വില്ലന്‍ വേഷങ്ങള്‍ ചെയ്തുതുടങ്ങിയത് അദ്ദേഹത്തിന്‌റെ സിനിമകളില്‍, പ്രിയ സംവിധായകനെ കുറിച്ച് മനോജ് കെ ജയന്‍

By Midhun Raj

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മനോജ് കെ ജയന്‍. മോളിവുഡിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിരുന്നു. സര്‍ഗം പോലുളള സിനിമകളിലൂടെയാണ് നടന്‍ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രങ്ങളില്‍ ഒന്നാണ്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

നായക വേഷങ്ങളേക്കാള്‍ സഹനടനായും പ്രതിനായക വേഷങ്ങളിലുമൊക്കെയാണ് മനോജ് കെ ജയന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മോളിവുഡിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു നടന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം പ്രധാന്യമുളള വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചു.

അനന്തഭദ്രത്തിലെ ദിഗംബരനും

അനന്തഭദ്രത്തിലെ ദിഗംബരനും മനോജ് കെ ജയന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രമാണ്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ വന്ന അനന്തഭദ്രത്തില്‍ പൃഥ്വിരാജിനും കാവ്യക്കുമൊപ്പം വലിയ പ്രാധാന്യമുളള റോളിലാണ് നടന്‍ എത്തിയത്. വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്‍. ഏത് തരം കഥാപാത്രങ്ങളായാലും അനായാസമായി നടന്‍ അവതരിപ്പിക്കാറുണ്ട്. .

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മനോജ് കെ ജയന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിന് പുറമെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിലാലിലെ നടന്റെ പ്രകടനത്തിനായും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ക്ലാസ് ഇമേജുളള കഥാപാത്രങ്ങളില്‍ നിന്ന് തന്നെ കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറ്റിയത് സംവിധായകന്‍ ഷാജി കൈലാസാണ് ആണെന്ന് മനോജ് കെ ജയന്‍ തുറന്നുപറഞ്ഞിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെയെല്ലാം

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെയെല്ലാം സിനിമകളില്‍ മനോജ് കെ ജയന് ഇണങ്ങുന്ന തരത്തിലുളള വില്ലന്‍ വേഷങ്ങള്‍ നല്‍കുകയായിരുന്നു സംവിധായകന്‍. ഇതേകുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ മനസുതുറന്നിരുന്നു. പരിണയം, സര്‍ഗം, സോപാനം തുടങ്ങിയ സിനിമകളില്‍ ചെയ്ത ക്ലാസ് കഥാപാത്ര ഇമേജുകളില്‍ നിന്ന് എന്നെ വില്ലനെന്ന ആന്റി ഹീറോ പരിവേഷത്തിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്.

മക്കളേ എന്ന് എന്നെ മലയാള സിനിമയില്‍ വിളിക്കുന്ന

മക്കളേ എന്ന് എന്നെ മലയാള സിനിമയില്‍ വിളിക്കുന്ന ഒരെയൊരാള്‍. എന്റെ ഏത് സന്തോഷത്തിലും വിഷമത്തിലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ജ്യേഷ്ഠ സഹോദരനെ പോലെ ഒരാളാണ് ഷാജിയേട്ടന്‍. എത്രയെത്ര മികച്ച സിനിമകളാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്. മനോജ് കെ ജയന്‍ പറഞ്ഞു

Recommended Video

കടുവയെക്കുറിച്ച് ഷാജി കൈലാസ്.. | FilmiBeat Malayalam
അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രമാണ് മനോജ് കെ ജയന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത സിനിമയില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട വേഷത്തിലാണ് നടന്‍ എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മനോജ് കെ ജയന്‍ അഭിനയിച്ചിരുന്നു. പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും മനോജ് കെ ജയന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

Read more about: manoj k jayan shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X