പെണ്ണിനെ ഇഷ്ടപ്പെ‌ട്ടില്ലെന്ന് പറയാൻ അച്ഛൻ ഏൽപ്പിച്ചു, പക്ഷെ നടന്നത്; നടി നന്ദ​നയുടെ ഭർത്താവ് മനോജ് ഭാരതിരാജ

സ്നേഹിതൻ, കല്യാണക്കുറിമാനം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് നന്ദന. കുറച്ച് വർഷം മാത്രം സിനിമാ രം​ഗത്ത് തുടർന്ന നന്ദന വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുമുള്ളൂ. വിവാഹശേഷം നന്ദന അഭിനയ രം​ഗം വിടുകയും ചെയ്തു. തമിഴ് നടൻ മനോജ് ഭാരതിരാജയെയാണ് നന്ദന വിവാഹം ചെയ്തത്. സംവിധായകൻ ഭാരതിരാജയുടെ മകനാണ് ഇദ്ദേഹം. രണ്ട് പെൺമക്കളാണ് മനോജിനും നന്ദനയ്ക്കുമുള്ളത്. ഇപ്പോഴിതാ നന്ദനയുമായുള്ള പ്രണയ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മനോജ് ഭാരതിരാജ.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. സാദുരിയാൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ്. ആദ്യ ദിവസത്തെ ഷൂട്ട് ഒരു വീട്ടിലായിരുന്നു. നായികയെ തിരിഞ്ഞ് നോക്കരുത് സംവിധായകൻ പരിചയപ്പെടുത്തുമെന്ന് മനസിൽ കരുതി. എന്നാൽ തിരിഞ്ഞ് നോക്കി. നന്ദനയെ കണ്ടപ്പോൾ തന്നെ തനിക്ക് പ്രണയം തോന്നിയെന്നും മനോജ് ഭാരതിരാജ വ്യക്തമാക്കി. അതിന് ശേഷം എനിക്കും അവൾക്കും ഒരു ഷോട്ട് ഉണ്ടായിരുന്നു.

Actress Nandana

ബെഡിൽ ഇരിക്കുമ്പോൾ ഞാൻ തോളിൽ കൈ വെക്കണം. എന്നാൽ എനിക്ക് കൈ വെക്കാൻ കഴിഞ്ഞില്ല. മൂന്ന് നാല് ടേക്ക് പോയി. അവൾ കൺഫ്യൂഷനിലായി. എന്താണ്? ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് എന്റെ കൈപിടിച്ച് തോളിൽ വെച്ചു. എനിക്ക് നെഞ്ചിടിപ്പായി. പ്രണയം മനസിലുണ്ടെങ്കിലും പറയണോ എന്ന് തോന്നി. ഫൈനൽ ഷെഡ്യൂളിൽ അവൾക്കെന്നോട് സ്നേഹമുണ്ടെന്ന് വ്യക്തമായി. പോണ്ടിച്ചേരിയിൽ വെച്ച് ​ഗാനരം​ഗമായിരുന്നു. ഷൂട്ട് കഴിഞ്ഞ് പാക്കപ്പായി തിരിച്ച് പോകും. എനിക്ക് നിരാശയായി.

ഇനി എപ്പോൾ കാണാൻ പറ്റുമെന്ന് തോന്നി. പോകുന്ന സമയത്ത് കാറിലേക്ക് കയറുന്നതിന് മുമ്പ് അവളെന്നെ തിരിഞ്ഞ് നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു. പിന്നീട് മെസേജുകളയച്ചു. ഒരു ദിവസം നിങ്ങൾക്ക് അറിവില്ലേ എന്ന് ചോദിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഫോൺ ചെയ്ത് സംസാരിക്കാമേന്ന് ഒരിക്കലും നിങ്ങൾക്ക് തോന്നിയില്ലേ എന്ന് അവൾ. അതിന് ശേഷം ഫോണിൽ സംസാരിച്ചു. അങ്ങനെ കുറേ നാൾ പോകവെ ഒരു ദിവസം അവൾ വിളിച്ച് ഈ ബന്ധം വർക്കൗട്ട് ആകില്ലെന്ന് അവൾ.

Actress Nandana

എനിക്ക് നിന്നെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ ആ​ഗ്രഹിക്കുന്നു, എന്ത് പറയുന്നു എന്ന് ഞാൻ ചോദിച്ചു. അവൾ കരയാൻ തുടങ്ങി. അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. എന്ത് ധൈര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. അമ്മയോട് സംസാരിച്ചപ്പോൾ ഇതൊന്നും എനിക്ക് അറിയില്ല, നിങ്ങൾ അവളുടെ അച്ഛനോട് സംസാരിക്കണമെന്ന് പറഞ്ഞു. എന്നാൽ തനിക്ക് സ്വന്തം വീട്ടിൽ ഇക്കാര്യം പറയാൻ പേടിയായിരുന്നു. മ​ഹേഷ് എന്ന സുഹൃത്താണ് അച്ഛനോട് പറയുന്നത്.

അച്ഛൻ അമ്മയോടും സഹോദരിയോടും ബന്ധുക്കളോടും പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറയാൻ പറഞ്ഞു. എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. കോഴിക്കോട് അവളുടെ വീട്ടിൽ പോയപ്പോൾ എല്ലാവരും ഭ്രമിച്ച് പോയി. അവളുടെ അച്ഛന്റെ ബന്ധുക്കൾ ആർമിയിലാണ്. അമ്മയുടെ ബന്ധുക്കൾ പഠിച്ചവരും ഉയർന്ന ഉദ്യോ​ഗസ്ഥരും. എന്റെ പെരിയപ്പ അച്ഛനെ വിളിച്ച് ഈ പെൺകുട്ടിയേക്കാൾ നല്ല പെൺകുട്ടിയെ മകന് ലഭിക്കില്ലെന്ന് പറഞ്ഞു. 2006 ലായിരുന്നു വിവാഹമെന്നും മനോജ് ഭാരതിരാജ വ്യക്തമാക്കി.

More from Filmibeat

Read more about: nandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X