റോഡ് സൈഡില്‍ വില്‍ക്കുന്ന വസത്രമാണ് കംഫര്‍ട്ട്, മറ്റേതിട്ടാല്‍ ചൊറിയും, പ്രണവിനെ കുറിച്ച് മനോജ് കെ ജയന്‍
സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന യുവതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. താരങ്ങളുടെ സിമ്പിളിസിറ്റിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. താരപുത്രന്മാര്‍ എന്ന ലേബലിലാണ് ഇരുവരും സിനിമയിലും പ്രേക്ഷകരുടെ ഇടയിലും ശ്രദ്ധിക്കപ്പെട്ടതെങ്കിലും വളരെ പെട്ടെന്ന് തന്നെ സ്വന്തം പേരില്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ദുല്‍ഖര്‍ സിനിമയില്‍ എത്തിയതിന് ശേഷമാണെങ്കില്‍ പ്രണവ് വ്യക്തി ജീവിതത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
ഇപ്പോഴിത നടന്‍ മനോജ് കെ ജയന്‍ ദുല്‍ഖറിനേയും പ്രണവ് മോഹന്‍ലാലിനേയും കുറിച്ച് പറഞ്ഞ വാക്കുകള്‍ ചർച്ചയാവുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലാണ് പ്രണവിനോടൊപ്പം മനോജ് കെ ജയന്‍ അഭിനയിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടിലാണ് ദുല്‍ഖറിനോടൊപ്പം
അഭിനയിച്ചത്.

താരപുത്രന്മാരെ കുറിച്ച് മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ...''സിനിമയില്‍ വന്ന സമയത്ത് തന്നെ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. രാവണപ്രഭുവിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നല്ല സ്വീറ്റ് ചേട്ടനാണ്. പ്രണവ് അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ തോന്നും.

ഇരുപത്തിയെന്നാം നൂറ്റാണ്ടില്‍ ഞാന്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനാണ്. എനിക്ക് പ്രമോഷനായിട്ടുണ്ട്. ദുല്‍ഖറിന്റെ ചേട്ടനാണ്. പ്രണവിനും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ഈ അഭിമുഖത്തില്‍ പ്രണവാണെങ്കില്‍ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നാല്‍പ്പോരെയെന്ന് ചോദിക്കും. ലൊക്കേഷനില്‍ ഏതെങ്കിലും മൂലയില്‍ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് വിളിക്കുമ്പോള്‍ പോയി അഭിനയിക്കും''; മനോജ് കെ ജയന്‍ പറഞ്ഞു.

സിനിമയുടെ പോപ്പുലാരിറ്റി പ്രണവ് മോഹന്‍ലാലിന് ഇഷ്ടമില്ല. പുളളിയുടെ ഏറ്റവും വലിയ ടെന്‍ഷനും അതാണ്. ചിത്രീകരണത്തിനിടെ
'പ്രണവിനോട് ഇനിയെന്താണ് പരിപാടി എന്ന'് ഞാന്‍ ചോദിച്ചിരുന്നു. 'ആകെ ടെന്‍ഷനിലാണ്' എന്നായിരുന്നു മറുപടി. ഈ സിനിമ ഇറങ്ങും. ഇനിയെന്നെ കൂടുതല്‍ പേരറിയും. ഒരുപാട് പേര്‍ എന്നെ കാണും, തിരിച്ചറിയും. ലോകം മുഴുവന്‍ കറങ്ങുകയെന്നാണ് എന്റെ സ്വപ്‌നം.
Recommended Video

ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്. ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാന്‍ ഞാന്‍ നല്ല കംഫര്‍ട്ടാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. അതൊരു വലിയ ഭാഗ്യമാണെന്നും' താരം അഭിമുഖത്തില്‍ പറയുന്നു.

സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വളരെ അടുത്ത ബന്ധമാണ് ദുല്‍ഖറുമായിട്ടുള്ളത്. 'സല്യൂട്ടില്‍ ദുല്‍ഖറിനെ ഏറ്റവുമിഷ്ടമുള്ള ചേട്ടനായാണ് അഭിനയിച്ചിട്ടുള്ളത്. പേഴ്സണലി കൂടി ഒരുപാട് സന്തോഷമുള്ള കാര്യമാണ്. മമ്മൂക്കയമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്. ദുല്‍ഖറിനെ ഞങ്ങള്‍ ചാലുവെന്നാണ് വിളിക്കുന്നത്. സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിയെടുത്തയാളാണ്. ഒരു കുറ്റവും പറയാന്‍ പറ്റാത്ത സ്വഭാവമാണ്. വല്യേട്ടന്റെ ഷൂട്ടിംഗ് സമയത്തൊക്കെ ഞാന്‍ അവനെ കണ്ടിട്ടുണ്ട്. ദുബായിലുള്ളപ്പോള്‍ ഞങ്ങളൊന്നിച്ച് ശിവാജിയെന്ന സിനിമ കണ്ടിട്ടുണ്ട്. അന്ന് ആര്‍പ്പവിളിക്കുന്ന ദുല്‍ഖറിനെ കണ്ട് ഹോ, മമ്മൂക്കയുടെ മോനാണോ ഈ വിളിക്കുന്നതെന്നായിരുന്നു ഞാന്‍ ചിന്തിച്ച് പോയി.

പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ പങ്കുവെച്ച പോസ്റ്റിനെ കുറിച്ചും മനോജ് കെ ജയന്‍ പറയുന്നുണ്ട്. ' പിറന്നാള്‍ ദിനത്തിലെ പോസ്റ്റ് വൈകാരികമായിരുന്നു. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി. മമ്മൂക്കയോട് അതേക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. ഇങ്ങനെയൊന്നും ആരും പറയാറില്ല, എന്നെക്കുറിച്ച് വളരെ നന്നായിട്ട് എഴുതി. ആ അവന്‍ പറഞ്ഞല്ലോയെന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ജീവിതത്തില്‍ വലിയൊരു പുരസ്‌കാരം കിട്ടിയപോലെയാണ് ഇത്. മമ്മൂക്ക അങ്ങനെ തുറന്ന് പറയാറില്ല, നമുക്കൊരു പ്രശ്നം വന്നാല്‍ നമ്മളുടെ കൂടെത്തന്നെ കാണും' മനോജ് കെ ജയന്‍ പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











