'മൈൻഡ് ചെയ്യാതെ പോകാമായിരുന്നു, അദ്ദേഹം പക്ഷെ അങ്ങനെ ചെയ്തില്ല'; മമ്മൂട്ടിയെ കുറിച്ച് മനോജ്.കെ.ജയൻ

മലയാള സിനിമയിലെ അതുല്യരായ പ്രതിഭകളിൽ ഒരാളാണ് മനോജ്.കെ.ജയൻ.1988ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് അ​ദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മാമലകൾക്കപ്പുറത്ത് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ.1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. മനോജ്.കെ.ജയൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളാണ് കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനും. ഈ രണ്ട് വേഷങ്ങളും മറ്റൊരു നടനെ വെച്ച് സങ്കൽപ്പിക്കുക പോലും മലയാളിക്ക് അസാധ്യമായ കാര്യമാണ്.

നായകനായി മാത്രമല്ല നിറയെ സഹനടൻ വേഷങ്ങളിലും ക്രൂരമായ പ്രതിനായക വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് മനോജ്.കെ.ജയൻ. തമിഴ്, തെലുങ്ക് തുടങ്ങിയ അന്യ ഭാഷകളിൽ നെഗറ്റീവ് വേഷങ്ങൾ അഭിനയിച്ചും മനോജ്.കെ.ജയൻ ശ്രദ്ധ നേടിയിട്ടുണ്ട്. 90 കളിൽ തന്നെ ഇദ്ദേഹം നെഗറ്റീവ് റോളുകൾക്കൊപ്പം നിരവധി നായക വേഷങ്ങളും ചെയ്തിരുന്നു. അവയിൽ പ്രധാനപ്പെട്ടത് കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം തന്നെയാണ്. പിന്നെ നല്ലൊരു വേഷം ചമയം എന്ന സിനിമയിലെ ആണ്. മഹാ നടൻ മുരളിയുടെ കൂടെ ഇദ്ദേഹവും തകർത്തഭിനയിച്ചു. അതുപോലെ മനോജ്.‌കെ.ജയൻ ദിവ്യ ഉണ്ണി ജോഡികൾ അഭിനയിച്ച ചുരം എന്ന സിനിമയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

മലയാളികളുടെ കുട്ടൻ തമ്പുരാൻ

മനോജിന്റെ മറ്റൊരു മികച്ച സിനിമയാണ് വെങ്കലവും പഴശ്ശിരാജയിലെ തലക്കൽ ചന്തുവും. പരിണയത്തിലെ കുഞ്ഞുണ്ണി നമ്പൂതിരി, സോപാനത്തിലെ അനന്തകൃഷ്ണവാര്യർ എന്നിവ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച മറ്റ് രണ്ട് കഥാപാത്രങ്ങളാണ്. തിലകനൊപ്പം മനോജ്.കെ.ജയൻ അഭിനയിച്ച പെരുന്തച്ചനിലൂടെയാണ് തമിഴിലേക്കുള്ള ക്ഷണം മനോജിന് ലഭിക്കുന്നത്. ദളപതിയിൽ അഭിനയിക്കാനായി പോയപ്പോൾ നടൻ മമ്മൂട്ടിയിൽ നിന്നും ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മനോജ് ഇപ്പോൾ. മറ്റൊരു നടന്മാർക്കും ഇല്ലാത്ത നിരവധി സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തിയാണ് നടൻ മമ്മൂട്ടി എന്നാണ് മനോജ് പറയുന്നത്. മണിര്തനത്തെ കാണാനായി അദ്ദേഹത്തെ സ്റ്റുഡിയോയിൽ പോയപ്പോൾ മമ്മൂട്ടിയിൽ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ചാണ് മനോജ്.കെ.ജയൻ പറയുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം

പെരുന്തച്ചൻ കണ്ടിട്ടാണ് മണിരത്നം സർ ദളപതിയിലെ വേഷത്തിലേക്ക് എന്നെ തെരഞ്ഞെടുത്തത്. അങ്ങനെ അദ്ദേഹത്തെ കാണാനും ദളപതിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിക്കാനും സ്റ്റുഡിയോയിലേക്ക് പോയി. ഞാൻ ചെന്നപ്പോൾ അദ്ദേഹം മമ്മൂക്കയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞാൻ പുറത്ത് കാത്തിരുന്നു. തിരികെ വരുമ്പോൾ മമ്മൂക്ക എന്നോട് സംസാരിക്കില്ലെന്നാണ് കരുതിയത്. പ‌ക്ഷെ നടന്നത് നേരെ തിരിച്ചായിരുന്നു. മമ്മൂക്ക എന്റെ അടുത്ത് വന്ന് സംസാരിച്ചു. കൂടാതെ മണിരത്നം സാറിനോട് ഞാൻ നല്ല നടനാണെന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിന് അങ്ങനെ പറയേണ്ട ആവശ്യമില്ല. പക്ഷെ അതാണ് മമ്മൂക്ക. സൂപ്പർതാരമാണെന്ന ചിന്തയോടെ അദ്ദേഹം പ്രവർത്തിക്കാറെയില്ല. അന്ന് മമ്മൂക്ക പറഞ്ഞ വാക്ക് ഏറെ സന്തോഷം നൽകി മനോജ്.കെ.ജയൻ പറഞ്ഞു.

Recommended Video

സേതുരാമയ്യരായി ക്രിസ്മസ് ആഘോഷിച്ച് മമ്മൂക്ക | Filmibeat Malayalam
പുതിയ സിനിമകൾ

സല്യൂട്ടാണ് ഇനി റിലീസിനെത്താനുള്ള മനോജ്.കെ.ജയന്റെ ഏറ്റവും പുതിയ സിനിമ. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് സല്യൂട്ട്. ദുൽഖർ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി മനോജ്.കെ.ജയനും വേഷമിടുന്നുണ്ട്. ദുൽഖറിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് മനോജ്.കെ.ജയൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടിയിരുന്നു. രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ താൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021ൽ ദുൽഖറിന്റെ ചേട്ടനായി വേഷമിടേണ്ടി വരുമെന്ന് എന്നാണ് സല്യൂട്ടിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് മനോജ് പറഞ്ഞത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന മനോജ്.കെ.ജയൻ സിനിമ കൂടിയാണിത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറെർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X