'ഇതിനോടകം 1500ന് മുകളിൽ ബുക്ക്സ് വായിച്ചു, സ്വന്തമായി അറുന്നൂറിലേറെ ബുക്ക്സ് എനിക്കുണ്ട്, വായന ഇഷ്ടമാണ്'

ബേബി നിരഞ്ജന എന്ന പേര് പറഞ്ഞാൽ ആ സീരിയൽ താരത്തെ ഒരുപക്ഷെ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ ജാനിക്കുട്ടിയെന്ന് പറഞ്ഞാൽ അറിയാത്തവരും ചുരുക്കമാകും. മലയാളികൾക്ക് ജാനി സ്വന്തം വീട്ടിലെ കുട്ടിയാണ്. കുഞ്ഞ്
ജാനിയായി വേഷമിട്ട ബേബി നിരഞ്ജനയ്ക്ക് വർഷം ഇത്ര കഴിഞ്ഞിട്ടും മലയാളികൾ നൽകുന്ന സ്നേഹത്തിന് കുറവില്ല. കണ്ണൂർ സ്വദേശിനിയായ നിരഞ്ജന മഞ്ഞുരുകും കാലത്തിൽ അഭിനയിക്കുമ്പോൾ നാലോ, അഞ്ചോ വയസ് മാത്രമായിരുന്നു പ്രായം.

അതിനുശേഷം വേറെ സീരിലുകളിലൊന്നും താരം അഭിനയിച്ചിട്ടുമില്ല. ജാനിക്കുട്ടിയുടെ കുട്ടിക്കാലമാണ് നിരഞ്ജന അവതരിപ്പിച്ചത്. നിഷ്കളങ്കത നിറഞ്ഞ മുഖവും വിഷാദ ഭാവവുമായി നിരഞ്ജന ജാനിക്കുട്ടിയായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരുടെയും കണ്ണുകൾ നിറയും. ഇന്ന് ബേബി നിരഞ്ജന വളർന്നു.

Manjurukum Kalam Serial Child Artist Baby Niranjana

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ താരം ഇപ്പോൾ പഠനത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ പുസ്തക വായനയോട് തനിക്കുള്ള താൽപര്യത്തെ കുറിച്ച് ബേബി നിരഞ്ജന പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇതിനോടകം 15000 മുകളിൽ പുസ്തകങ്ങൾ വായിച്ച് കഴിഞ്ഞുവെന്നും സ്വന്തമായി ഒരു കുഞ്ഞ് ലൈബ്രറി വീട്ടിൽ തനിക്കുണ്ടെന്നും അടുത്തിടെ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നിരഞ്ജന പറയുന്നു.

ഞാൻ‍‍ സൈലന്റായ കുട്ടിയൊന്നുമല്ല. പണ്ട് നമുക്ക് സ്ട്രെയ്ഞ്ചേഴ്സ് എന്നൊരു സംഭവമില്ലല്ലോ. പക്ഷെ ഇപ്പോൾ പെട്ടന്ന് പരിചയമില്ലാത്ത ആളുകളെ കാണുമ്പോൾ സൈലന്റാകുന്ന സ്വഭാവമുണ്ട്. പക്ഷെ അല്ലാതെ നോക്കിയാൽ ഞാൻ സംസാരം നിർത്താത്തൊരാളാണ്. നല്ലോണം സംസാരിക്കും.... അക്കാര്യത്തിൽ എന്റെ സ്കൂളിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. അഭിനയത്തിന് പുറമെ വായനയാണ് കൂടുതൽ ഇഷ്ടമുള്ള മറ്റൊരു കാര്യം.

മാ​ഗസീനുകൾ അടക്കം കണക്ക് കൂട്ടിയാൽ ഞാൻ ഇതിനോടകം 1500ന് ബുക്ക്സിന് മുകളിൽ വായിച്ചിട്ടുണ്ടാകും. എന്റെ ലൈബ്രറിയിൽ സ്വന്തമായി എനിക്ക് അറുന്നൂറിലേറെ ബുക്ക്സുണ്ട്. അവയെല്ലാം ഞാൻ വായിച്ച് കഴിഞ്ഞതാണ് എന്നാണ് നിരഞ്ജന തന്റെ വായനാശീലത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഇപ്പോഴത്തെ കാലത്ത് ഒട്ടുമിക്ക കുട്ടികളിലും ഇല്ലാത്ത ഒന്നാണ് വായനാശീലം.

പലരും സോഷ്യൽമീഡിയയിലും ​ഗെയിംസിലുമെല്ലാമാണ് ഒഴിവ് സമയം ചിലവഴിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ചെറുപ്പത്തിൽ തന്നെ വായനാശീലം വളർത്തിയെടുത്ത നിരഞ്ജന അഭിനന്ദനം അർഹിക്കുന്നുവെന്നാണ് കമന്റുകൾ ഏറെയും. ഒരു വ്യക്തിയുടെ വിജയത്തിന് അനിവാര്യമായ ഒന്നാണ് വായന. വായിക്കാൻ പഠിക്കുക എന്നത് ഒരു തുടർപ്രക്രിയയാണ്. വായനയിലൂടെ ലോകത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടങ്ങും.

Manjurukum Kalam Serial Child Artist Baby Niranjana

ഒരു വിഷയത്തെക്കുറിച്ചു വലിയ രീതിയിൽ പഠിക്കാൻ ശ്രമിക്കും. യം അച്ചടക്കം പാലിക്കാൻ ശ്രമിക്കുകയും ഒരു പ്രവൃത്തി ചെയ്യുന്നതിന് മുമ്പ് അതേക്കുറിച്ച് കൂടുതൽ ആലോചിക്കുകയും ചെയ്യുന്നു. കാര്യങ്ങളെ എങ്ങനെ കൃത്യമായി ചിട്ടയോടെ ഓർത്തുവെക്കാമെന്നും ഭാവിയിൽ ഓരോ നല്ല തീരുമാനങ്ങളും എടുക്കേണ്ടതെങ്ങനെയെന്നും വായനയിലൂടെ ഒരു വ്യക്തി സ്വായത്തമാക്കുന്നതാണ്. സ്കൂൾ വിദ്യാർത്ഥിനിയായ നിരഞ്ജന കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

അടുത്തിടെയായി വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മഞ്ഞുരുകും കാലത്തിലെ എപ്പിസോഡുകൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറാലാകാറുണ്ട്. ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുമ്പോൾ പ്രേക്ഷകരുടെ കണ്ണ് നിറയും. എല്ലാവരും മഞ്ഞുരുകും കാലത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ചെറുപ്പത്തിലെ എന്റെ അഭിനയം കണ്ട് ഇപ്പോൾ ഫ്രണ്ട്സൊക്കെ കളിയാക്കും.

അവർക്കൊക്കെ സീരിയലിലെ ചില ഭാ​ഗങ്ങളിലെ എന്റെ അഭിനയം കാണുമ്പോൾ കോമഡിയായിട്ടാണ് തോന്നുക. അതുകൊണ്ട് നല്ല രീതിയിൽ കളിയാക്കാറുണ്ട്. സ്കൂളിലെ കുട്ടികളൊക്കെ ഞാൻ വരുന്നത് കാണുമ്പോൾ സീരിയലിലെ ഡയലോ​ഗുകൾ‌ പറയുമെന്നാണ് മഞ്ഞുരുകും കാലത്തിന്റെ ഭാ​ഗമായശേഷമുള്ള അനുഭവങ്ങൾ പങ്കിട്ട് സംസാരിക്കവെ മുമ്പ് നിരഞ്ജന പറഞ്ഞത്.

Read more about: manjurukum kalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X