Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
രമേഷ് പിഷാരടിയോട് ചോദിച്ച ശേഷം മാത്രം ഷര്‍ട്ട് ഇട്ട സമയം, കാരണം പറഞ്ഞ് മനോജ് കെ ജയന്
മലയാളത്തില്‍ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുളള താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്. സര്‍ഗത്തിലെ കുട്ടന് തമ്പുരാനും അനന്തഭദ്രത്തിലെ ദിംഗംബരനും തന്നെയാണ് നടനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ വരിക. ഇന്നും സജീവമായ മനോജ് കെ ജയന്റെ പുതിയ കഥാപാത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മോളിവുഡിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും വേഷമിട്ട മനോജ് കെ ജയന് ആരാധകരും ഏറെയാണ്.
ഹസീ ഖാസിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
തന്റെതായ ഒരു സ്റ്റൈലും രീതിയും ഉളള താരം കൂടിയാണ് നടന്. മറ്റുളളവരെ അനുകരിക്കാതെ സ്വന്തം ശെെലിയിലാണ് മനോജ് കെ ജയന് മുന്നോട്ടുപോവുന്നത്. സ്വന്തമായുളള രീതിയും സ്റ്റൈലുമെല്ലാം ആസ്വദിക്കുന്ന ഒരാളാണ് താനെന്ന് മനോജ് കെ ജയന് പറയുന്നു. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് നടന് മനസുതുറന്നത്. ചിലരൊക്കെ എന്റെ രീതി ആസ്വദിക്കാറുണ്ട്.

'അപ്പോ അവരൊക്കെ തരുന്ന ഒരു പ്രോല്‍സാഹനത്തിലാണ് മുന്നോട്ടുപോകാറുളളത്. ഷോപ്പിംഗിന് പോവുന്നത് ഇഷ്ടമാണ്. വെറെെറ്റിയായിട്ടുളള എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ വാങ്ങാറുണ്ട്. അതേപോലെ വസ്ത്രങ്ങളും എടുക്കും. ന്യൂഡല്‍ഹിയില്‍ നിന്നും എടുത്തതാണെങ്കില്‍ ഞാന്‍ ബാഗ്ലൂരില്‍ നിന്ന് വാങ്ങിയതാണെന്ന് പറയും. വാങ്ങുന്ന സ്ഥലം ആരോടും പറയില്ല. രമേഷ് പിഷാരടിയുമായി അമേരിക്കയില്‍ ഒരു പ്രോഗ്രാമിന് പോയപ്പോള്‍ അവന് എന്റെ കൂടെ ഷോപ്പിംഗിന് വന്നു'.

ചേട്ടന്റെ കൂടെ വന്നാല്‍ നല സെലക്ഷന് എടുക്കാന്‍ പറ്റും എന്നാണ് പിഷാരടി പറഞ്ഞത്. അപ്പോ ഞാന്‍ വിചാരിച്ചു; ഓ തൊലഞ്ഞ്,. ഞാന്‍ ഷോപ്പിംഗിന് പോവുമ്പോ അധികമാരെയും കൂട്ടാറില്ല. ഇവന് കൂടെ വന്നപ്പോ ഞാന്‍ എടുക്കുന്നത് ഒകെ അവന് വേണം. ഒരു ഷര്‍ട്ട് എടുത്താല്‍ അതിന്റെ വേറെ സൈസ് ഞാന്‍ എടുക്കാം എന്ന് പിഷാരടി പറയും.

ഒരേപോലുളള ഡ്രസ് നീയും ഞാനും ഇട്ട് നടന്നാല്‍ ബോറല്ലെ എന്ന് ഞാന്‍ പറഞ്ഞു. നമുക്ക് വിളിച്ച് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്യാം എന്ന് പിഷാരടി പറഞ്ഞു. അങ്ങനെ രണ്ട് എണ്ണം മാത്രമേ എടുത്തുളളൂ. ഞാന്‍ പിന്നെ എന്തെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ ഇവനെ വിളിച്ചാണ് പോവുന്നെ. പിഷാരടി നീ ആ അവാര്‍ഡ് നൈറ്റിന് വരുന്നുണ്ടോ എന്ന് ചോദിക്കും.
വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്
Recommended Video

നീ അന്ന് വാങ്ങിയ ഷര്‍ട്ടാണോ ഇടുന്നതെന്ന് ചോദിക്കും. അല്ലെന്ന് പിഷാരടി പറഞ്ഞാല്‍ ഞാനത് ഇടും. എന്തൊരു ഗതികേടാണ് എന്ന് നോക്കിക്കെ. അവനെ വിളിച്ച ശേഷമാണ് ഞാന്‍ ഷര്ട്ടിടുന്നെ. ഷര്‍ട്ട് കീറിയ ശേഷം അവനെ വിളിയും നിര്‍ത്തി. സെയിം ഷര്‍ട്ടിട്ട് ഒരു വേദിയില്‍ രണ്ട് പേര് വന്നാല്‍ കുളമാകില്ലെ. ഭയങ്കര ഗതികേട് ആയിരിക്കും. അതുകൊണ്ട് ഷോപ്പിംഗ് എപ്പോഴും ഒറ്റയ്ക്കാണ് പോവാറുളളത്, മനോജ് കെ ജയന് പറഞ്ഞു.
വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്, മനസുതുറന്ന് സ്വാസിക
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി