Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
'ഐ ലവ് യു അക്ക' തമിഴില്‍ അഭിനയിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പ്രൊപ്പോസലിനെ പറ്റി നടി അപര്‍ണ ദാസ്
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് അപര്‍ണ ദാസ്. ഞാന്‍ പ്രകാശന് എന്ന സിനിമയില്‍ വളരെ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നടി മനോഹരം എന്ന സിനിമയിലാണ് നായികയായി അഭിനയിച്ചത്. ചിത്രത്തില്‍ നായികയായ ശ്രീജ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടാന്‍ അപര്ണയ്ക്ക് സാധിച്ചു.
രണ്ടാമത് തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ബീസ്റ്റിലാണ് നടി അഭിനയിക്കുന്നത്. സൂപ്പര്‍ താരം വിജയ് നായകനായിട്ടെത്തിയ സിനിമയില്‍ അപര്‍ണ എന്ന കഥാപാത്രത്തെ തന്നെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ പ്രിയന് ഓട്ടത്തിലാണ് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. നൈല ഉഷയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തു. ഇതിനിടെ കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലൂടെ നടന് വിജയിയെ കുറിച്ചും തന്റെ വിശേഷങ്ങളും അപര്‍ണ പങ്കുവെച്ചിരിക്കുകയാണ്..

സോഷ്യല്‍ മീഡിയ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചാല്‍ അപര്‍ണയുടെ ഉത്തരമിങ്ങനെ..
'എല്ലാ പെണ്‍കുട്ടികള്‍ക്കും വരുന്നത് പോലെ ഹായ്, ഹലോ, എന്നൊക്കെയുള്ള മെസേജുകള്‍ എനിക്കും വരാറുണ്ട്. ഇപ്പോള്‍ തമിഴില്‍ നിന്നും ഐ ലവ് യു അക്ക എന്ന് പറഞ്ഞൊക്കെ മെസേജുകള്‍ കിട്ടാറുണ്ട്. ഇപ്പോഴാണ് അക്ക എന്നുള്ള വിളി വന്നത്. അതിപ്പോള്‍ പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കഴിയുമ്പോള്‍ മെസേജുകള്‍ വരാറുണ്ട്. ചിലപ്പോള്‍ റിയല്‍ അക്കൗണ്ടിന് പകരം ഫേക്ക് ആയിരിക്കും. കിട്ടിയാല്‍ കിട്ടട്ടെ എന്ന മനോഭാവമാണ് അവര്‍ക്കെന്നും നടി പറയുന്നു'.

നടന് വിജയിയുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും അപര്‍ണ പറഞ്ഞു..
ഹായ്, ഹലോ, സുഖമാണോ സാര്‍.. എന്നൊക്കെ ഞാന്‍ അങ്ങോട്ടേക്ക് മെസേജ് അയക്കും. തിരിച്ചും ഹൗ ആര് യു മാ.. എന്ന് പുള്ളിയും മറുപടി തരും. ഞാനാണ് സാറിന് എപ്പോഴും അങ്ങോട്ട് മെസേജ് അയക്കുന്നത്. 'സാര്‍, ഒത്തിരി കാലമായല്ലോ, നിങ്ങളെ മിസ് ചെയ്യുന്നു' എന്നൊക്കെ മെസേജ് അയക്കും. അദ്ദേഹം വളരെ സ്വീറ്റ് ആണ്. പുള്ളിക്കാരന് ഒന്നും ചെയ്തില്ലെങ്കിലും നമ്മളോട് സംസാരിച്ചില്ലെങ്കില്‍ പോലും ഇഷ്ടം വരും. അങ്ങനെ തോന്നുന്ന ഒരാളാണ് വിജയ്.
നമ്മുടെ കുടുംബത്തിലുള്ള ഒരാളായിട്ടൊക്കെ തോന്നും. വിജയ് എന്ന് പറയുന്ന സൂപ്പര്താരത്തെക്കാളും വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്കും പുള്ളിയോട് ഭയങ്കര ഇഷ്ടമാണ്. ആള് കുറച്ച് സൈലന്റാണ്. അതിനര്‍ഥം മസില് പിടിച്ചിരിക്കുന്ന ജാഡക്കാരന്‍ ആണെന്നല്ല. അത് പുള്ളിയുടെ സ്വഭാവമാണെന്നും അപര്‍ണ പറയുന്നു.