൾ നിൽക്കാൻ പാടില്ല. പെട്ടന്ന് പോയ്ക്കൊള്ളുക.

റിലേഷൻഷിപ്പ് പോലുള്ള കാര്യങ്ങളിൽ സെറ്റായില്ലെന്ന് തോന്നിയാൽ ഞാൻ പെട്ടന്ന് നോ പറയും. മനസ് കല്ലാക്കിയിരിക്കുന്നതുകൊണ്ട് എനിക്ക് വിഷമം വരാറില്ല. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. പക്ഷെ ഒന്നും നടക്കുന്നില്ല. മാട്രിമോണിയിലൊക്കെ പ്രൊഫൈൽ ഇട്ടിട്ടുണ്ട്. പങ്കാളിയാകുന്നയാൾ മദ്യപാനവും പുകവലിയുമൊക്കെയുള്ള ആളാണെങ്കിലും എനിക്ക് കുഴപ്പമില്ല. ഭയങ്കര നല്ല ആൾക്കാരെ എനിക്ക് വേണ്ട.

കുറച്ച് റ​ഗഡായിട്ടുള്ള ആളെയാണ് താൽപര്യം. ഭയങ്കര നല്ല ആൾക്കാരെ എനിക്ക് സത്യത്തിൽ പേടിയാണ്. കുറച്ച് ചില്ലായിട്ടുള്ള ആൾക്കാരെ ഇഷ്ടമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ ഒരാൾ സെറ്റാകുന്നില്ല. ഞാൻ ഒന്ന് സെറ്റായി കാണാൻ അമ്മയ്ക്ക് ആ​ഗ്രഹമുണ്ടെന്നും മോനിഷ പറയുന്നു.

More from Filmibeat

Read more about: monisha serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X