twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനന്തഭദ്രം,പഴശ്ശിരാജ പോലുളള സിനിമകള്‍ പിന്നീട് ലഭിച്ചില്ല, കാരണം വെളിപ്പെടുത്തി മനോജ് കെ ജയന്‍

    By Midhun Raj
    |

    മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു.

    മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധര്‍വ്വന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്. കോവിഡ് വ്യാപനം കാരണമാണ് മമ്മൂട്ടി സിനിമയുടെ ചിത്രീകരണം വൈകിയത്.

    കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍

    കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരിക്കേണ്ട ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം അഭിനയിച്ച താരമാണ് മനോജ് കെ ജയന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി വിജയ ചിത്രങ്ങളിലാണ് നടന്‍ അഭിനയിച്ചത്. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ കരിയര്‍ കൂടിയായിരുന്നു നടന്റേത്.

    അതേസമയം ഒരു ടിവി ചാനലിന്

    അതേസമയം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മലയാള സിനിമ തന്നെ വേണ്ടവിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമാണെന്ന് നടന്‍ പറയുന്നു. ചെറിയ മോഹങ്ങളുമായി സിനിമയില്‍ വന്ന ആളാണ് താനെന്നും പിന്നീട് മികച്ച സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മനോജ് കെ ജയന്‍ പറയുന്നു.

    നടന്‌റെ വാക്കുകളിലേക്ക്:

    മലയാള സിനിമ എന്നെ വേണ്ട വിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമാണ്. ഞാന്‍ ചെറിയ ചെറിയ മോഹങ്ങളുമായിട്ടാണ് സിനിമയില്‍ വരുന്നത്. അപ്പോള്‍ ആ ചെറിയ മോഹങ്ങളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചു. അപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്.

    പ്രേക്ഷകരാണ് പലപ്പോഴും എന്നോട്

    പ്രേക്ഷകരാണ് പലപ്പോഴും എന്നോട് പറയുന്നത് മനോജ് കെ ജയന് എന്ത് കൊണ്ട് അനന്തഭദ്രം പോലെ പഴശ്ശിരാജ പോലെ സര്‍ഗ്ഗം പോലെയുളള മികച്ച സിനിമകള്‍ കിട്ടുന്നില്ല. എപ്പോഴും നമുക്ക് അത്തരം കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാന്‍ പറ്റില്ല. അത് നൂറ് കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം കിട്ടുന്നതാണ്. നല്ല വേഷങ്ങള്‍ ലഭിച്ച ശേഷവും അത്തരം റോളുകള്‍ വീണ്ടും ലഭിക്കാന്‍ ഞാന്‍ എന്നിലെ നടനെ പ്രൊമോട്ട് ചെയ്തില്ല എന്നതാണ് സത്യം. ഞാന്‍ അതില്‍ വലിയ പരാജിതനാണ്. സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യാന്‍ കഴിയാത്തത് എന്നിലെ നടന്‌റെ പരിമിതി തന്നെയാണ്, മനോജ് കെ ജയന്‍ പറഞ്ഞു.

    Recommended Video

    Filmfare OTT awards 2020: Complete winners list | FilmiBeat Malayalam

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: manoj k jayan
    English summary
    manoj k jayan reveals about his cinema career in mollywood industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X