'മഞ്ജുവിന്റെ മീനാക്ഷിയെപ്പോലെയല്ല കുഞ്ഞാറ്റയ്ക്ക് ഉർവശിയോട് കൂറുണ്ട്, എന്നും ഇതുണ്ടാകട്ടെ'; കുടുംബസമേതം ഉർവശി!

ലേഡി സൂപ്പർസ്റ്റാർ എന്ന പ്രയോ​ഗം ഏറ്റവും കൂടുതൽ യോജിക്കുന്നത് നടി ഉർവശിക്കാണെന്ന അഭിപ്രായക്കാരാണ് ഭൂരിഭാ​ഗം സിനിമാപ്രേമികളും. കാരണം തിരക്കുള്ള നായികയായിരുന്ന കാലത്തും സഹനടി, വില്ലത്തി, കോമഡി, ​ഗസ്റ്റ് റോൾ തുടങ്ങി ഏതിനും ഉർവശി തയ്യാറായിരുന്നു.

തന്റെ ചെറിയ പ്രായത്തിൽ ഉർവശി ചെയ്ത് വിസ്മയിപ്പിച്ച കഥാപാത്രങ്ങൾ ഇന്നത്തെ മലയാള സിനിമയിലെ യുവനടിമാർക്ക് ചെയ്ത് ഫലിപ്പിക്കാൻ സാധിക്കില്ല. അത്രത്തോളം അനായാസമായാണ് താരം തനിക്ക് കിട്ടുന്ന റോളുകൾ ചെയ്യുന്നത്.

പൊതുവെ സ്റ്റാർഡം നോക്കിയും തന്റെ നായകന്റെ മാർക്കറ്റ് നോക്കിയും സിനിമ തെരഞ്ഞെടുക്കാൻ നായികമാർ ശ്രമിക്കുമ്പോൾ അന്നും ഇന്നും സംവിധായകന്റെ നടിയായി പെരുമാറാനാണ് ഉർവശി ശ്രമിച്ചിരുന്നത്. മോഹൻലാൽ, കമൽഹാസൻ അടക്കമുള്ള താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്ന സമയത്ത് തന്നെ ജ​ഗദീഷിന്റെയും ശ്രീനിവാസന്റെയും നായികയായി ഉർവശി എത്തിയിട്ടുണ്ട്.

 Urvasi

അന്ന് അതിന്റെ പേരിൽ നിരവധി പഴികളും കുറ്റപ്പെടുത്തലുകളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അമ്മ വേഷങ്ങളിലാണ് ഉർവശി കൂടുതൽ തിളങ്ങുന്നത്. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം അറിയിച്ച് ഉര്‍വശി എത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് ഉര്‍വശി തന്‍റെ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

ഉര്‍വശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ഒരുലക്ഷത്തോളം ഫോളോവേഴ്സിനെ ഉര്‍വശി നേടിയിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ വിജയ് അടക്കം 28 പേരെ ഉര്‍വശി പിന്തുടരുന്നുണ്ട്. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയതെന്നും ഉർവശി പറഞ്ഞിരുന്നു.

കുടുംബ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഉർവശി സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം കഴിഞ്ഞ ദിവസം പങ്കിട്ട ചില ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. ഭർത്താവ് ശിവപ്രസാദിനും രണ്ട് മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഉർവശി പങ്കിട്ടിരിക്കുന്നത്.

നടൻ‌ മനോജ് കെ ജയനുമായുള്ള ആദ്യ വിവാ​ഹത്തിൽ പിറന്ന മകൾ കുഞ്ഞാറ്റ ഉർവശിക്കൊപ്പമല്ല താമസമെങ്കിലും ഇടയ്ക്ക് അമ്മയേയും തന്റെ കുഞ്ഞ് അനിയനേയും കാണാൻ കുഞ്ഞാറ്റ എത്താറുണ്ട്. ജോലിയും പഠനവുമെല്ലാമായി തിരക്കിലാണ് കുഞ്ഞാറ്റ. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. വിദേശത്ത് പഠിക്കുന്ന തേജ ലക്ഷ്മി അമ്മക്കൊപ്പം അവധി ആഘോഷിക്കാനാണ് നാട്ടിലെത്തിയത്.

 Urvasi

മകൾ വന്നപ്പോൾ പകർത്തിയ കുടുംബചിത്രങ്ങളാണ് ഉർവശി പങ്കിട്ടിരിക്കുന്നത്. ഭര്‍ത്താവ് ശിവന്‍ മകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പമുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ ഉര്‍വശി പങ്കുവെച്ചതും വേ​ഗത്തിൽ വൈറലായി. അമ്മയെയും മകളെയും വീണ്ടും ഒരുമിച്ച് ചിത്രങ്ങളിലൂടെ കണ്ടതിലെ സന്തോഷം ആരാധകരും മറച്ചുവെച്ചില്ല.

വീണാ നായര്‍, ബീനാ ആന്‍റണി, ആര്‍ജെ മിഥുന്‍ തുടങ്ങി സിനിമരംഗത്തുള്ളവരിൽ ഭൂരിഭാ​ഗം പേരും ഫോട്ടോയ്ക്ക് കമന്‍റുമായെത്തി. എന്നും ഈ സന്തോഷവും സ്നേഹവും അനുഭവിക്കാൻ ഉർവശിക്ക് ഭാ​ഗ്യമുണ്ടാകട്ടെയെന്നാണ് ചിലർ കുറിച്ചത്. മഞ്ജുവിന്റെ മകൾ മീനാക്ഷിയെപ്പോലെയല്ല കുഞ്ഞാറ്റയ്ക്ക് ഉർവശിയോട് കൂറുണ്ട് എന്നാണ് മറ്റ് ചിലർ കുറിച്ചത്.

ദിലീപുമായി വേർപിരിഞ്ഞശേഷം മഞ്ജുവും മകൾ മീനാക്ഷിയും തമ്മിൽ യാതൊരു അടുപ്പവും ഇല്ല. അച്ഛനൊപ്പം നിൽക്കാമെന്നത് മീനാക്ഷി തന്നെ എടുത്ത തീരുമാനമായിരുന്നു. മഞ്ജുവിനും പരാതിയുണ്ടായിരുന്നില്ല. 2008ലാണ് നടന്‍ മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിയുന്നത്. മകളുടെ സംരക്ഷണം തനിക്ക് വേണമെന്ന് മനോജ് ആവശ്യപ്പെട്ടിരുന്നു.

മകളെ പ്രായപൂർത്തിയാകും വരെ വളർത്തിയത് മനോജ് കെ ജയനാണ്. എങ്കിലും അമ്മ ഉർവശിയുമായുള്ള മകളുടെ ബന്ധം തകർന്നില്ല. കുഞ്ഞാറ്റ ഇടയ്ക്ക് മനോജ് കെ ജയനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്. 2013ലാണ് ചെന്നൈയില്‍ ബില്‍ഡറായ ശിവപ്രസാദും ഉര്‍വശിയും വിവാഹിതരായത്. ശിവപ്രസാദിൽ ഉർവശിക്ക് പിറന്ന മകനാണ് ഇഷാന്‍.

More from Filmibeat

Read more about: urvasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X