പിരിഞ്ഞപ്പോൾ വേദനിച്ചത് മനോജിന്റെ അച്ഛൻ‌, ഇന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവാണെന്ന് ഉർവശി; താരങ്ങൾ അകന്നപ്പോൾ

നടൻ മനോജ് കെ ജയൻ മുൻ ഭാര്യ നടി ഉർവശിയെക്കുറിച്ച് പറഞ്ഞ വികാര നിർഭരമായ വാക്കുകൾ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. മകൾ തേജാലക്ഷ്മിയുടെ അരങ്ങേറ്റ സിനിമയായ സുന്ദരിയായവൾ സ്റ്റെല്ലയുടെ ലോഞ്ചിൽ വെച്ചാണ് ഉർവശിയെക്കുറിച്ച് മനോജ് കെ ജയൻ പരാമർശിച്ചത്. ഉർവശിയുടെ അനു​ഗ്രഹം വാങ്ങാൻ മകളോട് പറഞ്ഞകിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ഉർവശിയെ അഭിനേത്രിയെന്ന നിലയിൽ മനോജ് കെ ജയൻ പ്രശംസിക്കുകയും ചെയ്തു.

2000 ലാണ് മനോജ് കെ ജയനും ഉർവശിയും വിവാഹിതരായത്. വിവാഹജീവിതം മുന്നോട്ട് പോകവെ പ്രശ്നങ്ങൾ തുടങ്ങി. 2008 ലായിരുന്നു വേർപിരിയൽ. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മിൽ നിയമതർക്കമുണ്ടായി. ആരോപണ പ്രത്യാരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായി. ഉർവശിയുടെയും മനോജ് കെ ജയന്റെയും ജീവിതത്തിലെ പ്രശ്ന കലുഷിതമായ നാളുകളായിരുന്നു ഇത്. എന്നാൽ മനോജ് കെ ജയനെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കാൻ ഉർവശി ഒരിക്കലും തയ്യാറായിട്ടില്ല.

Manoj K Jayan  Urvashi

അതേസമയം മനോജ് കെ ജയനെ ഒരു സുഹൃത്തായി കാണാൻ ഇനി തനിക്കൊരിക്കലും പറ്റില്ലെന്ന് ഒരിക്കൽ ഉർവശി വ്യക്തമാക്കിയിട്ടുണ്ട്. കാരണം നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ആളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും. സൗഹൃദമെന്നത് നമുക്ക് ആശ്വാസവും സമാധാനവും തരുന്നതാണ്. നിരന്തരം മാനസിക പീഡനം നടത്തിക്കൊണ്ടിരിക്കുന്ന ആളുമായി എങ്ങനെ സൗഹൃ​ദമുണ്ടാക്കാൻ പറ്റും. മനോജിനും ഇങ്ങനെ തന്നെ പറയാനുള്ള അനുഭവങ്ങൾ ഉണ്ടാകുമായിരിക്കും. എന്റെ ഭാ​ഗം ന്യായീകരിച്ച് സംസാരിക്കാനേ ഞാൻ ശ്രമിക്കാറില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമേ ഞാൻ സംസാരിക്കുന്നുള്ളൂ.

അതിനെ വേദനിപ്പിക്കരുത്. അതിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണം. അല്ലാതെ മറ്റൊരാളെ ഞാൻ കുറ്റപ്പെടുത്തിന്നില്ല. മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. ഞാൻ സംസാരിക്കാനേ പാടില്ല. മര്യാദയല്ല. പക്ഷെ സൗഹൃമെന്ന വാക്കിന് വലിയ അർത്ഥങ്ങളുണ്ട്. അങ്ങനെ ജീവിക്കുന്ന എത്രയേ പേരുണ്ട്. പക്ഷെ ഇവിടെ അങ്ങനെ ഒരു സാധ്യതയില്ലെന്നും അന്ന് ഉർവശി വ്യക്തമാക്കി. മനോജ് കെ ജയൻ രണ്ടാമത് വിവാഹം ചെയ്തത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉർവശി അന്ന് പറഞ്ഞു. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എപ്പോൾ ഡിവോഴ്സ് ചെയ്തോ അപ്പോൾ മറ്റൊരാളായി മാറിക്കഴിഞ്ഞു.

Manoj K Jayan  Urvashi

മനോജ് കെ ജയൻ-ഉർവശി വിവാഹ മോചനത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് മനോജ് കെ ജയന്റെ പിതാവ് അന്തരിച്ച കെജി ജയനാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉർവശിയുമായി വല്ലാത്ത ആത്മബന്ധം ജയനുണ്ടായിരുന്നു. മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞത് മനോജിനേക്കാൾ വിഷമിപ്പിച്ചത് അച്ഛൻ ജയനെയാണ്. കുഞ്ഞാറ്റ എന്നും അദ്ദേഹത്തിന്റെ തീരാ ദുഖം പോലെയായിരുന്നു. മനോജ് കെ ജയനും ഉർവശിയും പിരിയാൻ പാടില്ലെന്ന് തന്നെയായിരുന്നു കെജി ജയന്റെ ആ​ഗ്രഹമെന്നും അന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

ഉർവശിയുമായി പിരിഞ്ഞ ശേഷം 2011 ൽ മനോജ് കെ ജയൻ രണ്ടാമത് വിവാഹം ചെയ്തു. ആശ ജയൻ എന്നാണ് ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകനുമുണ്ട്. ആശയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. 2013 ലാണ് ഉർവശി രണ്ടാമത് വിവാഹം ചെയ്യുന്നത്. ശിവപ്രസാദ് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകനുമുണ്ട്. തേജാലക്ഷ്മി അച്ഛനൊപ്പം അമ്മയ്ക്കൊപ്പവും സമയം കണ്ടെത്താറുണ്ട്. തനിക്ക് മകൻ പിറന്നപ്പോൾ ആദ്യം വന്നത് മകൾ തേജാലക്ഷ്മിയാണെന്ന് ഉർവശി പറഞ്ഞിട്ടുണ്ട്.

Read more about: manoj k jayan urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X