'വെള്ളതുണിയിൽ പൊതിഞ്ഞ ഫോട്ടോയാണ് ആദ്യം കണ്ടത്, ഞാൻ തകർന്ന് പോയി'; കൽപ്പനയെ കുറിച്ച് മനോജ്.കെ.ജയൻ

പകരം വെക്കാനില്ലാത്ത ഹാസ്യ അഭിനേത്രിയായിരുന്നു കൽപ്പന. താരം വിടവാങ്ങിയിട്ട് ആറ് വർഷം കഴിയുമ്പോഴും കൽപ്പനയുടെ സ്ഥാനത്തേക്ക് ഇന്നും ഒരു പകരക്കാരിയെ മലയാളികൾക്ക് സങ്കൽപ്പിക്കാൻ സാധിച്ചിട്ടില്ല.

ഹാസ്യത്തിനൊപ്പം സഹനടിയായും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ച കൽപ്പന മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് വരെ നേടിയാണ് അരങ്ങൊഴിഞ്ഞത്. ബാലതാരമായിട്ടാണ് കൽപന സിനിമയിലേക്ക് എത്തുന്നത്. ഒരിക്കലും കോമഡി ആർട്ടിസ്റ്റായി ചലച്ചിത്ര ലോകത്തേക്ക് എത്തരുതെന്ന് ആഗ്രഹിച്ച ആളാണ് കൽപ്പന.

പക്ഷേ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നുചേർന്ന കഥാപാത്രത്തിന്റെ അഭിനയ മൂല്യം കണക്കിലെടുത്താണ് നടി കോമഡിയിലേക്ക് എത്തിയത്.

ഹാസ്യത്തിനൊപ്പവും അതിനപ്പുറവും സഞ്ചരിച്ച കഥാപാത്രങ്ങളിലൂടെ അങ്ങനെ അവർ മലയാളിക്ക് പ്രിയപ്പെട്ട നടിയുമായി. കൽപനയെ പരിചയപ്പെടുന്നവർക്കെല്ലാം അവരെകുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളു. അതിനാൽ തന്നെ കൽപനയുടെ അകാല മരണത്തിൽ മലയാള സിനിമ നടുങ്ങി.

2016 ജനുവരി 25ന് പുലർച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാർത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിൽ അവർ താമസിച്ചിരുന്ന ഹോട്ടലിൽ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.

കൽപ്പന സഹോദരിയെപ്പോലെ

പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രിയനടി കൽപ്പനയെ പ്രേക്ഷകരിൽ‌ നിന്നും ഞൊടിയിടയിൽ കവർന്നെടുത്തത്. കൽപ്പനയുടെ ബന്ധുവും നടനുമായ മനോജ്.കെ.ജയൻ‍ കൽപ്പനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു കൽപ്പനയെ കുറിച്ചുള്ള ഓർമകൾ മനോജ്.കെ.ജയൻ പങ്കുവെച്ചത്.

തനിക്ക് കൽപ്പന സഹോദരിയെപ്പോലെയായിരുന്നുവെന്നും സന്തോഷത്തിലും സങ്കടത്തിലും തനിക്കൊപ്പം കൽപ്പന നിന്നിരുന്നുവെന്നും മനോജ്.കെ.ജയൻ പറയുന്നു. ആദ്യ ഭാര്യ ഉർവ്വശിയുമായി പിരിഞ്ഞ ശേഷം ഉർവ്വശിയുടെ സഹോദരിമാരായ കൽപ്പനയും കലാരഞ്ജിനിയുമായി മനോജിന് ബന്ധമുണ്ടായിരുന്നു.

മരണവാർത്ത ആദ്യം വിശ്വസിച്ചിരുന്നില്ല

'കൽപ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരിയാണ് എന്ന് തന്നെ പറയാം. എന്റെ ദുഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കൽപ്പന. ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ.... മരണവാർത്ത അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ല.'

'വെള്ളത്തുണിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പിൽ അയച്ച് തന്നിരുന്നു. അത് കണ്ടതോടെ ഞാൻ തകർന്നുപോയി' എന്നുമായിരുന്നു മനോജ് പറഞ്ഞത്.

മൂന്നുറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കൽപ്പന അവസാന കാലഘട്ടങ്ങളിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലിയാണ് കൽപന അഭിനയിച്ച അവസാന ചിത്രം.

വെള്ളത്തുണിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന പടം

നാടകപ്രവർത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. കൽപ്പന പ്രിയദർശിനിയെന്നാണ് മുഴുവൻ പേര്. സിനിമയിലെ അടുപ്പത്തിലൂടെ പ്രണയത്തിലായവരാണ് മനോജ്.കെ.ജയനും ഉർവ്വശിയും.

2000ത്തിലാണ് മനോജ്.കെ.ജയനും ഉർവ്വശിയും വിവാഹിതരായത്. എന്നാൽ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ൽ ഇരുവരും വേർപിരിഞ്ഞു. ഇരുവരുടേയും മകൾ കുഞ്ഞാറ്റ മനോജ്.കെ.ജയനൊപ്പമാണ് താമസിക്കുന്നത്.

ഉർവ്വശി പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. കൽപ്പനയെ കുറിച്ചുള്ള ഓർമകൾക്ക് പുറമെ മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചും സിനിമയുടെ ഷൂട്ടിങിനിടെ നടന്ന രസകരമായ സംഭവങ്ങളും മനോജ് വെളിപ്പെടുത്തി.

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
ഹൃദയം തകർന്ന് പോയി

'മകളായ കുഞ്ഞാറ്റയും സിനിമയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മകളെ ഞാനായിട്ട് സിനിമയിലേക്ക് ഇറക്കില്ല. അത് അവളുടെ ഇഷ്ടമാണ്. അച്ഛാ എനിക്ക് സിനിമയിൽ എൻട്രി കിട്ടിയാൽ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ അതേക്കുറിച്ച് കാര്യമായി ആലോചിക്കും.'

അച്ഛനും അമ്മയും സിനിമയിലായതിനാൽ നീയും വന്നേ തീരൂ എന്ന തരത്തിൽ മകളെ നിർബന്ധിക്കില്ല' മനോജ്.കെ.ജയൻ പറഞ്ഞു. സല്യൂട്ടാണ് മനോജ് അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ സിനിമ. ദുൽഖർ സൽമാന്റെ സഹോദരന്റെ വേഷമായിരുന്നു ചത്രത്തിൽ.

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X