കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു, ആ സംഭവം പറഞ്ഞ് മനോജ് കെ. ജയന്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മനോജ കെ ജയൻ. സംഗീത കുടുംബത്തിൽ ജനിച്ച താരം ശോഭിച്ചത് സിനിമ മേഖലയിൽ ആയിരുന്നു. 1987 ൽ പുറത്ത് വന്ന എന്റെ സോണിയ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ ഒരു ചെറിയ വേഷമായിരുന്നു നടൻ ചെയ്തത്. 1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങളിലൂടെയാണ് മനോജ് പ്രേക്ഷകരുടെ ഇടയിൽ ചർചച്ചയാവുന്നത്. ഈ ചിത്രങ്ങൾ നടന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു.
സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ്.കെ.ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. തെലുങ്കിൽ റീമേക്കിലും ഇതേ കഥാപാത്രം അവതരിപ്പിച്ചത് നടൻ തന്നെയായിരുന്നു. ടെപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതിരുന്ന മനോജ് കെ ജയൻ സഹനായകനായും വില്ലനായും കോമഡി വേഷങ്ങളിലും തിളങ്ങിയിരുന്നു. ഇന്നും അനന്തഭഭ്രത്തിലെ ദിഗാംബരൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മനോജ് കെ ജയന്‌റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണിത്.

സഹതാരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മനോജ് കെ ജയൻ .മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ നടൻ സജീവുമാണ്. ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. ഭക്ഷണത്തിനോടുള്ള മോഹൻലാലിന്‌റെ താൽപര്യം മലയാള സിനിമയിൽ പാട്ടാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുകയും ചെയ്യും. മോഹൻലാലിന്റെ കൈപുണ്യത്തെ കുറിച്ച് താരങ്ങൾ തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനോടൊപ്പം തന്നെ അതിനെ ബഹുമാനിക്കുകയും ചെയ്യും എന്നാണ് മനോജ് കെ ജയൻ പറയുന്നത്.

സാഗര്‍ ഏലിയാസ് ജാക്കിയുടെ സെറ്റില്‍ വെച്ച് നടന്ന ഒരു സംഭവവും നടൻ പറയുന്നുണ്ട്. യുട്യൂബ് ചാനലായ കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സാഗര്‍ ഏലിയാസ് ജാക്കിയുടെ സെറ്റില്‍ വെച്ച് താന്‍ വേസ്റ്റ് ആക്കിയ ആഹാരം മോഹന്‍ലാല്‍ കഴിച്ചുവെന്നാണ് മനോജ് കെ ജയൻ പറയുന്നത്.മോഹന്‍ലാലുമൊത്തുള്ള അനുഭവം പങ്കുവെയ്ക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

നടന്‌റെ വാക്കുകൾ ഇങ്ങനെ... '' സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്‌ട്രെച്ചിലെടുക്കേണ്ട ഷോട്ടാണ്. ഇതിനിടയ്ക്ക് ബ്രേക്കില്ല. നിങ്ങള്‍ പോയി കഴിച്ചോളാന്‍ അമല്‍ നീരദ് പറഞ്ഞു.9:30 ആയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. മോനേ കഴിച്ചാലോ. ലാലേട്ടാ ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോയെന്ന് ഞാന്‍ പറഞ്ഞു. എന്റെ പജീറോ ഇവിടെയുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ടുപോയി''.

അവിടെ ചെന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും എടുത്തു. ഞാന്‍ രണ്ട് ഇഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു. പക്ഷേ ഇത്രേം സമയമായതുകൊണ്ട് ചമ്മന്തി വളിച്ചു പോയിരുന്നു. എനിക്ക് ഭക്ഷണത്തിന്റെ രുചി മാറിയാല്‍ വലിയ ബുദ്ധിമുട്ടാണ്. സാമ്പാര്‍ കഴിച്ചാല്‍ ഗ്യാസിന്റെ പ്രശ്‌നം വരും,' ‘ഞാന്‍ കഴിക്കാനാവാതെ കുഴച്ചോണ്ടിരിക്കുവാണ്. നോക്കുമ്പോള്‍ ലാലേട്ടന്‍ ആസ്വദിച്ച് കഴിക്കുകയാണ്. ഞാന്‍ കഴിക്കാതിരിക്കുന്നത് കണ്ട് ലാലേട്ടന്‍ ചോദിച്ചു ''എന്താ മോനേ കഴിക്കുന്നില്ലേ''. 'ചമ്മന്തി കുറച്ച് വളിച്ചുവെന്ന് പറഞ്ഞു. പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത്. വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോയെന്ന് ' അദ്ദേഹം ചോദിച്ചു.സാമ്പാര്‍ ഒഴിച്ച് കഴിക്കെന്ന് പറഞ്ഞു. ഞാന്‍ ഗ്യാസിന്റെ പ്രശ്‌നം പറഞ്ഞു. മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യല്ല്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്. എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ ഉപദേശിച്ചു.

അപ്പോഴേയ്ക്കും പുള്ളൂടെ ഫുഡ് ഓള്‍മോസ്റ്റ് കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഞാനോര്‍ത്തു എന്റെ ഫുഡ് കളയാം എന്ന്. അപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു നിങ്ങള് കഴിക്കുന്നില്ലേ, ഇങ്ങ് താ. അങ്ങനെ എന്റെ കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. ആ ഫുഡ് ഒരു മഹാനടന്‍ ഞാന്‍ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം മുഴുവന്‍ കഴിച്ചു,' മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ അഭിമുഖത്തിൽ തന്നെ പഴശ്ശിരാജ ചിത്രത്തിൽ എത്തിയതിനെ കുറിച്ചും നടൻ പറഞ്ഞിരുന്നു. സിനിമ വേണ്ടെന്ന് വെച്ച് പോകാൻ നോക്കിയെന്നും എന്നാൽ സംവിധായകൻ അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഒറ്റ വാക്കിന്റെ പുറത്താണ് സിനിമ ചെയ്തതെന്നും മനോജ് കെ ജയൻ പറയുന്നു. സിനിമയിൽ എത്തിയതിനെ കുറിച്ച് നടൻ പറഞ്ഞത് ഇങ്ങനെ...''സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായിട്ടാണ് ആദ്യം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയുടെ പൂജയുടെ സമയത്തും, എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു,

അങ്ങനെയിരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വേഷത്തെ കുറിച്ച് തനിക്കൊരു പേടിയുണ്ടായിരുന്നു.എന്നാല്‍ സംവിധായകന്‍ പറഞ്ഞു കഥയില്‍ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശ്ശിരാജയ്ക്ക് ഏറ്റവും സപ്പോര്‍ട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് ഹരിഹരൻ സാർ പറഞ്ഞു.

അങ്ങനെ ഷൂട്ടിംഗ് തുടങ്ങി, കണ്ണവം കാട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ആ കാട്ടില്‍ വെച്ച് ആദ്യദിവസം തന്നെ ബ്രിട്ടീഷുകാരുമായുള്ള ചേസിംഗ് ആണ് പ്ലാന്‍ ചെയ്തത്. ടേക്കിന് മുമ്പ് പ്രാക്ടീസ് എന്ന നിലയ്ക്ക് ത്യാഗരാജന്‍ മാസ്റ്റര്‍ എന്നെ മരത്തില്‍ പിടിച്ച് കയറ്റി, അവിടുന്ന് ഊര്‍ന്നിറങ്ങി, എന്റെ കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി. അതിനിടെ ഒരു തീരുമാനമെടുത്തു, വലിയ തീരുമാനം എന്തു വന്നാലും ഈ ചിത്രത്തില്‍ നിന്നും ഒഴിയുന്നു. കാരണം തലക്കല്‍ ചന്തു ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ലായിരുന്നു. ഹരിഹരന്‍ സാറിന്റെ മുന്നില്‍ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, അങ്ങനെ അസോസിയേറ്റ് ഡയറക്ടറായ ബാബുവേട്ടനോടാണ് ഇക്കാര്യം പറഞ്ഞത്.ഹരിഹരന്‍ സാറിന്റെ അടുത്ത് അവതരിപ്പിക്കാന്‍ ഞാന്‍ ബാബുവേട്ടനോട് പറഞ്ഞു. പുള്ളി പറ്റില്ലെന്ന് പറഞ്ഞു.
Recommended Video

ഒടുവിൽ അവസാനം മടിച്ച് മടിച്ച് ബാബുവേട്ടന്‍ ഹരിഹരന്‍ സാറിനോട് കാര്യം പറഞ്ഞു. സാർ എന്നെ വിളിപ്പിച്ചു. ‘മനോജേ, നിങ്ങളെ കുട്ടന്‍ തമ്പുരാനാക്കിയ ആളാണ് ഞാന്‍, അങ്ങനെയാക്കാന്‍ എനിക്ക് റിസ്‌ക് എടുക്കാമെങ്കില്‍ നിങ്ങള്‍ ഇതും ചെയ്തിരിക്കും.'അങ്ങനെ സംവിധായകന്‍ എടുത്ത റിസ്‌കാണ് തലക്കല്‍ ചന്തു എന്ന ക്യാരക്ടര്‍. ആ സിനിമയിലഭിനയിക്കാത്ത ആക്ടേഴ്‌സില്ല, എന്നിട്ടും ആ സിനിമയിലെ സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ ഏക മെയ്ല്‍ ആക്ടര്‍ ഞാനാണ്. ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ്'', മനോജ് കെ ജയൻ പറഞ്ഞു.


Click it and Unblock the Notifications











