അമേരിക്കയിലെ വീട്ടില്‍ ദാസേട്ടനൊപ്പം! മനസ് നിറഞ്ഞെന്ന് മനോജ്! കേരളത്തിലേക്ക് ഇനിയെങ്കിലും വരില്ലേ? ചര്‍ച്ചകള്‍
മലയാളികളെല്ലാം വിഷു ആഘോഷിച്ചിരിക്കുകയാണ്. പടക്കം പൊട്ടിച്ചും, സദ്യ കഴിച്ചും, സിനിമയ്ക്ക് പോയും, അങ്ങനെ പല തരത്തിലാണ് ആഘോഷം. ഈ വര്‍ഷം തന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമായിരുന്നു വിഷു എന്ന് മനോജ് കെ ജയന്‍ പറയുന്നു. പുതിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം. ഹാപ്പി വിഷു.
ഈ വർഷത്തെ എൻ്റെ വിഷു ധന്യം. ഗന്ധർവഗായകൻ്റെ, നമ്മുടെ സ്വന്തം ദാസേട്ടൻ്റെ അമേരിക്കയിലെ വസതിയിൽ, മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി. കുറെ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നു. എന്റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു എന്നായിരുന്നു മനോജ് കെ ജയൻ കുറിച്ചത്.

രാവിലെ അമ്പലത്തിൽ ജയൻ സാറിൻ്റെയും (ജയവിജയ) ദാസേട്ടൻ്റെയും ഭക്തി ഗാനങ്ങൾ കേട്ട് വീട്ടിൽ എത്തി നോക്കുമ്പോൾ ഈ പോസ്റ്റ്. എല്ലാ ദൈവങ്ങളെയും ഉണർത്തുകയും ഉറക്കുകയും ചെയുന്ന ആളിന്റെ കൂടെ കെജെ യേശുദാസ്. ഇതിലും വലിയ കൈനീട്ടം ആർക്കു കിട്ടാനാ. ദാസേട്ടന്റെ മുൻപിൽ എത്താനും അദ്ദേഹത്തെ കാണാനും കഴിഞ്ഞാൽ ഈ ജന്മത്തിൽ വേറെ എന്ത് വേണം. മനോജേട്ടൻ ഭാഗ്യം ചെയ്ത ജന്മം. എനിക്ക് അസൂയ ആകുന്നു. എന്നെപ്പോലെയുള്ള സാധാരണക്കാരിൽ സാധാരണക്കാരിക്ക് സ്വപ്നം മാത്രം കാണാനുള്ള ഭാഗ്യം മാത്രമേ ഉള്ളൂ. മലയാളത്തെ കുറിച്ച് വാചാലനാകുന്ന ദാസേട്ടൻ എല്ലാം മറന്നു.
എന്തൊരു ഭാഗ്യം മനോജേട്ടന്. ആ സാമീപ്യം അനുഭവിച്ചു പാടി ഇരിക്കുക. മുജൻമ സുകൃതം. ജയൻ സാറും ദാസേട്ടനും ആത്മ സുഹൃത്തുക്കൾ ആണ്. മയിൽപീലി കേരളം ഉള്ളിടത്തോളം കാലം ഇവിടെ കാണും. ഗന്ധർവനാദം നേരിട്ട് അടുത്തു ഇരുന്നു കേൾക്കുക എന്നത് അപൂർവ ഭാഗ്യം. എനിക്കും ഒരിക്കൽ മാത്രം ആ സൗഭാഗ്യം കിട്ടി. ആദ്യമായി ദാസേട്ടൻ്റെ തരംഗിണിയിൽ ചെന്നെയിൽ വെച്ച്.1996. മറക്കാൻ പറ്റില്ല. അന്ന് സുന്ദസേരൻ ചേട്ടൻ ആണ് ഒരു ഫോട്ടോ കൂടെ നിന്ന് എടുക്കാൻ സഹായിച്ചതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
ദാസേട്ടന് കേരളത്തെ കുറിച്ച് നല്ല മതിപ്പു ആയത് കൊണ്ടാണ് ഇങ്ങോട്ട് വരാത്തത്. ദൈവത്തിന്റെ നാട്ടിൽ ദൈവത്തിന്റെ പാട്ടു പാടി അവാർഡ് വാങ്ങിയ ദാസേട്ടെൻ പണം ഉണ്ടായപ്പോൾ അമേരിക്കയിൽ. മനോജ് പാവപ്പെട്ട ഒരു കർഷക തൊഴിലാളിയുടെ വീട്ടിൽ പോയി ഒരു കിറ്റു കൊടുക്കണമായിരുന്നു എന്ന് പറഞ്ഞ ആളോട്, അയാൾ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് അയാളുടെ അവസാന കാലത്ത് ഇഷ്ടമുള്ള സ്ഥലത്ത് പോയി താമസിക്കുന്നു അതിന് കഴപ്പ് മറ്റുള്ളവർക്കാണെന്നായിരുന്നു വേറൊരാൾ മറുപടി നൽകിയത്. ഇദ്ദേഹമെന്തിനാണ് ഈ അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത് ? പ്രായം കൂടുംതോറും നമ്മുടെ സ്വന്തം നാടിനോട് കൂടിച്ചേർന്നു ജീവിക്കാൻ അല്ലെ കൂടുതൽ എല്ലാവരും ഇഷ്ടപ്പെടുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.


Click it and Unblock the Notifications
















