twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി, വയ്യായെ എന്ന അവസ്ഥയിലായിരുന്നു', മനോജ് കെ. ജയന്‍ പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട ചരിത്ര സിനിമകളിലൊന്നാണ് മമ്മൂട്ടിയുടെ കേളവർമ്മ പഴശ്ശിരാജ. മമ്മൂട്ടി പഴശ്ശിരാജയായി എത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രമുഖ താരങ്ങളായിരുന്നു അണിനിരന്നത്. രത് കുമാറും സുരേഷ് കൃഷ്ണയും മനോജ് കെ. ജയൻ, പത്മപ്രിയ അടക്കം വൻ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ മമ്മൂട്ടിയുടെ പഴശ്ശിരാജയും അതിലെ കഥാപാത്രങ്ങളും ചർച്ചയാണ്. ‌

    സാവിത്രിയെ കാണാൻ അഞ്ജുവിന്റെ വീട്ടിൽ പ്രതീക്ഷിക്കാത്ത അതിഥികൾ, ജയന്തിയുടെ സംശയം ശക്തമാവുന്നു...സാവിത്രിയെ കാണാൻ അഞ്ജുവിന്റെ വീട്ടിൽ പ്രതീക്ഷിക്കാത്ത അതിഥികൾ, ജയന്തിയുടെ സംശയം ശക്തമാവുന്നു...

    ചിത്രത്തിൽ തലക്കല്‍ ചന്തുവായത് മനോജ് കെ ജയൻ ആയിരുന്നു. ഇപ്പോഴിത ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. കാൻ യൂട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ ചിത്രത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരുന്നുവെന്നും മനോജ് കെ ജയൻ അഭിമുഖത്തിൽ പറയുന്നു.

    ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, തന്റെ ഭാഗ്യമാണ്, വിജയലക്ഷ്മിയെ കുറിച്ച് മുൻഭർത്താവ് പറഞ്ഞത്ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, തന്റെ ഭാഗ്യമാണ്, വിജയലക്ഷ്മിയെ കുറിച്ച് മുൻഭർത്താവ് പറഞ്ഞത്

    കൈതേരി അമ്പു

    നടന്‌റെ വാക്കുകൾ ഇങ്ങനെ... '' സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായിട്ടാണ് ആദ്യം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയുടെ പൂജയുടെ സമയത്തും, എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു,

    തലയ്ക്കല്‍ ചന്തു

    അങ്ങനെയിരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വേഷത്തെ കുറിച്ച് തനിക്കൊരു പേടിയുണ്ടായിരുന്നു.എന്നാല്‍ സംവിധായകന്‍ പറഞ്ഞു കഥയില്‍ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശ്ശിരാജയ്ക്ക് ഏറ്റവും സപ്പോര്‍ട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് ഹരിഹരൻ സാർ പറഞ്ഞു.

    പുരസ്കാരം കിട്ടുന്നതിന് തുല്യം

    ഹരിഹരന്‍ സാറിനെ പോലെ ഒരു സംവിധായകന്റെ മനസില്‍ ഒരേ സമയം തമ്പുരാനായും ആദിവാസിയായും കാസ്റ്റ് ചെയ്യപ്പെടുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. തനിക്ക് അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണെന്നും മനോജ് കെ ജയൻ പറയുന്നു. ആസമയത്ത് കുതിരസവാരി പഠിക്കണ്ടല്ലോ എന്ന ആശ്വാസമായിരുന്നു തനിക്ക്. എന്നാല്‍ അതിലും വലുതായിരുന്നു വരാനിരുന്നത്. കാട്ടിലൂടെ ഓടി മറിയാനും വള്ളിയില്‍ പിടിച്ച് തൂങ്ങാനും അമ്പും വില്ലും ഉപയോഗിക്കാനുമൊക്ക ചന്തുവിനുണ്ടായിരുന്നു. എം.ടി. സാര്‍ എഴുതിവെച്ചത് ‘തലക്കല്‍ ചന്തുവിന് കാട് കളിത്തൊട്ടിലാണെന്നാണ്' മനോജ് പറയുന്നു.

    കണ്ണവം കാട്ടില്‍ വെച്ച് ഷൂട്ടിംഗ്

    അങ്ങനെ ഷൂട്ടിംഗ് തുടങ്ങി, കണ്ണവം കാട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ആ കാട്ടില്‍ വെച്ച് ആദ്യദിവസം തന്നെ ബ്രിട്ടീഷുകാരുമായുള്ള ചേസിംഗ് ആണ് പ്ലാന്‍ ചെയ്തത്. ടേക്കിന് മുമ്പ് പ്രാക്ടീസ് എന്ന നിലയ്ക്ക് ത്യാഗരാജന്‍ മാസ്റ്റര്‍ എന്നെ മരത്തില്‍ പിടിച്ച് കയറ്റി, അവിടുന്ന് ഊര്‍ന്നിറങ്ങി, എന്റെ കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി, അയ്യോ വയ്യായേ എന്ന അവസ്ഥയിലായിരുന്നു ഞാന്‍. ടേക്ക് പോലും എടുത്തിട്ടില്ല എന്നോര്‍ക്കണം. അതിനിടയ്ക്കാണ് ഇത്രയൊക്കെ സംഭവിച്ചത്.

    മാറാൻ തീരുമാനിച്ചു

    അതിനിടെ ഒരു തീരുമാനമെടുത്തു, വലിയ തീരുമാനം എന്തു വന്നാലും ഈ ചിത്രത്തില്‍ നിന്നും ഒഴിയുന്നു. കാരണം തലക്കല്‍ ചന്തു ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ലായിരുന്നു. ഹരിഹരന്‍ സാറിന്റെ മുന്നില്‍ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, അങ്ങനെ അസോസിയേറ്റ് ഡയറക്ടറായ ബാബുവേട്ടനോടാണ് ഇക്കാര്യം പറഞ്ഞത്. ബാബുവേട്ടന്‍ ബോധം കെട്ട് വീണില്ല എന്നേ ഉള്ളൂ. ഞാന്‍ ചെയ്താല്‍ ഈ ക്യാരക്ടര്‍ നന്നാവില്ലെന്നായിരുന്നു എന്റെ കണ്‍സേണ്‍. ഇക്കാര്യം ഒന്ന് ഹരിഹരന്‍ സാറിന്റെ അടുത്ത് അവതരിപ്പിക്കാന്‍ ഞാന്‍ ബാബുവേട്ടനോട് പറഞ്ഞു. പുള്ളി പറ്റില്ലെന്ന് പറഞ്ഞു. .

    Recommended Video

    മമ്മൂക്കയുടെ സഹപാഠികളുടെ കൂടെയുള്ള ഫോട്ടോ കണ്ട് കണ്ണുതള്ളി
    എംടി സാർ പറഞ്ഞത്

    ഒടുവിൽ അവസാനം മടിച്ച് മടിച്ച് ബാബുവേട്ടന്‍ ഹരിഹരന്‍ സാറിനോട് കാര്യം പറഞ്ഞു. സാർ എന്നെ വിളിപ്പിച്ചു. ‘മനോജേ, നിങ്ങളെ കുട്ടന്‍ തമ്പുരാനാക്കിയ ആളാണ് ഞാന്‍, അങ്ങനെയാക്കാന്‍ എനിക്ക് റിസ്‌ക് എടുക്കാമെങ്കില്‍ നിങ്ങള്‍ ഇതും ചെയ്തിരിക്കും.'അങ്ങനെ സംവിധായകന്‍ എടുത്ത റിസ്‌കാണ് തലക്കല്‍ ചന്തു എന്ന ക്യാരക്ടര്‍. ആ സിനിമയിലഭിനയിക്കാത്ത ആക്ടേഴ്‌സില്ല, എന്നിട്ടും ആ സിനിമയിലെ സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ ഏക മെയ്ല്‍ ആക്ടര്‍ ഞാനാണ്. ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ്, താരം പറയുന്നു.

    Read more about: manoj k jayan
    English summary
    Manoj K. Jayan Opens Up About He Faced challenges in getting Thalakkal chandu In Pazhassi Raja Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X