For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  |

  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസകള്‍ നേടാന്‍ നടന് സാധിച്ചു. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും, അനന്തഭദ്രത്തിലെ ദിഗംബരനും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മനോജ് കെ ജയന്‍ കഥാപാത്രങ്ങളാണ്. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് നടന്‍ എത്താറുണ്ട്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി നല്ലൊരു ഗായകന്‍ കൂടിയാണ് താരം.

  നടി പ്രിയങ്കയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  സംഗീത കുടുംബത്തില്‍ നിന്നുളള ആളെന്ന നിലയില്‍ പാട്ടുകള്‍ പാടിയും എത്താറുണ്ട് മനോജ് കെ ജയന്‍. സിനിമകളേക്കാള്‍ കൂടുതല്‍ സ്‌റ്റേജ് ഷോകളില്‍ മനോജ് പാടുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. മെലഡി ഗാനങ്ങളാണ് നടന്‍ എപ്പോഴും അവതരിപ്പിക്കാറുളളത്. മിക്ക ഷോകളിലും മനോജ് കെ ജയനോട് പാട്ട് പാടാനായി അവതാരകര്‍ ആവശ്യപ്പെടാറുണ്ട്.

  അതേസമയം അഗ്രജന്‍ എന്ന സിനിമയില്‍ പാടി അഭിനയിച്ച ഗാനം പിന്നീട് വേദികളില്‍ പാടാതെ ഇരുന്നതിന്‌റെ കാരണം പറയുകയാണ് മനോജ് കെ ജയന്‍. ഡെന്നീസ് ജോസഫിന്‌റെ സംവിധാനത്തില്‍ 1995ലാണ് മനോജ് കെ ജയന്റെ അഗ്രജന്‍ പുറത്തിറങ്ങിയത്. സുകുമാരി, തിലകന്‍, നെടുമുടി വേണു തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ജി ദേവരാജന്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്.

  'ഉര്‍വ്വശി നീയൊരു വനലതയായി നിന്‍ നിര്‍വൃതി നിറമലരുകളായി' എന്ന വരികളില്‍ തുടങ്ങുന്ന പാട്ടായിരുന്നു അത്. ആ പാട്ടിലൂടെയാണ് തനിക്ക് ആ ഭാഗ്യം കൈവന്നതെന്നും ഇപ്പോഴും അതിന്‌റെ മുഴുവന്‍ വരികളും പാടി തരാന്‍ കഴിയും അതെല്ലാം മനപാഠമാണെന്നും മനോജ് കെ ജയന്‍ പറഞ്ഞു. എങ്കിലും സൗഹൃദ സദസ്സുകളില്‍
  ദേവരാജന്‍ മാസ്റ്ററെ അനുസ്മരിക്കുമ്പോള്‍ ഇത് പാടി കേള്‍ക്കാറില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു മനോജ് കെ ജയന്‌റെ മറുപടി വന്നത്.

  അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്‌റ വരികളില്‍ തന്നെയില്ലെ ഉത്തരം എന്ന് മനോജ് കെ ജയന്‍ പറയുന്നു. ഉര്‍വ്വശി എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളന്മാര്‍ വെറുതെ വിടുമോ എന്നെ, മനോജ് കെ ജയന്‍ ചോദിക്കുന്നു. പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്നൊക്കെ ചോദിച്ച് പരിഹസിച്ചേക്കാം.

  ചിലരെങ്കിലും നിരുപദ്രവപരമായ തമാശയെങ്കില്‍ പോലും എന്‌റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് അത്തരം ചര്‍ച്ചകള്‍ മനപ്രയാസം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് വേണ്ടെന്ന് വെച്ചതാണെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കി. 2000ത്തില്‍ വിവാഹിതരായ മനോജ് കെ ജയനും ഉര്‍വ്വശിയും 2008ലാണ് പിരിഞ്ഞത്. തുടര്‍ന്ന് 2011ല്‍ ആശയെ വിവാഹം കഴിക്കുകയായിരുന്നു മനോജ്. അമൃത് എന്നാണ് ഇവരുടെ മകന്‌റെ പേര്.

  സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  John Brittas about why Mammootty not get Padma Bhushan

  മനോജ് കെ ജയന്‌റെയും ഉര്‍വ്വശിയും മകള്‍ തേജലക്ഷ്മി മനോജിനൊപ്പമാണ് നില്‍ക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് മനോജ് കെ ജയന്‍. സിനിമകള്‍ക്ക് പുറമ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും മനോജ് കെ ജയന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. മുപ്പത് വര്‍ഷം പിന്നിട്ട കരിയറില്‍ നിരവധി പുരസ്‌കാരങ്ങളും നടന്‍ നേടി.

  അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

  Read more about: manoj k jayan
  English summary
  manoj k jayan reveals why he not sing favourite song of agrajan movie in stages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X