'മകൾക്ക് നൽകുന്നതിനേക്കാൾ സ്നേഹം നൽകുന്നു, സഹോദരിമാരാണെന്നെ പറയൂ'; കുഞ്ഞാറ്റയുടെയും ആശയുടെയും ഫോട്ടോ!
മനോജ് കെ ജയന്റെ കുടുംബം മലയാളികൾക്കെന്നും പ്രിയപ്പെട്ടതാണ്. താരകുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടം മനോജ് കെ ജയന്റെ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനാണ്. മനോജ് കെ ജയന്റെയും ഉർവശിയുടെയും ഏക മകളായതുകൊണ്ട് തന്നെ കുഞ്ഞാറ്റയോട് പ്രേത്യക സ്നേഹവും മലയാളികൾക്കുണ്ട്. താരപുത്രി സോഷ്യൽമീഡിയയിൽ സജീവമാകും മുമ്പ് മനോജ് കെ ജയൻ വഴിയും ഉർവശി വഴിയുമാണ് കുഞ്ഞാറ്റയുടെ വിവരങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്.
എന്നാൽ താരപുത്രി സോഷ്യൽമീഡിയയിൽ സജീവമായതോടെ കുഞ്ഞ് വിശേഷങ്ങൾ വരെ വളരെ എളുപ്പത്തിൽ ആരാധകരിലേക്ക് എത്തി തുടങ്ങി. ഉർവശിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയപ്പോൾ കുഞ്ഞാറ്റയുടെ സംരക്ഷണം മനോജ് കെ ജയൻ ചോദിച്ച് വാങ്ങി.

ശേഷം മനോജ് കെ ജയൻ കുഞ്ഞാറ്റയ്ക്ക് അമ്മയായും തനിക്കൊരു കൂട്ടായും ആശയെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ആശയ്ക്കും മനോജ് കെ ജയനുള്ളതുപോലെ ഒരു മകളുണ്ട്. മനോജുമായുള്ള ബന്ധത്തിൽ പിന്നീട് ഒരു മകൻ കൂടി ആശയ്ക്ക് പിറന്നു. മൂന്ന് മക്കളേയും യാതൊരു വ്യത്യാസവും കാണിക്കാതെയാണ് ആശ വളർത്തുന്നത്.
ഇപ്പോഴിതാ ആശയും കുഞ്ഞാറ്റയും ഒരുമിച്ച ഒരു ഫോട്ടോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്നത്തെ കാലത്ത് പല അമ്മമാരെയും അവരുടെ മക്കളെയും കണ്ടാൽ സന്തൂർ പരസ്യത്തിലെ മമ്മി നേരിട്ടിറങ്ങി വന്നതാണോയെന്ന് ചോദിച്ചുപോകും. അത്തരത്തിൽ ഒരു ചോദ്യം ആശയും കുഞ്ഞാറ്റയും ഒരുമിച്ചുള്ള ഫോട്ടോ കാണുമ്പോൾ നമ്മുടെ മനസിൽ ഉയരും.
കുഞ്ഞാറ്റയെ ചേർത്ത് പിടിച്ചിരിക്കുന്ന ആശയെ കണ്ടാലും ചേച്ചിയും അനുജത്തിയുമാണെന്നെ തോന്നൂ. പെറ്റമ്മയല്ലെങ്കിലും കുന്നോളം സ്നേഹം കൊടുത്താണ് കുഞ്ഞാറ്റയെ ആശ വളർത്തുന്നത്. ആ സ്നേഹവും അടുപ്പവും കുഞ്ഞാറ്റയ്ക്കും ആശയോടുണ്ട്. ആശയുടെ മകളുടെ പേര് ശ്രേയ എന്നാണ്. രണ്ട് സുന്ദരി പെൺകുഞ്ഞുങ്ങളുടെ അമ്മയായതുകൊണ്ട് തന്നെ ആശയും അവരെപ്പോലെ അണിഞ്ഞൊരുങ്ങി അവരോട് കൂട്ടുകൂടി തന്റെ യുവത്വത്തിലേക്ക് തിരിച്ചെത്തിയപോലെയാണ് ജീവിക്കുന്നത്.
അമൃതെന്നാണ് ആശയുടെ മകന്റെ പേര്. ശ്രേയ വിദേശത്താണ് പഠിച്ചതും താമസിക്കുന്നതും. മനോജ് കെ ജയനും ആശയും കുഞ്ഞാറ്റയുമെല്ലാം ഇടയ്ക്കിടെ ശ്രേയയെ കാണാനായി അവിടേക്ക് പോകാറുമുണ്ട്. ആദ്യം ബിരുദം നേടിയത് ശ്രേയയാണ്.

തൊട്ടുപിന്നാലെ കുഞ്ഞാറ്റയും പഠനത്തിനായി വിദേശത്തേക്ക് പോവുകയായിരുന്നു. കുഞ്ഞാറ്റ വളർന്നുവന്ന നാളുകളിൽ അമ്മ ഉർവശിക്ക് മകളെ കുറിച്ച് ആശയോട് വിളിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കുഞ്ഞാറ്റ ഇൻസ്റ്റഗ്രാമിലും നിരവധി ആരാധകരുള്ള താരപുത്രിയാണ്. മലയാള സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും സിനിമാ ലോകത്ത് നിന്നും സൗഹൃദങ്ങൾ സൂക്ഷിക്കാൻ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി ആരംഭിച്ച് കഴിഞ്ഞു.
കുഞ്ചാക്കോ ബോബന്റെ നായികയായ നടി ചാന്ദിനി ശ്രീധരൻ കുഞ്ഞാറ്റയുടെ സുഹൃത്തുക്കളിൽ ഒരാളാണ്. ഇടവേളകളിൽ അമ്മ ഉർവശിയോടൊപ്പം സമയം ചിലവിടാനും കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. കുഞ്ഞനുജൻ ഇഷാൻ പ്രജാപതിയുടെ പ്രിയപ്പെട്ട ചേച്ചിയാണ് കുഞ്ഞാറ്റ. 'ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുനത് ഭാര്യ ആശ തന്നെയാണ്.'
'ആശ ജീവിതത്തിൽ വന്നതിന് ശേഷമാണ് ജീവിതം മാറിയത്. കൂടാതെ ഒരു കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിൽ ഒരു ഭാര്യക്കുള്ള സ്‌ഥാനം വലുതാണ്. ഒരു ഭാര്യയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞത് ആശയെ വിവാഹം കഴിച്ചതിന് ശേഷമാണ്. ആശയുമായുള്ള ജീവിതത്തിൽ ഞാൻ തൃപ്‌തനാണ്. സിനിമയിലെ വില്ലൻ വേഷങ്ങൾ ജീവിതത്തിൽ ഇല്ല. എന്റെ എല്ലാ വീക്ക് പോയിന്റ് പ്ലസ് പോയിന്റും അവൾക്ക് അറിയാം', അടുത്തിടെ ഒരു അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞത്.


Click it and Unblock the Notifications