ഒരെണ്ണം കൊടുക്കാൻ തോന്നിപ്പോയി, അടിച്ചാൽ പോലും കുഴപ്പമില്ല... കാരണം അത്രയധികം ഞാൻ കഷ്ടപ്പെട്ട് പോയി; മനോജ്

മഞ്ജുവിന്റെ സിനിമാ ജീവിതമാകെ മാറി മറിഞ്ഞത് സല്ലാപം സിനിമയുടെ റിലീസിനുശേഷമാണ്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരം സല്ലാപം, തൂവൽ കൊട്ടാരം എന്നെ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെ മുൻനിര നടിയായി മാറിയത്. ദിലീപിനൊപ്പം മഞ്ജു വാര്യർ ആദ്യം ചെയ്ത സിനിമയെന്ന പ്രത്യേകതയും സല്ലാപത്തിനുണ്ട്. സിനിമയിൽ രണ്ട് നായകന്മാരായിരുന്നു മഞ്ജുവിന്.

ഒന്ന് ദിലീപും മറ്റെയാൾ മനോജ് കെ ജയനുമായിരുന്നു. മഞ്ജു ഇന്ന് ജീവനോടെ നമ്മുടെ മുന്നിൽ നിൽക്കുന്നുവെങ്കിൽ അതിന് കാരണക്കാരൻ മനോജ് കെ ജയനാണ്. സല്ലാപം ഷൂട്ടിങ് സമയത്ത് മഞ്ജുവിനൊപ്പം താൻ നെഞ്ചിടിപ്പോടെ ഷൂട്ട് ചെയ്ത രം​ഗത്തെ കുറിച്ച് മനോജ് കെ ജയൻ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. സല്ലാപത്തിന്റെ ക്ലൈമാക്സ് സീനാണത്.

Manju Warrier Sallapam

അപകടകരമായ രീതിയിലാണ് മഞ്ജു ആ സീനിൽ അഭിനയിച്ചതെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. ഞാൻ ഒരു പടത്തിലും ആരോടും മത്സരിക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രത്തോടൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുക എന്നതെ ചെയ്യാറുള്ളു. സല്ലാപത്തിൽ മഞ്ജു വാ​ര്യരൊക്കെ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയായിരുന്നു. കോമ്പിനേഷൻ സീൻ ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി ഇത് ഇവിടെയൊന്നും നിൽക്കില്ലെന്ന്.

അപാര ആക്ടറസാണ്. ആദ്യ സിനിമയിൽ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള അപാര പെർഫോമൻസായിരുന്നു മഞ്ജുവിന്റേത്. ലാസ്റ്റ് സീനിൽ ‍ഞാനില്ലെങ്കിൽ മഞ്ജു ഇന്ന് ഇല്ല. മഞ്ജു തന്നെ ഇക്കാര്യം എഴുത‍ിയിട്ടുണ്ട്. ഞാൻ പിടിച്ചില്ലായിരുന്നുവെങ്കിൽ തീവണ്ടിക്ക് അടിയിൽ പോയേനെ.

എന്റെ കയ്യിൽ നിന്നും ഒരു സമയത്ത് മഞ്ജു വഴുതി പോയിരുന്നു. എന്റെ ആരോ​ഗ്യം വെച്ച് മഞ്ജുവിനെ പിടിച്ച് നിർത്താൻ കഴിയുന്നില്ലായിരുന്നു. ആ കഥാപാത്രത്തിന്റെ ബാധ മഞ്ജുവിൽ കയറിയതായിരിക്കണം. ആലോചിക്കുമ്പോൾ ഇപ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു. പത്ത് ഇരുപത്തിനാല് ദിവസത്തെ ഷൂട്ട് കഴിഞ്ഞാണ് ക്ലൈമാക്സ് എടുക്കുന്നത്. ആത്മഹത്യ എന്നത് ഒറിജിനൽ ആത്മഹത്യ എന്ന അവസ്ഥയിലേക്ക് പോയാൽ പറ്റില്ലല്ലോ.

സീൻ എന്താണെന്ന് മനസിലാക്കി കൺട്രോൾ ചെയ്ത് അവിടെ കട്ട് ചെയ്ത് നിർത്താൻ സാധിക്കണം. അന്ന് എന്റെ കയ്യിൽ നിന്നും വഴുതിയിരുന്നുവെങ്കിൽ മഞ്ജു ട്രെയിനിന് അടിയിൽ പോയിട്ടുണ്ടാകും. ഞാൻ വിട്ട് കഴിയുമ്പോൾ അവിടെ നിൽക്കണം മഞ്ജു. അതായിരിക്കണം ആക്ടർ. പക്ഷെ ഞാൻ വിട്ടിരുന്നുവെങ്കിൽ കാര്യം പോക്കായേനെ. അത്ര ബലമാണ് മഞ്ജു പിടിച്ചുകൊണ്ടിരുന്നത്.

Manju Warrier

ഞാൻ പിടിക്കാൻ നോക്കിയിട്ടൊന്നും ഒരു രക്ഷയുമില്ലാതെ മഞ്ജു കുതറുകയായിരുന്നു. പിന്നെ ട്രെയിനിന് ഒരു കാന്തശക്തിയുണ്ടെന്നാണ് പറയുന്നത്. സ്പീഡിൽ പോകുന്ന ട്രെയിനിന് അടുത്ത് നിന്നാൽ അത് ഉള്ളിലേക്ക് നമ്മളെ വലിക്കും. ഹാന്റിലിൽ നെറ്റി ഒന്ന് ഇടിച്ചാൽ പോലും ആള് തീരും. ആ ഷോട്ട് ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയെന്ന പോലെയായി.

ഞാൻ ആകെ വിഷമിച്ച് തളർന്ന് അവശനായിപ്പോയി. ശരി​ക്കും ഒരെണ്ണം കൊടുത്താൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു. പടത്തിൽ ഞാൻ മഞ്ജുവിനെ അടിക്കുന്നുണ്ട്. അടിച്ചാൽ പോലും കുഴപ്പമില്ല. കാരണം അത്രയധികം ഞാൻ കഷ്ടപ്പെട്ട് പോയി. ആ സീൻ പക്ഷെ നന്നായി. എല്ലാവരും ക്ലാപ് ചെയ്തു എന്നുമാണ് മനോജ് കെ ജയൻ പറഞ്ഞത്. സമ്മാനം എന്നൊരു സിനിമയിലും മഞ്ജുവിനൊപ്പം മനോജ് അഭിനയിച്ചിട്ടുണ്ട്.

സല്ലാപത്തിൽ റെയിൽ വെ കീ മാന്റെ റോളായിരുന്നു മനോജ് കെ ജയൻ. തുടക്കത്തിൽ എല്ലാവർക്കും വെറുപ്പ് തോന്നുന്ന കഥാപാത്രമാണെങ്കിലും സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷക മനസിൽ ഇടം നേടുന്നത് മനോജിന്റെ ദിവാകരൻ എന്ന കഥാപാത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X