»   »  പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സുഹൃത്തുക്കളോടല്ല ഭാര്യയോടാണ് പറയുന്നത്! ആശയെക്കുറിച്ച് മനോജ് കെ ജയന്‍!

പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സുഹൃത്തുക്കളോടല്ല ഭാര്യയോടാണ് പറയുന്നത്! ആശയെക്കുറിച്ച് മനോജ് കെ ജയന്‍!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് കെ ജയന്‍. ഒരുകാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനെന്ന ഒരൊറ്റ കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയമികവിനെ വിശേഷിപ്പിക്കാന്‍. കളിയച്ഛനും അനന്തഭദ്രവുമൊക്കെയായി എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ താരം അവിസ്മരണീയമാക്കിയത്. അഭിനയം മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ചാണ് അദ്ദേഹം മുന്നേറിയത്. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെയെല്ലാം ശ്രദ്ധേയമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നുള്ളതാണ് അദ്ദേഹത്തിന്റെ നേട്ടം.

  കാവ്യയ്ക്കായി കേക്ക് മുറിച്ച് ദിലീപ്! വിവാഹ വാര്‍ഷിക ആഘോഷ വീഡിയോ വൈറലാവുന്നു! കാണൂ!

  ഏത് കാര്യത്തെയും പോസിറ്റീവായി സമീപിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് മനോജ് കെ ജയന്‍. സിനിമയിലേക്ക് കയറി വരുമ്പോള്‍ ആത്മവിശ്വാസമായിരുന്നു തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇന്നത്തെപ്പോലെ അത്രയധികം താരങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം ഇവരേയുണ്ടായിരുന്നുള്ളൂ. ദിലീപൊക്കെ അതിന് ശേഷം വന്നതാണെന്നും അദ്ദേഹം പറയുന്നു. അവര്‍ക്കൊൊപ്പം പിടിച്ച് നിക്കണമെങ്കില്‍ ആത്മവിശ്വാസം കൂടിയേ തീരൂ. മഴവില്‍ നോരമയിലെ നക്ഷത്രത്തിളക്കത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. താരത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയും! രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും! കാണൂ!

  തുടക്കം മുതലേ മികച്ച കഥാപാത്രം

  സിനിമയില്‍ തുടക്കം കുറിച്ച് മുന്നേറുന്നതിനിടയില്‍ മൂന്നാമത്തെ ചിത്രമായിരുന്നു പെരുന്തച്ചന്‍. എംടി വാസുദേവന്‍ നായര്‍ക്കൊപ്പമാണ് താന്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. ഇത് കണ്ടാണ് ഹരിഹരന്‍ തന്നെ സര്‍ഗത്തിലേക്ക് ക്ഷണിച്ചത്. കുട്ടന്‍ തമ്പുരാനെന്ന നൊസ്സുകാരനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. താന്‍ തുടക്കം കുറിച്ച ആദ്യ സിനിമ ഇതുവരെ റിലീസ് ചെയ്തിരുന്നില്ലെന്ന് താരം പറയുന്നു. സര്‍ഗത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് റിഹേഴ്‌സല്‍ നോക്കിയിരുന്നു. അന്ന് തന്നെ പഠിപ്പിച്ച കാര്യങ്ങള്‍ പിന്നീട് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടി പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവസരം ലഭിച്ചതിന്റെ ത്രില്ലിലായിരുന്നു താന്‍. ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ആദ്യ ഷോട്ട് തന്നെ ഓക്കേയാവുകയായിരുന്നു.

  റിലീസാവാത്തതിന് പിന്നില്‍

  മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെയൊക്കെ ആദ്യ ചിത്രം ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. അപ്പോള്‍ താനും ഉള്ളിന്റെയുള്ളില്‍ ഇതിനായി പ്രാര്‍ത്ഥിച്ചിരുന്നു. അപ്രതീക്ഷിതമായി അത് സംഭവിക്കുകയായിരുന്നു. തമാശയാണ് ഇതെന്നും സംവിധായകനോട് ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. അലി അക്ബര്‍ ചിത്രമായ മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. തുടക്കത്തില്‍ തന്നെ തന്റേതായ ശൈലിയുണ്ടായിരുന്നു. മറ്റ് താരങ്ങളുമായുള്ള താരതമ്യവും കുറവായിരുന്നു.

  അനന്തഭദ്രത്തിലേക്ക് എത്തിയത്

  മനോജ് കെ ജയന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദിഗംബരന്‍. മണിയന്‍പിള്ള രാജുവാണ് ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത്. മനോരമ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച നോവലായിരുന്നു ഇത്. സുനില്‍ പരമേശ്വരന്‍ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ താന്‍ പേടിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമോയെന്ന ആശങ്കയായിരുന്നു. നിങ്ങളെക്കൊണ്ട് പറ്റുമെന്നായിരുന്നു രാജുച്ചേട്ടന്‍ പറഞ്ഞത്. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ തനിക്ക് മൂന്നാഴ്ച പനിയായിരുന്നുവെന്നും ആ കഥാപാത്രം വല്ലാതെ തന്നെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. റിലീസ് ചെയ്ത് 3 വര്‍ഷം കഴിഞ്ഞാണ് സിനിമ കണ്ടത്. ഇന്നിപ്പോള്‍ ഇക്കഥ കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

  വെല്ലുവിളിയായിരുന്നു

  സീനിയേഴ്‌സിലെ കഥാപാത്രം തനിക്കൊരു വെല്ലുവിളിയായിരുന്നു. ജോവിയലായി നടക്കാന്‍ ഇഷ്ടപ്പെടുന്നയാളായ തനിക്ക് അത്തരത്തിലുള്ള കഥാപാത്രത്തെയായിരുന്നില്ല തുടക്കത്തില്‍ ലഭിച്ചത്. സിനിമയിലെ എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും താരം പറയുന്നു. സ്ഥിരമായി വിളിച്ചില്ലെങ്കിലും 5 വര്‍ഷം കണ്ട് കഴിഞ്ഞാലും പഴയ പോലെ തന്നെ പെരുമാറുന്നവരാണ് എല്ലാവരും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അത് കുടുംബത്തില്‍ തന്നെ പറയും. മറ്റൊരാളോടും അത് പറയാന്‍ താനിഷ്ടപ്പെടുന്നില്ലെന്നും താരം പറയുന്നു.

  വീട്ടില്‍ എങ്ങനെയാണ്?

  വീട്ടില്‍ ഇത് പോലെയല്ല, 5 വയസ്സുള്ള മകനെക്കാളും കുസൃതിയും തമാശയുമൊക്കെയായാണ് താന്‍ നടക്കുന്നത്. അമൃതിപ്പോള്‍ തന്നെ അച്ഛയെപ്പോലെയാവണം എന്ന് പറയാറുണ്ട്. അച്ഛനെപ്പോലെയാവരുത് അച്ഛനേക്കാളും വലിയ ആളാവണം എന്നാണ് താന്‍ പറയാറുള്ളത്. റൊമാന്റിക് ഒക്കെയാണ്, വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്നതിനാല്‍ റൊമാന്‍സിനെ അടിച്ചൊതുക്കിയതാണ്. ആവശ്യത്തിനുള്ള വിശ്വാസം മാത്രമേ തനിക്കുള്ളൂവെന്നും മനോജ് പറയുന്നു.

  ഗാഡ്ജറ്റിനോടുള്ള താല്‍പര്യം

  കുട്ടിക്കാലം മുതലേ തന്നെ ഇത്തരത്തിലുള്ള താല്‍പര്യമുണ്ടായിരുന്നു. രാജമാണിക്യത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹം ഐപാഡ് കാണിച്ച് തന്നത്. ഇതെവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ വിദേശത്തുനിന്നും കിട്ടിയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ടാഴ്ച കഴിയുന്നതിനിടയില്‍ താനും അത് വാങ്ങിയെന്ന് പറഞ്ഞപ്പോള്‍ ആണോ, പാട്ടൊക്കെ കയറ്റിയോ, ഇങ്ങോട്ട് പോരെ, ചെയ്ത് തരാമെന്ന് അദ്ദേഹം പറയുകയും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അത് ചെയ്യുകയുമായിരുന്നു ഇത്തരം കാര്യങ്ങളില്‍ അദ്ദേഹം നല്ലൊരു മാതൃകയാണ്.

  ഫഹദിനെ ഏറെയിഷ്ടം

  യുവതലമുറയിലെ താരങ്ങളുടെ സിനിമ കാണാറുണ്ട്. ഫഹദ് ഫാസിലിനെ ഏറെ ഇഷ്ടമാണ്. തൊണ്ടിമുതലാണ് ഒരുപാട് ഇഷ്ടമായത്. നേരത്തെ താന്‍ മദ്യപിച്ചിരുന്നുവെന്നും 12 വര്‍ഷം മുന്‍പ് ആ ശീലം നിര്‍ത്തിയിരുന്നുെവന്നും താരം പറയുന്നു. സിനിമയില്‍ ഒരുപാട് പാട്ടുകാരുണ്ട്്. അശോകനും സിദ്ദിഖും ഒക്കെ നന്നായി പാടുന്നവരാണ്.

  ജയറാമിനെക്കുറിച്ച്

  പരിപാടിക്കിടയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായാണ് ഒരു താരത്തെക്കുറിച്ച് പൊക്കിപ്പറയാന്‍ പറഞ്ഞത്. ജയറാമിന്റെ പേരായിരുന്നു ലഭിച്ചത്. അദ്ദേഹം പെരുമ്പാവൂരില്‍ ജനിക്കേണ്ട ആളേ ആയിരുന്നില്ലെന്നും ഹോളിവുഡില്‍ പോവേണ്ട താരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആനയാണ് അദ്ദേഹത്തിന്റെ വീക്ക്‌നെസ്സ്. ദിനോസര്‍ പോലെയുള്ള സാധനങ്ങളാണ് അദ്ദേഹത്തിന് വേണ്ടത്. അദ്ദേഹത്തിന്റെ അഭിനയശൈലി ഈ ലോകത്ത് ഒരാള്‍ക്കും അനുകരിക്കാനാവില്ല, അസാധ്യമായി അദ്ദേഹം പാടും. ക്ലാസിക്കല്‍ മ്യൂസിക്കും പാടും.

  പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍

  ഒരു പ്രണയലേഖനം എഴുതാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു നായികയ്ക്ക് പ്രേമലേഖനം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. ഇതത്ര ഹെല്‍ത്തിയായ കാര്യമല്ലെന്നും പറഞ്ഞ് ജൂലിയ റോബര്‍ട്ട്‌സിനാണ് താരം കത്തെഴുതാനിരുന്നത്. ഇതാവുമ്പോള്‍ സേഫാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചുവെങ്കിലും ആരെയും കിട്ടിയില്ലേ ഇവിടെ നിന്നെന്ന് ചോദിച്ചപ്പോള്‍ ജയപ്രദയുടെ പേരായിരുന്നു താരം പറഞ്ഞത്. മൗനം പോലും മധുരം എന്ന ഗാനും താരം ആലപിച്ചിരുന്നു.

  English summary
  Manoj K Jayan's talking baout his family

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more